PCOS and Depression : പിസിഒഎസ് മാനസികാരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു? വിദ​ഗ്ധർ പറയുന്നു

Published : Oct 05, 2022, 09:41 AM ISTUpdated : Oct 05, 2022, 09:42 AM IST
PCOS and Depression : പിസിഒഎസ് മാനസികാരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു? വിദ​ഗ്ധർ പറയുന്നു

Synopsis

പിസിഒഎസ് പോസിറ്റീവ് ആയ സ്ത്രീകൾക്ക് ഉത്കണ്ഠ, മാനസിക അസ്വാസ്ഥ്യം, വിഷാദ ലക്ഷണങ്ങൾ, സോഷ്യൽ ഫോബിയകൾ എന്നിവ വളരെ കൂടുതലാണെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. പിസിഒഎസ് മാനസികാരോഗ്യത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് നോയിഡയിലെ മദർഹുഡ് ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റ് ഒബ്‌സ്റ്റട്രീഷ്യൻ & ഗൈനക്കോളജിസ്റ്റ് ഡോ. മനീഷ തോമർ പറയുന്നു.

പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (പി‌സി‌ഒ‌എസ്) ഒരു ഹോർമോൺ അസന്തുലിതാവസ്ഥയാണ്. ഇത് ഉത്കണ്ഠ, സങ്കടം, ഒബ്‌സസീവ്-കംപൾസീവ് ഡിസോർഡേഴ്സ് (ഒസിഡി), ഭക്ഷണ ക്രമക്കേടുകൾ, സ്ത്രീകളിലെ വന്ധ്യത, പൊണ്ണത്തടി, മുഖത്തെ രോമങ്ങൾ എന്നിവയ്ക്ക് പുറമേ ഗുരുതരമായ മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും.

ഒരു വ്യക്തിയുടെ ശാരീരികവും വൈകാരികവുമായ ആരോഗ്യത്തെ ബാധിക്കുന്ന സങ്കീർണ്ണമായ ഒരു രോഗമാണിത്. ഉത്കണ്ഠയും വിഷാദവും പിസിഒഎസ് രോഗികളിൽ സാധാരണക്കാരെ അപേക്ഷിച്ച് ഏകദേശം മൂന്നിരട്ടിയാണ്. പിസിഒഎസിന്റെ ചില പ്രത്യേകതകളും മാനസികാരോഗ്യവും തമ്മിൽ നേരിട്ടുള്ള ബന്ധമുണ്ടെന്ന് പല പഠനങ്ങളും സമീപ വർഷങ്ങളിൽ തെളിയിച്ചിട്ടുണ്ട്. ഇത് പിസിഒഎസും മാനസിക സാമൂഹിക പ്രശ്നങ്ങളും തമ്മിലുള്ള സങ്കീർണ്ണമായ ഇടപെടലിലേക്ക് ശ്രദ്ധ കൊണ്ടുവരുന്നു. 

പിസിഒഎസ് പോസിറ്റീവ് ആയ സ്ത്രീകൾക്ക് ഉത്കണ്ഠ, മാനസിക അസ്വാസ്ഥ്യം, വിഷാദ ലക്ഷണങ്ങൾ, സോഷ്യൽ ഫോബിയകൾ എന്നിവ വളരെ കൂടുതലാണെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. പിസിഒഎസ് മാനസികാരോഗ്യത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് നോയിഡയിലെ മദർഹുഡ് ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റ് ഒബ്‌സ്റ്റട്രീഷ്യൻ & ഗൈനക്കോളജിസ്റ്റ് ഡോ. മനീഷ തോമർ പറയുന്നു.

തലച്ചോറിലേക്കും നാഡീവ്യവസ്ഥയിലേക്കും സിഗ്നലുകൾ അയയ്ക്കുന്ന രാസവസ്തുക്കളാണ് ന്യൂറോ ട്രാൻസ്മിറ്ററുകൾ. പോസിറ്റീവ് വികാരങ്ങളുമായി ബന്ധപ്പെട്ട നാഡീവ്യവസ്ഥയ്ക്കുള്ളിലെ ഒരു കെമിക്കൽ മെസഞ്ചറാണ് സെറോടോണിൻ. പിസിഒഎസ് ഉള്ളവരിൽ, സെറോടോണിൻ, മറ്റ് ന്യൂറോ ട്രാൻസ്മിറ്ററുകൾ എന്നിവ സാധാരണയായി കുറവാണ്. അതിനാലാണ് അവർക്ക് നിരാശയും ഉത്കണ്ഠയും വർദ്ധിക്കുന്നത്.

പിസിഒഎസ് ലക്ഷണങ്ങൾ...

ക്രമരഹിതമായ ആർത്തവം
വന്ധ്യത
പെട്ടെന്ന് ഭാരം കൂടുക.
മുഖക്കുരു
ശരീരത്തിലും മുഖത്തും അമിതമായ രോമങ്ങൾ
അമിത മുടികൊഴിച്ചിൽ
വിഷാദം
ഉത്കണ്ഠ

പൊണ്ണത്തടി, മുഖക്കുരു അല്ലെങ്കിൽ വന്ധ്യത തുടങ്ങിയ അവസ്ഥകളുടെ ചികിത്സയും PCOS ചികിത്സയുടെ ഒരു പ്രധാന ഘടകമാണ്. ചികിത്സയിൽ ജീവിതശൈലി മാറ്റങ്ങളോ മരുന്നുകളോ ഉൾപ്പെട്ടേക്കാം. മരുന്നുകളിലൂടെ ഹോർമോണുകളെ നിയന്ത്രിക്കുന്നതും വ്യായാമം പോലുള്ള ജീവിതശൈലി മാറ്റങ്ങളും ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുന്നതും പിസിഒഎസ് ബാധിച്ച വ്യക്തിയുടെ മൊത്തത്തിലുള്ള ക്ഷേമത്തിന് സഹായിക്കുന്നു.

ആരോഗ്യകരമായ ഭാരം നിലനിർത്തുന്നത് PCOS ഉള്ള വ്യക്തികൾക്ക് ഒരു നിരന്തരമായ വെല്ലുവിളിയാണ്. ആർക്കെങ്കിലും PCOS ഉള്ളപ്പോൾ ഇൻസുലിൻ എന്ന ഹോർമോൺ ഉപയോഗിക്കുന്നതിന് ശരീരത്തിന് ബുദ്ധിമുട്ടാണ്, ഇത് രക്തത്തിൽ ഇൻസുലിനും ഗ്ലൂക്കോസും (പഞ്ചസാര) അടിഞ്ഞുകൂടാൻ ഇടയാക്കും. 

ഇൻസുലിൻ പ്രതിരോധം അമിതവണ്ണവുമായി പതിവായി ബന്ധപ്പെട്ടിരിക്കുന്ന ഒരു ബിൽഡപ്പ് ആണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരീക്ഷിക്കുകയും പതിവ് വ്യായാമം, ശാരീരിക പ്രവർത്തനങ്ങൾ എന്നിവയിൽ ഏർപ്പെടുകയും ചെയ്യുന്നതിനൊപ്പം, ഭക്ഷണ ക്രമപ്പെടുത്തൽ, പ്രത്യേകിച്ച് കാർബോഹൈഡ്രേറ്റ് നിയന്ത്രണം എന്നിവ പ്രയോജനകരമാണ്.

ധ്യാനം, യോഗ, ശ്വസന വ്യായാമങ്ങൾ, അക്യുപങ്ചർ തുടങ്ങിയ പരിശീലനങ്ങൾ വിഷാദത്തിനും ഉത്കണ്ഠയ്ക്കും സഹായിക്കുന്ന ചില ഘടകങ്ങളാണ്. പിസിഒഎസും മാനസികാരോഗ്യവും പലപ്പോഴും ഒരുമിച്ച് പോകുന്നു. ചികിത്സയിലൂടെ, രണ്ട് അവസ്ഥകളുടെയും ലക്ഷണങ്ങളെ സൗമ്യമായി കുറയ്ക്കാൻ കഴിയും. 

കരുത്തുള്ള മുടിയ്ക്ക് വേണം നെല്ലിക്ക ; ഉപയോ​ഗിക്കേണ്ട വിധം

 

PREV
click me!

Recommended Stories

വിറ്റാമിന്‍ കെയുടെ കുറവ്; ഈ ലക്ഷണങ്ങളെ ശ്രദ്ധിക്കാതെ പോകരുത്
ശരീരത്തില്‍ യൂറിക് ആസിഡ് കൂടിയതിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍