
തുളസി അതിശയകരമായ ഒരു സസ്യമാണ്. ഇത് രോഗപ്രതിരോധ ശേഷിയെ പുനരുജ്ജീവിപ്പിക്കുക മാത്രമല്ല ചര്‍മ്മ പ്രശ്നങ്ങൾ പരിഹരിക്കാനും സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും തുളസി സഹായകമാണ്. കുടലിന്റെ ആരോഗ്യത്തിനും ദഹന പ്രശ്നങ്ങൾ അകറ്റാനും തുളസി ചായ തയ്യാറാക്കേണ്ടത് എങ്ങനെയെന്ന് നോക്കാം...
തയ്യാറാക്കുന്ന വിധം...
തുളസി 1/4 കപ്പ്
തേന്‍ 1 ടീസ്പൂണ്‍
നാരങ്ങ നീര് 2 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം...
തിളച്ച വെള്ളത്തിലേക്ക് തുളസിയില ഇടുക. നല്ല പോലെ തിളച്ച് കഴിഞ്ഞാൽ തീ അണയ്ക്കുക. വെള്ളം തണുത്ത ശേഷം ഇതിലേക്ക് തേനും നാരങ്ങാനീരും ചേർക്കുക.
പല്ലുകളുടെ മഞ്ഞ നിറം മാറ്റാന്‍ ഒരു കിടിലന്‍ വഴി; വീഡിയോയുമായി ലക്ഷ്മി നായർ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam