മുഖം ഡ്രൈ ആയി ഇത്രയും പ്രശ്നാകാറുണ്ടോ? ; പരിഹാരമായി ചെയ്യാവുന്നത്...

Published : Feb 15, 2024, 09:09 PM ISTUpdated : Oct 15, 2025, 01:20 PM IST
dry skin

Synopsis

ഡ്രൈ സ്കിൻ ഉള്ളവരില്‍ കാണുന്ന പ്രശ്നമാണ് തൊലി വല്ലാതെ വരണ്ട് പാടുകള്‍ പ്രത്യേക്ഷപ്പെടുന്ന അവസ്ഥ. ചിലര്‍ക്ക് ഇതിനൊപ്പം ചൊറിച്ചിലും മുറിവുമെല്ലാം വരാം. അധികവും വരണ്ട കാലാവസ്ഥ കൂടിയാകുമ്പോഴാണ് ഇത് സംഭവിക്കുക

ചിലരുടെ സ്കിൻ പൊതുവില്‍ തന്നെ വല്ലാതെ ഡ്രൈ ആകുന്ന രീതിയിലുള്ളതായിരിക്കും. ഇവര്‍ക്ക് പ്രതികൂലമായ കാലാവസ്ഥ കൂടി വരുമ്പോള്‍ പ്രശ്നങ്ങള്‍ ഇരട്ടിക്കും. ഡ്രൈ സ്കിൻ ഉള്ളവര്‍ക്ക് പല ബുദ്ധിമുട്ടുകളും ഉണ്ടാകാറുണ്ട്. സ്കിൻ തിളക്കമില്ലാതാവുക, പെട്ടെന്ന് വരയും ചുളിവുകളും വീഴുക, സ്കിൻ പൊട്ടുക എന്നിങ്ങനെ പലതും. 

ഇത്തരത്തില്‍ ഡ്രൈ സ്കിൻ ഉള്ളവരില്‍ കാണുന്ന പ്രശ്നമാണ് തൊലി വല്ലാതെ വരണ്ട് പാടുകള്‍ പ്രത്യേക്ഷപ്പെടുന്ന അവസ്ഥ. ചിലര്‍ക്ക് ഇതിനൊപ്പം ചൊറിച്ചിലും മുറിവുമെല്ലാം വരാം. അധികവും വരണ്ട കാലാവസ്ഥ കൂടിയാകുമ്പോഴാണ് ഇത് സംഭവിക്കുക. മഞ്ഞുകാലം ഇതിനുദാഹരണമാണ്. 

എന്തായാലും ഡ്രൈ സ്കിൻ ഉള്ളവരെ ഈ പ്രശ്നം ബാധിക്കാതിരിക്കാൻ ചെയ്യാവുന്ന ചിലതുണ്ട്. അവയെക്കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

തൊലിക്ക് ഇങ്ങനെ പ്രശ്നമുള്ളവര്‍ കഴിയുന്നതും ചൂടുവെള്ളത്തിലെ കുളി ഒഴിവാക്കുക. അത്രമാത്രം ആവശ്യമാണെങ്കില്‍ മാത്രം ചൂടുവെള്ളത്തില്‍ കുളിക്കുക. കാരണം ചൂടുവെള്ളത്തിലെ കുളി തൊലിയെ വീണ്ടും വരണ്ടതാക്കുകയേ ഉള്ളൂ. ചൂടുവെള്ളം നമ്മുടെ തൊലിപ്പുറത്തെ എണ്ണമയം കളയുകയാണ് ചെയ്യുക. ഇതാണ് തൊലി കൂടുതല്‍ ഡ്രൈ ആകുന്നതിലേക്ക് നയിക്കുന്നത്. 

രണ്ട്...

ഡ്രൈ സ്കിൻ ഉള്ളവര്‍ എപ്പോഴും മോയിസ്ചറൈസര്‍ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. പ്രത്യേകിച്ച് കുളി കഴിഞ്ഞ ശേഷം. അല്ലെങ്കില്‍ മുഖം കഴുകിയതിന് ശേഷമൊക്കെ. കാരണം വെള്ളം തട്ടുമ്പോള്‍ നേരത്തെ പറഞ്ഞതുപോലെ തൊലിപ്പുറത്തെ എണ്ണമയം പോവുകയാണ്. അപ്പോള്‍ പുറത്തുനിന്ന് മോയിസ്ചറൈസര്‍ വഴി നമ്മള്‍ തൊലിക്ക് ഓയില്‍ കൊടുക്കണം. 

വെളിച്ചെണ്ണ, ആല്‍മണ്ട് ഓയില്‍, ഒലിവ് ഓയില്‍ എല്ലാം ഇതിനായി ഉപയോഗിക്കുന്നതും ഏറെ നല്ലതാണ്.

മൂന്ന്...

രാത്രിയില്‍ ഇട്ട് കിടക്കാവുന്ന ക്രീമുകളുണ്ട്. ഇവ ഡെര്‍മറ്റോളജിസ്റ്റിനെ കണ്ട് വാങ്ങിക്കുന്നത് തന്നെയാണ് നല്ലത്. ഇവ ട്രൈ ചെയ്യുന്നത് നല്ലൊരു പരിഹാരമാണ്. ഇത് മുടങ്ങാതെ ചെയ്യുകയും വേണം. 

നാല്...

തണുപ്പ് അധികമുള്ള സ്ഥലങ്ങളിലാണ് താമസിക്കുന്നതെങ്കില്‍ വസ്ത്രധാരണത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തുക. ശരീരം പരമാവധി കവര്‍ ചെയ്യുംവിധത്തിലുള്ള വസ്ത്രം ധരിക്കുക. യാത്രകളിലും ശരീരം കവര്‍ ചെയ്യുന്ന വസ്ത്രം ധരിക്കുകയാണെങ്കില്‍ സ്കിൻ ഡ്രൈ ആകുന്നത് കുറഞ്ഞുകിട്ടും. തണുപ്പുള്ള അന്തരീക്ഷം, കാറ്റ് എല്ലാം നമ്മുടെ തൊലിയെ പിന്നെയും വരണ്ടതാക്കും. 

അഞ്ച്...

ഡ്രൈ സ്കിൻ ഉള്ളവര്‍ സ്ക്രബ് ചെയ്യുന്നതും മറ്റും സൂക്ഷിച്ച് വേണം. ഇടയ്ക്കിടെ സ്ക്രബ് ചെയ്യാതിരിക്കാം. മോയിസ്ചറൈസ് ചെയ്യുന്നതിന് കൂടുതല്‍ പ്രാധാന്യം നല്‍കുക. ഇതിനായി നല്ല ഉത്പന്നങ്ങള്‍ തെരഞ്ഞെടുത്ത് ഉപയോഗിക്കുക. 

Also Read:- ദിവസവും ഇത്തിരി നേരം 'ഡാൻസ്' ചെയ്യുന്നത് ആരോഗ്യത്തിന് നല്ലത്; എങ്ങനെയെന്ന് അറിയൂ...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
Read more Articles on
click me!

Recommended Stories

ഹൃദയാഘാതം; ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്
മുലപ്പാല്‍ എങ്ങനെ പമ്പ് ചെയ്യണം, ശേഖരിക്കണം, സൂക്ഷിക്കണം?