സ്ത്രീകള്‍ ബ്രേക്ക്ഫാസ്റ്റ് കഴിക്കാതിരിക്കരുത്; കാരണം...

Published : Feb 15, 2024, 08:17 PM IST
സ്ത്രീകള്‍ ബ്രേക്ക്ഫാസ്റ്റ് കഴിക്കാതിരിക്കരുത്; കാരണം...

Synopsis

ബ്രേക്ക്ഫാസ്റ്റിന് ഇത്രമാത്രം പ്രാധാന്യമുണ്ടെന്ന് പറയുമ്പോഴും ധാരാളം പേര്‍ ബ്രേക്ക്ഫാസ്റ്റ് കഴിക്കാതിരിക്കുന്നത് ഇന്ന് വ്യാപകമായി കാണാം. ജോലിത്തിരക്ക്, സമയമില്ല, രാവിലെ വിശക്കാറില്ല എന്നുതുടങ്ങി ഇതിന് നിരത്തുന്ന കാരണങ്ങളും പലതാണ്. 

ബ്രേക്ക്ഫാസ്റ്റ് അഥവാ പ്രഭാതഭക്ഷണം ഒരു ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമായാണ് കണക്കാക്കുന്നത്. രാത്രി മുഴുവൻ ഭക്ഷണം കഴിക്കാതെ തുടര്‍ന്ന് ദീര്‍ഘസമയത്തിന് ശേഷം കഴിക്കുകയാണല്ലോ. അതുതന്നെയാണ് പ്രഭാതഭക്ഷണത്തിന്‍റെ പ്രത്യേകത. രാവിലെ നാം കഴിക്കുന്ന ഭക്ഷണം പെട്ടെന്ന് ശരീരത്തില്‍ പിടിക്കാനും മതി.

പക്ഷേ ബ്രേക്ക്ഫാസ്റ്റിന് ഇത്രമാത്രം പ്രാധാന്യമുണ്ടെന്ന് പറയുമ്പോഴും ധാരാളം പേര്‍ ബ്രേക്ക്ഫാസ്റ്റ് കഴിക്കാതിരിക്കുന്നത് ഇന്ന് വ്യാപകമായി കാണാം. ജോലിത്തിരക്ക്, സമയമില്ല, രാവിലെ വിശക്കാറില്ല എന്നുതുടങ്ങി ഇതിന് നിരത്തുന്ന കാരണങ്ങളും പലതാണ്. 

ചിലര്‍ ഇന്‍റര്‍മിറ്റന്‍റ് ഫാസ്റ്റിംഗ് (മണിക്കൂറുകളോളെ ഭക്ഷണം കഴിക്കാതിരിക്കുന്ന രീതി) ഭാഗമായും ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കാറുണ്ട്. ദഹനത്തിനും വയറിന്‍റെ ആരോഗ്യത്തിനും ഇന്‍റര്‍മിറ്റന്‍റ് ഫാസ്റ്റിംഗ് നല്ലതുതന്നെ. എന്നാല്‍ എല്ലാവര്‍ക്കും ഒരുപോലെ ഇത് ആരോഗ്യത്തിന് ഗുണകരമാകണം എന്നില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. 

പ്രത്യേകിച്ച് സ്ത്രീകള്‍ ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കുന്ന നല്ലതല്ലെന്ന് ന്യൂട്രീഷ്യനിസ്റ്റുകള്‍ പറയുന്നു. സ്ത്രീകളില്‍ ഹോര്‍മോണ്‍ സംബന്ധമായ പ്രശ്നങ്ങള്‍, ഷുഗര്‍, വന്ധ്യത പോലുള്ള പ്രയാസങ്ങള്‍ക്ക് പതിവായി ബ്രേക്ക്ഫാസ്റ്റ് കഴിക്കാതിരിക്കുന്നത് കാരണമാകാമെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. 

സ്ത്രീകള്‍ക്ക് ദിവസം മുഴുവൻ ഉന്മേഷമില്ലായ്മ, ആലസ്യം എന്നിവ അനുഭവപ്പെടാനും ബ്രേക്ക്ഫാസ്റ്റ് കഴിക്കാതിരിക്കുന്നത് കാരണമാകുമെന്ന് ഇവര്‍ പറയുന്നു. ആര്‍ത്തവസംബന്ധമായ പ്രശ്നങ്ങളും ചില സ്ത്രീകളില്‍ കൂടുന്നതിന് പിന്നിലൊരു കാരണം ബ്രേക്ക്ഫാസ്റ്റ് കഴിക്കായ്കയാണത്രേ. 

പ്രോട്ടീൻ സമ്പന്നമായ ബ്രേക്ക്ഫാസ്റ്റ് ആണ് സ്ത്രീകള്‍ കഴിക്കേണ്ടതെന്നും ന്യൂട്രീഷ്യനിസ്റ്റുകള്‍ പറയുന്നു. മുട്ട, അവക്കാഡോ പോലുള്ള വിഭവങ്ങള്‍ ഇത്തരത്തിലുള്ളതാണ്. പ്രോട്ടീൻ ഫുഡ്സ് ആണെങ്കില്‍ വിശപ്പിനെ ശമിപ്പിക്കുകയും ഊര്‍ജ്ജം നല്‍കുകയും ചെയ്യുന്നതാണ്. ഹൃദയാരോഗ്യത്തിനും ഇവ ഏറെ നല്ലതാണ്.

പ്രോട്ടീൻ മാത്രമല്ല കാര്‍ബ്, ഹെല്‍ത്തി ഫാറ്റ് എല്ലാം അടങ്ങിയ വിഭവങ്ങള്‍ രാവിലെ കഴിക്കാവുന്നതാണ്. ഉന്മേഷക്കുറവ്,  ഷുഗര്‍ എല്ലാം നിയന്ത്രിക്കുന്നതിനും ആകെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുമെല്ലാം ഇത് സഹായകമാകും. 

Also Read:- പാതിരാത്രിയിലെ വിശപ്പ്; ഈ പ്രശ്നമൊഴിവാക്കാൻ ചില ടിപ്സ്...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
Read more Articles on
click me!

Recommended Stories

ശരീരത്തിൽ ഇരുമ്പിന്റെ അളവ് കൂട്ടണോ? ഈ ആറ് ഭക്ഷണങ്ങൾ കഴിച്ചോളൂ
Health Tips: വിറ്റാമിന്‍ 'എ'യുടെ കുറവ്; ശരീരം കാണിക്കുന്ന ലക്ഷണങ്ങളെ തിരിച്ചറിയാം