കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് നിർബന്ധമായും ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ
ജീവിതശൈലിയിൽ വന്ന മാറ്റങ്ങളും ശരിയല്ലാത്ത ഭക്ഷണക്രമവും ഫാറ്റി ലിവർ പോലുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവെയ്ക്കുന്നു. കരളിന്റെ ആരോഗ്യം നിലനിർത്തുന്നതിന് ഇക്കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കണം.

പരിശോധന നടത്താം
ഇടയ്ക്കിടെ കരൾ പരിശോധിക്കുന്നത് ഫാറ്റി ലിവർ, വീക്കം തുടങ്ങിയ പ്രശ്നങ്ങളെ നേരത്തെ തിരിച്ചറിയാനും ആരോഗ്യസ്ഥിതി വഷളാകുന്നതിന് മുമ്പ് ചികിൽസിച്ച് ഭേദമാക്കാനും സഹായിക്കും.
ഭക്ഷണ രീതികൾ
പഴങ്ങൾ, പച്ചക്കറികൾ, തവിട് കളയാത്ത ധാന്യങ്ങൾ, ഓട്സ്, പയർവർഗ്ഗങ്ങൾ എന്നിവ കഴിക്കുന്നത് കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.
വ്യായാമങ്ങൾ ചെയ്യാം
ദിവസവും അരമണിക്കൂറെങ്കിലും നടക്കുകയോ മറ്റ് വ്യായാമങ്ങൾ ചെയ്യുകയോ ചെയ്യണം. കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ശരീരത്തിന് വ്യായാമം അത്യാവശ്യമാണ്.
മധുരമുള്ള ഭക്ഷണങ്ങൾ ഒഴിവാക്കാം
കൂടുതൽ മധുരവും കൊഴുപ്പും അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം. പ്രത്യേകിച്ചും പുറത്തുനിന്നുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല.
ശ്രദ്ധിക്കാം
മദ്യം, പുകവലി എന്നിവ പൂർണമായും ഒഴിവാക്കണം. കൂടാതെ കൊളസ്‌ട്രോൾ, പ്രമേഹം, ശരീരഭാരം എന്നിവ നിയന്ത്രിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

