
സ്ട്രോക്ക് അഥവാ പക്ഷാഘാതത്തെ കുറിച്ച് മിക്കവരും കേട്ടിരിക്കും. എന്നാല്‍ എന്താണ് സ്ട്രോക്ക് എന്നതിനെ കുറിച്ച് ഇപ്പോഴും പലര്‍ക്കും അറിവില്ലെന്നതാണ് സത്യം. തലച്ചോറിലേക്കുള്ള രക്തപ്രവാഹം ഭാഗികമായോ പൂര്‍ണമായോ തടസപ്പെടുന്ന അവസ്ഥയാണ് പക്ഷാഘാതം എന്ന് ലളിതമായി പറയാം.
ഓരോ രോഗിയെയും പല തീവ്രതയിലാണ് സ്ട്രോക്ക് ബാധിക്കുക. ചിലര്‍ക്ക് സ്ട്രോക്കിനെ അതിജീവിക്കാൻ സാധിക്കണമെന്നില്ല. ചിലരാണെങ്കില്‍ സ്ട്രോക്കിനെ അതിജീവിച്ചാലും ശരീരം തളര്‍ന്നുപോകുന്ന അവസ്ഥയിലോ, സംസാരശേഷി നഷ്ടപ്പെടുന്ന അവസ്ഥയിലോ, മുഖം കോടിപ്പോയ അവസ്ഥയിലോ എല്ലാമെത്താം.
ഇത്തരത്തില്‍ ഏറെ ഗൗരവമുള്ളൊരു അവസ്ഥയാണ് സ്ട്രോക്ക്. ഇന്ന് ഒക്ടോബര്‍ 29 ലോക സ്ട്രോക്ക് ദിനമാണ്. സ്ട്രോക്കിനെ കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനാണ് ഈ ദിനം ആചരിക്കുന്നത്. ഇതിന്‍റെ പശ്ചാത്തലത്തില്‍ നമുക്ക് എങ്ങനെയെല്ലാം സ്ട്രോക്കിനെ പ്രതിരോധിക്കാൻ സാധിക്കുമെന്നതിനെ കുറിച്ചാണ് പങ്കുവയ്ക്കുന്നത്.
ഭക്ഷണം...
വളരെ ബാലൻസ്ഡ് ആയ, പോഷകങ്ങളെല്ലാം ഒരുപോലെ ലഭിക്കുംവിധത്തിലുള്ള ഭക്ഷണരീതിയാണ് പതിവായി നിങ്ങള്‍ പിന്തുടരുന്നത് എങ്കില്‍ അത്, സ്ട്രോക്ക് അടക്കം പല രോഗങ്ങളെയും പ്രതിരോധിക്കാൻ സഹായിക്കും. ധാരാളം പഴങ്ങള്‍, പച്ചക്കറികള്‍, പൊടിക്കാത്ത ധാന്യങ്ങള്‍, ലീൻ പ്രോട്ടീൻ എന്നിവയെല്ലാം ഡയറ്റിലുള്‍പ്പെടുത്തുക.
കഴിയുന്നതും പ്രോസസ്ഡ് ഫുഡ്സ്, പാക്കറ്റ് ഫുഡ്സ്, ഉപ്പ് അഥവാ സോഡിയം അധികമടങ്ങിയ ഭക്ഷണം എന്നിവയെല്ലാം ഒഴിവാക്കുക. ഡയറ്റ് ആരോഗ്യകരമായി ക്രമീകരിക്കുന്നതിലൂടെ സ്ട്രോക്കിനുള്ള സാധ്യത ഇല്ലാതാക്കാൻ സാധിക്കില്ലെന്ന് മനസിലാക്കണം. സ്ട്രോക്കിനെ പ്രതിരോധിക്കാനുള്ള ചില മാര്‍ഗങ്ങളിലൊന്ന് എന്നതാണ്.
കായികാധ്വാനം...
പതിവായ കായികാധ്വാനവും സ്ട്രോക്കിനെ ഒരു പരിധി വരെ തടയും. ഇത് വ്യായാമമോ, ജോലികളോ, കായികവിനോദങ്ങളോ എന്തുമാകാം.
ബിപി...
ബിപി (ബ്ലഡ് പ്രഷര്‍) അഥവാ രക്തസമ്മര്‍ദ്ദം ഉള്ളവരാണെങ്കില്‍ നിര്‍ബന്ധമായും ഇത് നിയന്ത്രിക്കണം. അല്ലാത്തപക്ഷം സ്ട്രോക്കിനുള്ള സാധ്യത കൂടാം. ബിപി സ്ട്രോക്കിലേക്ക് നയിക്കുന്ന ഒരു പ്രധാന ഘടകം തന്നെയാണ്.
പുകവലി...
മറ്റ് പല രോഗങ്ങള്‍, ആരോഗ്യപ്രശ്നങ്ങള്‍ എന്നിവയിലെ പോലെ തന്നെ സ്ട്രോക്കിന്‍റെ കാര്യത്തിലും പുകവലി ഒരു വില്ലനാണ്. അതിനാല്‍ പുകവലി പൂര്‍ണമായും ഉപേക്ഷിക്കണം.
മദ്യപാനം...
പുകവലിയെന്ന പോലെ തന്നെ പതിവായ മദ്യപാനവവും സ്ട്രോക്ക് സാധ്യത വര്‍ധിപ്പിക്കുന്നു. മദ്യപാനം ബിപി അടക്കം പല പ്രശ്നങ്ങളും സങ്കീര്‍ണമാക്കാം ഇതെല്ലാം ചേര്‍ന്നാണ് സ്ട്രോക്ക് സാധ്യതയും വര്‍ധിപ്പിക്കുന്നത്.
Also Read:- പകര്‍ച്ചപ്പനി വ്യാപകം; ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ചെയ്യേണ്ടത്...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam