പി‌സി‌ഒ‌എസ് ഉള്ളവർ ഭാരം കുറയ്ക്കാനായി ചെയ്യേണ്ട കാര്യങ്ങളിതാ...

By Web TeamFirst Published Sep 13, 2022, 6:49 PM IST
Highlights

പി‌സി‌ഒ‌എസ് ഉള്ള സ്ത്രീകൾ ഭാരം കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് ഇന്ദിരാനഗറിലെ മദർഹുഡ് ഹോസ്പിറ്റലിലെ ഒബ്‌സ്റ്റട്രീഷ്യൻ & ഗൈനക്കോളജിസ്റ്റായ ഡോ. സുഹാസിനി ഇനാംദാർ പറയുന്നു.

പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (പി‌സി‌ഒ‌എസ്) ഒരു ഹോർമോൺ തകരാറാണ്. പി‌സി‌ഒ‌എസ് ഒരു ഫെർട്ടിലിറ്റി പ്രശ്‌നമായി പൊതുവെ കണക്കാക്കപ്പെടുന്നുണ്ടെങ്കിലും ഇതിന് നിരവധി പാളികളുണ്ട്. കൂടാതെ പി‌സി‌ഒ‌എസ് ബാധിച്ച സ്ത്രീകളിൽ അലട്ടുന്ന നിരവധി പ്രശ്‌നങ്ങളുണ്ട്. 

സ്ത്രീകൾ നേരിടുന്ന അത്തരത്തിലുള്ള ഒരു പ്രശ്നമാണ് തടി കൂടുന്നതാണ്. പിസിഒഎസ് ബാധിച്ച പല സ്ത്രീകൾക്കും ഇൻസുലിൻ പ്രതിരോധശേഷി ഉണ്ട്യ ഇത് രക്തത്തിൽ നിന്ന് ഗ്ലൂക്കോസിനെ ഊർജമാക്കി മാറ്റാൻ ശരീരത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നു. പഞ്ചസാരയുടെ അളവ് സന്തുലിതമാക്കാൻ ശരീരം കൂടുതൽ ഇൻസുലിൻ ഉത്പാദിപ്പിക്കേണ്ടതുണ്ട്. ഇൻസുലിൻ പ്രതിരോധം പൊണ്ണത്തടിയുടെ ഒരു സാധാരണ കാരണമാണ്.

പിസിഒഎസ് ബാധിച്ച പകുതിയിലധികം സ്ത്രീകളും അമിതവണ്ണത്താൽ ബുദ്ധിമുട്ടുന്നു. അമിതവണ്ണം പ്രത്യുൽപാദനക്ഷമതയെ ബാധിക്കുകയും ചെയ്യുന്നതിനാൽ കൂടുതൽ പ്രശ്‌നങ്ങൾ നിങ്ങൾ വികസിപ്പിക്കും. ഇത്തരം പ്രശ്‌നങ്ങളൊന്നും ഉണ്ടാകാതിരിക്കാൻ നിങ്ങളുടെ ഭാരം നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. 

പി‌സി‌ഒ‌എസ് ഉള്ള സ്ത്രീകൾ ഭാരം കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് ഇന്ദിരാനഗറിലെ മദർഹുഡ് ഹോസ്പിറ്റലിലെ ഒബ്‌സ്റ്റട്രീഷ്യൻ & ഗൈനക്കോളജിസ്റ്റായ ഡോ. സുഹാസിനി ഇനാംദാർ പറയുന്നു.

സമീകൃതാഹാരം കഴിക്കുക...

പ്രോട്ടീൻ, പച്ചക്കറികൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ ഉപയോഗിച്ച് നിങ്ങളുടെ ഭക്ഷണക്രമം സന്തുലിതമാക്കാൻ ഡോക്ടർമാർ ശുപാർശ ചെയ്യുന്നു. കാർബോഹൈഡ്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുക. നിങ്ങളുടെ ഭക്ഷണത്തിൽ കൂടുതൽ നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ ചേർക്കാൻ ശ്രമിക്കുക. കാരണം ഇത് വയറുനിറഞ്ഞതായി തോന്നാനും ദഹനത്തിന് നല്ലതാണ്.ഭക്ഷണത്തിൽ പുളിപ്പിച്ച ഭക്ഷണം ചേർക്കുക, ഇത്  ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

സംസ്കരിച്ച ഭക്ഷണങ്ങൾ ഒഴിവാക്കാം...

സംസ്കരിച്ച ഭക്ഷണങ്ങളിൽ പഞ്ചസാര ചേർത്തിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുകയും  ശരീരത്തിൽ ഇൻസുലിൻ പ്രതിരോധം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. പിസിഒഎസ് ഇല്ലാത്ത സ്ത്രീകളെ അപേക്ഷിച്ച് പിസിഒഎസ് ഉള്ള സ്ത്രീകൾക്ക് അതേ അളവിൽ പഞ്ചസാര കഴിച്ചതിന് ശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്നതായി ഗവേഷണങ്ങൾ കാണിക്കുന്നു. 

പതിവായി വ്യായാമം ചെയ്യുക...

കുറഞ്ഞത് 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യുന്ന സ്ത്രീകൾക്ക് അമിതവണ്ണത്തിനുള്ള സാധ്യത കുറവാണ്. ഇത് ശരീരഭാരം കുറയ്ക്കാനുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നു. പിസിഒഎസ് ഉള്ള സ്ത്രീകളെ അപേക്ഷിച്ച് ശരീരഭാരം കുറയ്ക്കാൻ കൂടുതൽ സമയമെടുക്കുമ്പോൾ വ്യായാമം ക്രമേണ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

കലോറി ശ്രദ്ധിക്കുക...

നിങ്ങളുടെ ഭക്ഷണത്തിൽ നിന്ന് വളരെയധികം കലോറികൾ ഒഴിവാക്കുന്നത്  ആരോഗ്യത്തിന് നല്ലതല്ല. കാരണം ഇത് നിരവധി ആരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന പോഷകാഹാരക്കുറവിന് കാരണമായേക്കാം. അമിതമായി വ്യായാമം ചെയ്യുന്നത് ശരീരത്തിലെ ഈസ്ട്രജൻ ഉൽപാദനത്തെ തടസ്സപ്പെടുത്തുമെന്ന് അറിയപ്പെടുന്നു. ഇത് അണ്ഡോത്പാദനത്തെ കൂടുതൽ തടസ്സപ്പെടുത്തുന്നു.

ഡയറ്റ് പ്രധാനം...

പിസിഒഎല് ബാധിതർ ശരീരത്തിൽ ഉണ്ടാക്കിയേക്കാവുന്ന അനന്തരഫലങ്ങളെക്കുറിച്ച് മനസ്സിലാക്കാതെ സ്വയം മരുന്ന് കഴിക്കുന്നു. നിങ്ങളുടെ ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കിക്കൊണ്ട് ശരീരഭാരം കുറയ്ക്കുന്നതിനുള്ള മികച്ച ഡയറ്റ് പിന്തുടരുക.

പ്രഭാതഭക്ഷണം ഒഴിവാക്കാറുണ്ടോ? എങ്കിൽ ശ്രദ്ധിക്കൂ

 

click me!