ഉറക്കക്കുറവും വൃക്ക രോഗവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ?

Published : Feb 27, 2019, 09:35 PM ISTUpdated : Feb 27, 2019, 09:39 PM IST
ഉറക്കക്കുറവും വൃക്ക രോഗവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ?

Synopsis

വൃക്കകള്‍ക്ക് തകരാര്‍ സംഭവിക്കുന്നത്, പലപ്പോഴും തുടക്കത്തിലേ അറിയാതെ പോകുന്നത് കൊണ്ടാണ്. 

വൃക്കകള്‍ക്ക് തകരാര്‍ സംഭവിക്കുന്നത്, പലപ്പോഴും തുടക്കത്തിലേ അറിയാതെ പോകുന്നത് കൊണ്ടാണ്.  വൃക്കകള്‍ പ്രവര്‍ത്തനരഹിതമാകുന്നതിലേക്കും നയിക്കുന്നത് അതുകൊണ്ടാണ്. ക്ഷീണം മുതല്‍ ഉറക്കക്കുറവ് വരെ വൃക്ക രോഗത്തിന്‍റെ ലക്ഷണങ്ങളാണ്.  വ്യക്ക രോഗത്തിന്‍റെ മറ്റ് ചില ലക്ഷണങ്ങള്‍ നോക്കാം.

1. പാരമ്പര്യം 

വൃക്കരോഗത്തിന്‍റെ 40 ശതമാനത്തോളം പാരമ്പര്യവും ജനിതകവുമായ ഘടകങ്ങൾ കൊണ്ടാണ്. മാതാപിതാക്കളിൽ ഒരാൾക്ക് ഈ അസുഖമുണ്ടെങ്കിൽ 25 ശതമാനം കുട്ടികൾക്കും ഈ അസുഖം ഉണ്ടാവാൻ സാധ്യതയുണ്ട്.

2. മൂത്രത്തിലെ മാറ്റം

വൃക്ക രോഗത്തിന്‍റെ അടിസ്ഥാന ലക്ഷണങ്ങളാണ് മൂത്രാശയ സംവിധാനങ്ങളുടെ പ്രവര്‍ത്തനത്തിലുണ്ടാകുന്ന മാറ്റങ്ങള്‍. മൂത്രത്തിന്‍റെ അളവ് കുറയുക, ഇടയ്‌ക്കിടെ മൂത്രം ഒഴിക്കുക എന്നിവ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. മൂത്രത്തിന്‍റെ അളവ് കൂടുകയോ കുറയുകയോ ചെയ്യുന്നത്, മൂത്രത്തിന് കടുത്ത നിറം, മൂത്രം ഒഴിക്കണമെന്ന് തോന്നുകയും, എന്നാല്‍ മൂത്രം പോകാതിരിക്കുകയും ചെയ്യുന്ന അവസ്ഥ എന്നിവ പ്രധാന ലക്ഷണങ്ങളാണ്. എന്നിരുന്നാലും രാത്രി സമയങ്ങളില്‍ ഇടയ്‌ക്കിടെ മൂത്രമൊഴിക്കുന്നതും, ദീര്‍ഘനേരം മൂത്രം ഒഴിക്കാതിരിക്കുന്നതും വൃക്ക രോഗത്തിന്‍റെ തുടക്കത്തിലുള്ള ലക്ഷണമാണ്. 

3. ക്ഷീണവും ശ്വാസംമുട്ടും

അകാരണവും നീണ്ട് നിൽക്കുന്നതുമായ ക്ഷീണം സൂക്ഷിക്കണം. വൃക്കയുടെ തകരാറുമൂലം ചുവന്ന രക്താണുക്കളുടെ ഉൽപാദനവും വളർച്ചയും അവതാളത്തിലാവും. ഇതുമൂലം ശരീരപ്രവർത്തനത്തിനാവശ്യമായ ഓക്സിജൻ എത്തിക്കാൻ ചുവന്ന രക്താണുക്കള്‍ക്ക് കഴിയാതെ വരുന്നതുമൂലം തലച്ചോറും പേശികളും ക്ഷീണിക്കുന്നു.

4. മുഖത്തും കാലിലും നീര്

മുഖത്തും പാദങ്ങളിലും കൈകളിലുമൊക്കെ കാണുന്ന നീര് നിസാരമാക്കരുത്. തകരാറിലായിക്കഴിഞ്ഞ വൃക്കകൾ ശരീരത്തിൽ അധികമുളള വെളളം പുറന്തളളുന്നതില്‍ പരാജയപ്പെടുന്നതിന്‍റെ ഫലമായാണിത്.

5. ചൊറിച്ചില്‍

വൃക്കകള്‍ തകരാറിലാകുന്നതോടെ ശരീരത്തിലെ മാലിന്യങ്ങളും ലവണങ്ങളും രക്തത്തില്‍ അടിയുന്നു. ഇതുകാരണമാണ് ത്വക്ക് രോഗവും ചൊറിച്ചിലുമൊക്കെ ഉണ്ടാകുന്നത്.

6. വേദന

മൂത്രം ഒഴിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതും വേദന ഉളവാകുന്നതും വൃക്കരോഗം ഉണ്ടാക്കുന്ന അണുബാധയുടെ ലക്ഷണമാകും. മൂത്രനാളിയില്‍ ഉണ്ടാകുന്ന അണുബാധ വൃക്കകളെ ബാധിക്കുമ്പോള്‍, കടുത്ത പനിയും പുറംവേദനയും ഉണ്ടാകും.

7. ഭക്ഷണത്തോട് താല്‍പര്യം ഇല്ലാതാകുക

വൃക്കകള്‍ തകരാറിലാകുമ്പോള്‍, ശരീരത്തില്‍ മാലിന്യങ്ങളും വിഷവസ്‌തുക്കളും അടിയുന്നു. അതുകൊണ്ടാണ് ഭക്ഷണത്തോട് താല്‍പര്യം ഇല്ലാതാകുക. കഴിക്കുന്ന ഭക്ഷണത്തിന് രുചി അനുഭവപ്പെടുകയുമില്ല.

8. ഉറക്കക്കുറവ് 

രാത്രികളില്‍  ഉറക്കം കുറയുന്നത് വൃക്ക രോഗത്തിന്‍റെ ലക്ഷണമാകാം. 

PREV
click me!

Recommended Stories

Health Tips: വിറ്റാമിന്‍ 'എ'യുടെ കുറവ്; ശരീരം കാണിക്കുന്ന ലക്ഷണങ്ങളെ തിരിച്ചറിയാം
കുട്ടികളിൽ വിറ്റാമിൻ ബി 12ന്‍റെ കുറവ്; തിരിച്ചറിയേണ്ട ലക്ഷണങ്ങള്‍