കൊവിഡ് കാലത്ത് പ്രതിരോധശേഷി മെച്ചപ്പെടുത്താൻ ചെയ്യേണ്ടത്; സെലിബ്രിറ്റി ന്യൂട്രീഷനിസ്റ്റ് പൂജ പറയുന്നു

Web Desk   | Asianet News
Published : Jul 18, 2020, 03:57 PM ISTUpdated : Jul 18, 2020, 04:15 PM IST
കൊവിഡ് കാലത്ത് പ്രതിരോധശേഷി മെച്ചപ്പെടുത്താൻ ചെയ്യേണ്ടത്; സെലിബ്രിറ്റി ന്യൂട്രീഷനിസ്റ്റ് പൂജ പറയുന്നു

Synopsis

രോ​ഗപ്രതിരോധശേഷി കുറഞ്ഞവരിലാണ് കൊറോണ പ്രധാനമായി പിടിപെടുന്നതെന്ന് വിദ​ഗ്ധർ പറയുന്നു. പ്രതിരോധശേഷി കുറഞ്ഞവർക്ക് കൊവിഡ് വന്നാൽ പെട്ടെന്ന് ​ഗുരുതരമാകാമെന്നാണ് പഠനങ്ങൾ പറയുന്നത്.

ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തിക്കൊണ്ട് കൊറോണ വെെറസ് ‍അതിവേ​ഗം വ്യാപിച്ച് കൊണ്ടിരിക്കുകയാണ്. നിരവധി പേരാണ് കൊവി‍ഡ് ബാധിച്ച് ദിനംപ്രതി മരിച്ച് കൊണ്ടിരിക്കുന്നത്. വെെറസിനെ ചെറുക്കാൻ വാക്സിന്റെ പരീക്ഷണങ്ങൾ രാജ്യത്ത് പുരോ​ഗമിച്ച് വരികയാണ്.

ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ, ശ്വാസകോശ രോഗം, പ്രമേഹം, കാന്‍സര്‍ തുടങ്ങിയ അസുഖങ്ങൾ ഉള്ളവർക്ക്‌ കൊവിഡ് ഗുരുതരമാകാന്‍ സാധ്യതയുണ്ടെന്നും ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കുന്നു. രോ​ഗപ്രതിരോധശേഷി കുറഞ്ഞവരിലാണ് കൊറോണ പ്രധാനമായി ബാധിക്കുന്നത്. രോ​ഗപ്രതിരോധശേഷി കുറഞ്ഞവർക്ക് കൊവിഡ് വന്നാൽ പെട്ടെന്ന് ​ഗുരുതരമാകാമെന്നാണ് പഠനങ്ങൾ പറയുന്നത്.

' പ്രതിരോധശേഷി ഒറ്റ രാത്രി കൊണ്ട് വർദ്ധിപ്പിക്കാൻ പറ്റുന്ന ഒരു കാര്യമല്ല. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ആദ്യം ചെയ്യേണ്ടത്‌ ആരോ​ഗ്യകരമായ ഭക്ഷണക്രമം ശീലമാക്കുക എന്നുള്ളതാണ് ' - പൂജ പറഞ്ഞു. 

പ്രതിരോധശേഷി മെച്ചപ്പെടുത്തിയാൽ ഒരു പരിധി വരെ പനി, ചുമ, ജലദോഷം പോലുള്ള അസുഖങ്ങൾ പിടിപെടുന്നതിൽ നിന്ന് രക്ഷനേടാനാകുമെന്നും അവർ പറയുന്നു.  ‌ഈ സമയത്ത് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ എന്തൊക്കെ ചെയ്യണമെന്നതിനെ പറ്റി സെലിബ്രിറ്റി ന്യൂട്രിഷനിസ്റ്റായ പൂജ മഖിജ പറയുന്നു. രോ​ഗപ്രതിരോധശേഷി കൂട്ടാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് പൂജ പറയുന്നു...

ഒന്ന്...

പച്ച നിറത്തിലുള്ള ഇലക്കറികൾ കഴിക്കുന്നത് വിളർച്ച തടയാനും പ്രതിരോധശേഷി കൂട്ടാനും ഏറെ ​ഗുണം ചെയ്യുമെന്നും പൂജ പറയുന്നു.

രണ്ട്...

ധാരാളം വെള്ളം കുടിക്കുക, വ്യായാമം ചെയ്യുക, ക്യത്യമായി ഉറങ്ങുക എന്നിവയാണ് ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങൾ. ദിവസവും ഒരു മണിക്കൂർ വ്യായാമം ചെയ്യാൻ സമയം മാറ്റിവയ്ക്കുക. 

മൂന്ന്...

 കോളിഫ്ളവർ, ബ്രോക്കോളി, വെളുത്തുള്ളി, ഇഞ്ചി, വെള്ളരിക്ക എന്നിവ ഭക്ഷണത്തിൽ ധാരാളം ഉൾപ്പെടുത്തുക. കൂടാതെ മാതളം, തണ്ണിമത്തൻ, ആപ്പിൾ തുടങ്ങിയ പഴങ്ങളും ധാരാളം ഭക്ഷണത്തിൽ ചേർക്കുക. 

നാല്...

ദിവസവും ഒരു ടീസ്പൂൺ മഞ്ഞൾ കഴിക്കുകയോ അല്ലെങ്കിൽ മഞ്ഞൾ പാലിൽ ചേർത്ത് കുടിക്കുകയോ ചെയ്യുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് പൂജ പറയുന്നു.

ശരീരത്തിലെ അനാവശ്യ കൊഴുപ്പ് ഇല്ലാതാക്കാനും മഞ്ഞളിന് കഴിവുണ്ട്. മഞ്ഞളിലെ ‘കുർകുമിൻ’ (curcumin) എന്ന വസ്തുവാണ് കൊഴുപ്പിനെ അലിയിച്ച് കളയാൻ സഹായിക്കുന്നത്. ശരീരത്തിൽ ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ (എച്ച്ഡിഎൽ കൊളസ്ട്രോൾ)  നിലനിർത്താൻ സഹായിക്കുന്നു. 

ഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നുണ്ടോ; ഈ സാലഡ് ശീലമാക്കൂ...

 

PREV
click me!

Recommended Stories

നിങ്ങളുടെ വൃക്കകളുടെ പ്രവർത്തനം ശരിയായ രീതിയിലാണോ? ഈ ലക്ഷണങ്ങൾ അവഗണിക്കരുത്
കിവി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം