Sex And Music : ശ്ര​ദ്ധിക്കൂ, സെക്സിനിടെ പാട്ട് കേൾക്കാറുണ്ടോ?

Web Desk   | Asianet News
Published : Jun 21, 2022, 11:45 AM ISTUpdated : Jun 21, 2022, 11:55 AM IST
Sex And Music  : ശ്ര​ദ്ധിക്കൂ, സെക്സിനിടെ പാട്ട് കേൾക്കാറുണ്ടോ?

Synopsis

ലൈംഗികത മെച്ചപ്പെടുത്താൻ സംഗീതം സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. ഉച്ചത്തിലുള്ള സംഗീതത്തിന് ലൈംഗിക ചോദനകളെ ഉയർത്താൻ കഴിയുമെന്നാണ് അടുത്തിടെ നടത്തിയ പഠനത്തിൽ പറയുന്നത്. പാട്ടു കേൾക്കുന്നത് വഴി ഓക്സിടോസിൻ്റെ ഉൽപ്പാദനം വ‍ർധിക്കുന്നത് മനുഷ്യരുടെ മാനസികോല്ലാസത്തിന് കാരണമാകുന്നതായി ന്യൂറോ വിദ​ഗ്ധർ വ്യക്തമാക്കുന്നു.

സെക്സും (sex) സം​ഗീതവും (Music) തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? പലർക്കും ഇതിനെ കുറിച്ചറിയാൻ താൽപര്യം കാണും. ലൈംഗികത മെച്ചപ്പെടുത്താൻ സംഗീതം സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. ഉച്ചത്തിലുള്ള സംഗീതത്തിന് ലൈംഗിക ചോദനകളെ ഉയർത്താൻ കഴിയുമെന്നാണ് അടുത്തിടെ നടത്തിയ പഠനത്തിൽ പറയുന്നത്. 

ഓഡിയോ ഹാർഡ് വെയ‍ർ കമ്പനിയായ സോണോസും (electronics company Sonos) ആപ്പിൾ മ്യൂസികും ചേ‍ർന്ന് 30000പേരിൽ നടത്തിയ സ‍ർവേയിലാണ് കണ്ടെത്തൽ. ഉച്ചത്തിൽ പാട്ടുവച്ച് ലൈംഗിക ബന്ധത്തിൽ ഏ‍ർപ്പെടുന്നവരുടെ എണ്ണം 67 ശതമാനമായതായി പഠത്തിൽ പറയുന്നു. 

പാട്ടു കേൾക്കുന്നത് വഴി ഓക്സിടോസിൻ്റെ ഉൽപ്പാദനം വ‍ർധിക്കുന്നത് മനുഷ്യരുടെ മാനസികോല്ലാസത്തിന് കാരണമാകുന്നതായി ന്യൂറോ വിദ​ഗ്ധർ വ്യക്തമാക്കുന്നു. ടെസ്റ്റോസ്റ്റിറോൺ അളവ് കുറവുള്ള ഒരു മനുഷ്യനെ സഹായിക്കുന്നതിന് സംഗീതം ശ്രവിക്കുന്നത് ഫലപ്രദമാണെന്ന് ചെന്നൈ ആസ്ഥാനമായുള്ള സെക്സോളജിസ്റ്റ് ഡോ.സന്താനം ജഗന്നാഥൻ പറഞ്ഞു.

സം​ഗീതം മാനസിക നില മെച്ചപ്പെടുത്താൻ സഹായിക്കുന്നതായും ​ഗവേഷകർ പറയുന്നു. സംഗീതം പങ്കാളിയുമായുള്ള വൈകാരികവും ലൈംഗികവുമായ സംതൃപ്തി വർദ്ധിപ്പിക്കും. സംഗീതം കേൾക്കുന്നത് ഡോപാമൈൻ പുറത്തുവിടാൻ പ്രേരിപ്പിക്കുന്നുവെന്നും ന്യൂറോ സൈക്കോളജിസ്റ്റ് ഡോ. റോണ്ട ഫ്രീമാൻ പറഞ്ഞു. 

Read more 'പാട്ട് കേൾക്കൂ, സ്ട്രെസ് ‌കുറയ്ക്കൂ' ; സം​ഗീതത്തിന്റെ ആരോ​ഗ്യ​ഗുണങ്ങൾ

സംഗീതത്തിന് മാനസികാവസ്ഥ മെച്ചപ്പെടുത്താനും വേദനയും ഉത്കണ്ഠയും കുറയ്ക്കാനും വൈകാരിക പ്രകടനത്തിനുള്ള അവസരങ്ങൾ സുഗമമാക്കാനും കഴിയുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. 

 ഉത്കണ്ഠ, വിഷാദം, പിരിമുറുക്കം എന്നിവയിൽ നിന്ന് വേദന നിയന്ത്രിക്കുന്നതിനും ഡീജനറേറ്റീവ് ന്യൂറോളജിക്കൽ ഡിസോർഡേഴ്സിന് ശേഷമുള്ള പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും വിവിധ രോഗങ്ങൾക്കും രോഗപ്രക്രിയകൾക്കും പരമ്പരാഗത ചികിത്സ മെച്ചപ്പെടുത്താൻ മ്യൂസിക് തെറാപ്പി ചെയ്തു വരുന്നു. നല്ല ഉറക്കം ലഭിക്കാൻ സം​ഗീതം സഹായിക്കുന്നതായി പഠനങ്ങൾ പറയുന്നു. ഇത് മനസ്സിനേയും ശരീരത്തേയും മാനസിക പിരിമുറുക്കത്തിൽ നിന്ന് സംരക്ഷിക്കുന്നു.

Read more  സം​ഗീതത്തിന് ഒരു ദിനം; ഇന്ന് ലോക സം​ഗീത ദിനം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഫാറ്റി ലിവര്‍ രോഗികള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
സൂക്ഷിച്ചാൽ ദു:ഖിക്കണ്ട; ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരണത്തിന് കാരണം ഈ 7 'നിശബ്ദ കൊലയാളി' രോഗങ്ങൾ