വേനല്‍ക്കാലത്ത് സാലഡിന്റെ ഉപയോഗം കൂട്ടുന്നത് ജലാംശം നഷ്ടപ്പെടുന്നത് തടയാന്‍ സഹായിക്കുന്നു. പൊണ്ണത്തടി, പ്രമേഹം, രക്തസമ്മര്‍ദം എന്നിവ കുറയ്ക്കാന്‍ സാലഡ് കഴിക്കുന്നത് ഗുണം ചെയ്യും.

സാലഡ് നമ്മൾ എല്ലാവരും ഇഷ്ടപ്പെടുന്ന വിഭവമാണ്. പച്ചക്കറികള്‍ കൊണ്ടും പഴവര്‍ഗങ്ങള്‍ കൊണ്ടും ഇലകള്‍ കൊണ്ടും സാലഡുകള്‍ ഉണ്ടാക്കാറുണ്ട്. വേനല്‍ക്കാലത്ത് സാലഡിന്റെ ഉപയോഗം കൂട്ടുന്നത് ജലാംശം നഷ്ടപ്പെടുന്നത് തടയാന്‍ സഹായിക്കുന്നു. പൊണ്ണത്തടി, പ്രമേഹം, രക്തസമ്മര്‍ദം എന്നിവ കുറയ്ക്കാന്‍ സാലഡ് കഴിക്കുന്നത് ഗുണം ചെയ്യും. ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ദിവസവും ഈ വെജ് സാലഡ് ഉച്ചഭക്ഷണത്തിനോടൊപ്പമോ അല്ലാതെയോ കഴിക്കാവുന്നതാണ്...

വേണ്ട ചേരുവകള്‍...

വേവിച്ച ബ്രൊക്കോളി ആവശ്യത്തിന്
മഞ്ഞ കാപ്സിക്കം ആവശ്യത്തിന് (ചെറിയ കഷ്ണങ്ങളായി അരിഞ്ഞത്)
വെള്ളരിക്ക ആവശ്യത്തിന് ( ചെറിയ കഷ്ണങ്ങളായി അരിഞ്ഞത്)
ഒലിവ് ഓയില്‍ ഒരു ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന് 
നാരങ്ങ നീര് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം....

അരിഞ്ഞുവച്ചിരിക്കുന്ന പച്ചക്കറികളും മറ്റ് ചേരുവകളുമെല്ലാം ഒരു ബൗളില്‍ ഇട്ട് ഇളക്കിച്ചേര്‍ക്കുക. തയ്യാറാക്കിയ ഉടനെയോ തണുപ്പിച്ചോ കഴിക്കാവുന്നതാണ്...

കിഡ്‌നി സ്റ്റോൺ; അറിയാം പ്രധാനപ്പെട്ട മൂന്ന് ലക്ഷണങ്ങൾ....