വൃക്കകളെ എങ്ങനെ ആരോഗ്യത്തോടെ നിലനിർത്താം?

Published : Feb 14, 2023, 09:41 PM IST
വൃക്കകളെ എങ്ങനെ ആരോഗ്യത്തോടെ നിലനിർത്താം?

Synopsis

ക്രോണിക് കിഡ്നി ഡിസീസ് ആഗോളതലത്തിൽ അതിവേഗം വളരുന്ന ആറാമത്തെ മരണകാരണമാണ്. ഇന്ത്യയിൽ ഏകദേശം 8 ദശലക്ഷം ആളുകൾ വിട്ടുമാറാത്ത വൃക്കരോഗങ്ങളുമായി ജീവിക്കുന്നു. കിഡ്നി രോഗം പലപ്പോഴും വളരെ സാവധാനത്തിൽ വികസിക്കുകയും അത് വളരെ പുരോഗമിക്കുന്നതുവരെ ശ്രദ്ധിക്കപ്പെടാതെ പോകുകയും ചെയ്യുന്നു. 

വൃക്കകൾ വളരെ പ്രധാനപ്പെട്ട അവയവമാണ്.  മാലിന്യങ്ങൾ നീക്കം ചെയ്യുക, ശരീര ദ്രാവകങ്ങൾ സന്തുലിതമാക്കുക, ബിപി നിയന്ത്രിക്കുന്ന ഹോർമോണുകൾ പുറത്തുവിടുക, അസ്ഥി രൂപീകരണത്തിന് ആവശ്യമായ വിറ്റാമിൻ ഡിയുടെ സജീവ രൂപങ്ങൾ ഉത്പാദിപ്പിക്കുകയും രക്തത്തിന് ചുവന്ന രക്താണുക്കളുടെ ഉത്പാദനം നിയന്ത്രിക്കുകയും ചെയ്യുന്നതാണ് വൃക്കകളുടെ പ്രവർത്തനം. 

നമ്മുടെ ജനസംഖ്യയിൽ വൃക്കരോഗങ്ങൾ പിടിപെടുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. 60 വയസ്സിനു മുകളിലുള്ളവരിൽ കിഡ്നി തകരാർ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.  പ്രായമാകുമ്പോൾ വൃക്കകളുടെ പ്രവർത്തനം ക്രമേണ വഷളാകുമെന്ന് പലരും മനസ്സിലാക്കുന്നില്ല. 

ക്രോണിക് കിഡ്നി ഡിസീസ് ആഗോളതലത്തിൽ അതിവേഗം വളരുന്ന ആറാമത്തെ മരണകാരണമാണ്. ഇന്ത്യയിൽ ഏകദേശം 8 ദശലക്ഷം ആളുകൾ വിട്ടുമാറാത്ത വൃക്കരോഗങ്ങളുമായി ജീവിക്കുന്നു. കിഡ്നി രോഗം പലപ്പോഴും വളരെ സാവധാനത്തിൽ വികസിക്കുകയും അത് വളരെ പുരോഗമിക്കുന്നതുവരെ ശ്രദ്ധിക്കപ്പെടാതെ പോകുകയും ചെയ്യുന്നു. 

വൃക്കകളെ എങ്ങനെ ആരോഗ്യത്തോടെ നിലനിർത്താം?

ആരോഗ്യകരമായ ഭക്ഷണക്രമം...

ധാരാളം പഴങ്ങൾ, പച്ചക്കറികൾ, സലാഡുകൾ, ധാന്യങ്ങൾ, കുറഞ്ഞ കൊഴുപ്പ് അല്ലെങ്കിൽ കൊഴുപ്പ് രഹിത പാലുൽപ്പന്നങ്ങൾ, ഉപ്പ് ഉപഭോഗം കുറയ്ക്കുക.

ചിട്ടയായ വ്യായാമം...

ഉയർന്ന ബിപി കുറയ്ക്കുകയോ തടയുകയോ ചെയ്യുന്നതിനും പ്രമേഹം പിടിപെടുന്നത് തടയുന്നതിനും പ്രമേഹരോഗികളിൽ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനും സഹായിക്കുന്നു.

പ്രമേഹത്തെ നന്നായി കൈകാര്യം ചെയ്യുക...

രക്തത്തിലെ പഞ്ചസാരയുടെ അളവ് ഫലപ്രദമായി നിയന്ത്രിക്കുകയും HbA1c <7% നിലനിർത്തുകയും ചെയ്യേണ്ടത് പ്രധാനമാണ്. അത് എങ്ങനെ നിയന്ത്രിക്കപ്പെടുന്നു എന്നതും പ്രധാനമാണ്. നല്ല ജീവിതശൈലി, ഭക്ഷണക്രമം, വ്യായാമം എന്നിവയിലൂടെ നിയന്ത്രിക്കാം. 

വേദനസംഹാരികൾ ഒഴിവാക്കുക...

 വേദനസംഹാരികളുടെ പതിവ് ഉപയോഗം വൃക്കസംബന്ധമായ രോ​ഗങ്ങൾക്ക് കാരണമാകും നയിക്കും.

രാത്രി നല്ല ഉറക്കം കിട്ടാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളും കഴിക്കേണ്ട ഭക്ഷണങ്ങളും...

PREV
click me!

Recommended Stories

മ്യൂട്ടേഷൻ ബാധിച്ച ജീനുകൾ അടങ്ങിയ ബീജം, 197 കുട്ടികൾ ജനിച്ചത് കാൻസർ ബാധിതരായി
കിഡ്നി സ്റ്റോണ്‍ ; ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ