
എണ്ണമയമുള്ള ചർമ്മം മിക്ക ആളുകൾക്കും വലിയ പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. മുഖം എണ്ണമയം ഉള്ളതാകുമ്പോൾ മുഖുക്കുരു പോലുള്ള മറ്റ് ചർമ്മ പ്രശ്നങ്ങളും ഉണ്ടാകുന്നു. അത് കൊണ്ട് തന്നെ എണ്ണമയമുള്ള ചർമ്മത്തിന് കൂടുതൽ ശ്രദ്ധ വേണം. ചർമ്മസ്ഥിതി അധിക സെബം ഉൽപാദിപ്പിക്കുന്നത് മൂലമാണ് എണ്ണമയമുള്ള ചർമ്മം ഉണ്ടാകുന്നത്. പലപ്പോഴും വേനൽക്കാലത്ത് ചർമ്മം എണ്ണമയമുള്ളതായി മാറാറുണ്ട്. ഓയിൽ സ്കിൻ പ്രശ്നമുള്ളവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്നറിയാം....
ഒന്ന്...
ചർമ്മത്തിലെ അധിക എണ്ണയെ അകറ്റുന്നതിന് മുഖം ഇടയ്ക്കിടെ കഴുകി വൃത്തിയാക്കുക. മുഖത്ത് അടിഞ്ഞു കൂടുന്ന അമിത അഴുക്കും എണ്ണയും മുഖക്കുരു പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് കാരണമാകും.
രണ്ട്...
ക്ലെൻസർ ഉപയോഗിച്ച് ചർമ്മം വൃത്തിയാക്കാൻ മറക്കരുത്. നിങ്ങളുടെ ചർമ്മത്തിന് അനുയോജ്യമായ ഉൽപ്പന്നം ഉപയോഗിക്കാൻ ഓർക്കുക. എണ്ണമയമുള്ള ചർമ്മമുള്ളവർക്ക് ജെല്ലി അല്ലെങ്കിൽ ജെൽ അധിഷ്ഠിത ഉൽപ്പന്നങ്ങൾ ഉപയോഗിക്കാം.
മൂന്ന്...
ചർമ്മത്തിൽ ജലാംശം നിലനിർത്താനും വിഷവസ്തുക്കളെ പുറന്തള്ളാനും ധാരാളം വെള്ളം കുടിക്കുന്നുവെന്ന് ഉറപ്പാക്കുക. ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കാൻ ശ്രമിക്കുക. അവ നിങ്ങളുടെ ശരീരത്തെ രോഗങ്ങളിൽനിന്നും പ്രതിരോധിക്കുന്നതിനൊപ്പം ചർമ്മത്തിന് തിളക്കവും നൽകുന്നുവെന്ന് അമേരിക്കൻ അക്കാദമി ഓഫ് ഡെർമറ്റോളജി വ്യക്തമാക്കി.
നാല്...
മോയ്‌സ്ചുറൈസർ പതിവായി പുരട്ടാൻ ശ്രമിക്കുക. മുഖത്ത് വെയിലേറ്റുള്ള പാടുകൾ മാറാനും ചർമ്മത്തിലെ അധിക എണ്ണയെ നീക്കം ചെയ്യുന്നതിനും ഇത് സഹായിക്കും.
ചൂടുകാലത്ത് പുരുഷന്മാര്‍ നേരിടുന്ന പ്രശ്‌നം; ശ്രദ്ധിക്കേണ്ട കാര്യങ്ങളും...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam