International Day of Yoga 2022 : യോ​ഗയിലൂടെ ആരോ​ഗ്യം നിലനിർത്താം; ഇന്ന് അന്താരാഷ്ട്ര യോ​ഗ ദിനം

Web Desk   | Asianet News
Published : Jun 21, 2022, 09:21 AM ISTUpdated : Jun 21, 2022, 09:30 AM IST
International Day of Yoga 2022 : യോ​ഗയിലൂടെ ആരോ​ഗ്യം നിലനിർത്താം; ഇന്ന് അന്താരാഷ്ട്ര യോ​ഗ ദിനം

Synopsis

മനുഷ്യത്വത്തിനായി യോഗ എന്നതാണ് ഇത്തവണത്തെ യോഗദിന സന്ദേശം. യോഗയുടെ പ്രാധാന്യത്തെയും നേട്ടങ്ങളെയും കുറിച്ച് അവബോധം വളർത്തുന്നതിനായി 2015 മുതൽ എല്ലാ വർഷവും ജൂൺ 21 ന് രാജ്യങ്ങളിൽ അന്താരാഷ്ട്ര യോഗ ദിനം (International Day of Yoga) വിപുലമായി ആഘോഷിക്കുന്നു. 

ഇന്ന് ജൂൺ 21.അന്താരാഷ്ട്ര യോ​ഗ ദിനം (International Day of Yoga). മനുഷ്യത്വത്തിനായി യോഗ എന്നതാണ് ഇത്തവണത്തെ യോഗദിന സന്ദേശം. യോഗയുടെ പ്രാധാന്യത്തെയും നേട്ടങ്ങളെയും കുറിച്ച് അവബോധം വളർത്തുന്നതിനായി 2015 മുതൽ എല്ലാ വർഷവും ജൂൺ 21 ന് രാജ്യങ്ങളിൽ അന്താരാഷ്ട്ര യോഗ ദിനം വിപുലമായി ആഘോഷിക്കുന്നു. 

ശരീരം, മനസ്സ്, ആത്മാവ് എന്നിവ സന്തുലിതാവസ്ഥയിൽ കൊണ്ടുവരുന്നതിനാണ് ഈ ദിവസം ആചരിക്കുന്നത്. ഒരു പ്രത്യേക ഭക്ഷണക്രമം നിലനിർത്തുക, ഒരു പ്രത്യേക ശാരീരിക നില നിലനിർത്തുക, ശ്വസനരീതികൾ പരിശീലിക്കുക എന്നിവ ഉൾപ്പെടുന്ന ഈ വ്യായാമരീതി ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയിൽ നിന്നാണ് ഉത്ഭവിച്ചത്.

2014 സെപ്തംബർ 27 ന്, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ (UNGA) തന്റെ പ്രസംഗത്തിനിടെ ആദ്യമായി ഒരു അന്താരാഷ്ട്ര യോഗാ ദിനം എന്ന ആശയം അവതരിപ്പിച്ചു. പിന്നീട് 2014 ഡിസംബർ 11 ന്, UNGA ജൂൺ 21 ലോക യോഗ ദിനമായി അല്ലെങ്കിൽ അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കാൻ പ്രഖ്യാപിച്ചു. 2015 മുതൽ ജൂൺ 21 ന് അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചുവരുന്നു.

Read more  ശ്വാസകോശത്തെ സംരക്ഷിക്കാൻ ശീലിക്കാം ഈ ശ്വസന വ്യായാമങ്ങൾ

മാരക രോ​ഗമായ കൊവിഡ് 19 ശാരീരിക ആരോഗ്യത്തിന് മാത്രമല്ല  മാനസികാരോഗ്യത്തെയും പ്രതികൂലമായി ബാധിച്ചു. അതിനാൽ, വിഷാദവും ഉത്കണ്ഠയും ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കുന്നതിന്, അത്തരമൊരു സാഹചര്യത്തിൽ യോഗയുമായി പൊരുത്തപ്പെടേണ്ടത് അനിവാര്യമാണ്.

ശരീരത്തിന്റെയും മനസ്സിന്റെയും ശരിയായ പ്രവർത്തനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ ഒരാളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് യോഗ അവിശ്വസനീയമാംവിധം പ്രയോജനകരമാണ്. യോഗ ആരോഗ്യം മെച്ചപ്പെടുത്താനും ആത്മവിശ്വാസം വർദ്ധിപ്പിക്കാനും ആളുകളെ കൂടുതൽ വഴക്കമുള്ളവരും ശക്തരുമാക്കാൻ സഹായിക്കുന്നു.  ശരീരത്തിന്റെയും ആത്മാവിന്റെയും മനസ്സിന്റെയും ഐക്യം നിലനിർത്തുന്നതിനാൽ ഒരു വ്യക്തിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് യോഗ ഉപയോഗപ്രദമാണ്.

Read more  വണ്ണം കുറയ്ക്കാൻ യോഗ പ്രയോജനപ്പെടുമോ?
 

PREV
click me!

Recommended Stories

ശരീരത്തില്‍ യൂറിക് ആസിഡ് കൂടിയതിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍
Health Tips: വിറ്റാമിൻ ബി12 അഭാവം; ഈ ലക്ഷണങ്ങളെ തിരിച്ചറിയുക