വരണ്ട ചര്‍മ്മമാണോ; എങ്കിൽ ഇതാ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

Published : Feb 27, 2019, 10:55 PM IST
വരണ്ട ചര്‍മ്മമാണോ; എങ്കിൽ ഇതാ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

Synopsis

വരണ്ട ചർമ്മമുള്ളവർ എപ്പോഴും മുഖം കഴുകരുത്. മുഖം കഴുകുമ്പോൾ ചര്‍മ്മം കൂടുതല്‍ വരള്‍ച്ചയിലേക്ക് മാത്രമാണ് നയിക്കുന്നത്. പലപ്പോഴും മോയ്സ്ചുറൈസറിന്റെ അമിത ഉപയോ​ഗം പലപ്പോഴും ചര്‍മ്മം കൂടുതല്‍ വരണ്ടതാക്കാന്‍ മാത്രമേ സഹായിക്കൂ.

വരണ്ട ചർമ്മം സംരക്ഷിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. വരണ്ട ചർമ്മമുള്ളവർ എപ്പോഴും മുഖം കഴുകരുത്. മുഖം കഴുകുമ്പോൾ ചര്‍മ്മം കൂടുതല്‍ വരള്‍ച്ചയിലേക്ക് മാത്രമാണ് നയിക്കുന്നത്. പലപ്പോഴും മോയ്സ്ചുറൈസറിന്റെ അമിത ഉപയോ​ഗം പലപ്പോഴും ചര്‍മ്മം കൂടുതല്‍ വരണ്ടതാക്കാന്‍ മാത്രമേ സഹായിക്കൂ.

വരണ്ടചർമ്മമുള്ളവർ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് സോപ്പിന്റെ ഉപയോ​ഗം. സോപ്പിന്റെ ഉപയോഗത്തിന്റെ കാര്യത്തില്‍ യാതൊരു വിധ നിയന്ത്രണവും ഇല്ലെങ്കില്‍ ചര്‍മ്മത്തിന്റെ മൃദുത്വം ഇല്ലാതാവുകയും വരണ്ടതാവുകയും ചെയ്യുന്നു. തണുപ്പാണെങ്കിലും ചൂടാണെങ്കിലും ചൂടുവെള്ളത്തിലുള്ള കുളി പ്രശ്നമുണ്ടാക്കുന്നതാണ്. ഇതും ചര്‍മ്മം കൂടുതല്‍ വരണ്ടതാവാന്‍ കാരണമാകും.

ചര്‍മ്മത്തിന്റെ അസ്വസ്ഥതയും ചൊറിച്ചിലും മാറ്റാനാണ് ആസ്ട്രിജന്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ഇത് ഉപയോഗിക്കുന്നതും വരണ്ട ചര്‍മ്മമാകാന്‍ കാരണമാകും. വരണ്ട ചർമ്മമുള്ളവർ ധാരാളം വെള്ളം കുടിക്കാൻ ശ്രമിക്കുക. ദിവസവും ചുരുങ്ങിയത് എട്ട് ഗ്ലാസ്സ് വെള്ളമെങ്കിലും കുടിക്കേണ്ടത് അത്യാവശ്യമാണ്. 

PREV
click me!

Recommended Stories

സൗന്ദര്യത്തിന് ഒരു ലഡ്ഡു; തിളങ്ങുന്ന ചർമ്മത്തിനായി ഡ്രൈ ഫ്രൂട്ട്സ് ലഡ്ഡു
ഇളം ചൂടുള്ള വെള്ളം കുടിച്ച് കൊണ്ട് ദിവസം തുടങ്ങൂ, കാരണം