വൃക്കയിലെ കല്ല്: പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ശരീരത്തിലെ പ്രധാന അവയവങ്ങളിൽ ഒന്നാണ് വൃക്ക. ശരീരത്തിൽ അടിഞ്ഞുകൂടുന്ന മാലിന്യങ്ങളെ നീക്കം ചെയ്യുന്നതാണ് വൃക്കയുടെ പ്രധാന ജോലി. എന്നാൽ നമ്മുടെ ചില ശീലങ്ങൾ വൃക്ക രോഗങ്ങൾ ഉണ്ടാവാൻ കാരണമാകുന്നു. വൃക്കയിൽ കല്ല് വരുന്നത് തടയാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ.

വെള്ളം കുടിക്കണം
ശരീരം എപ്പോഴും ഹൈഡ്രേറ്റാക്കി വെയ്ക്കാൻ ശ്രദ്ധിക്കണം. നിർജ്ജലീകരണം ഉണ്ടാവുന്നത് തടയാൻ ധാരാളം വെള്ളം കുടിക്കേണ്ടതുണ്ട്. ഇത് വൃക്കകളുടെ ആരോഗ്യം കാക്കും.
ഭക്ഷണക്രമീകരണം
പഴങ്ങൾ, പച്ചക്കറികൾ, തവിട് കളയാത്ത ധാന്യങ്ങൾ എന്നിവ കഴിക്കുന്നത് ധാരാളം പോഷകങ്ങൾ ലഭിക്കാനും വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
ശരീരഭാരം നിയന്ത്രിക്കാം
വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിൽ ശരീരഭാരം പ്രധാന പങ്കുവഹിക്കുന്നു. അതിനാൽ കൃത്യമായ ഭക്ഷണക്രമീകരണവും വ്യായാമങ്ങളും ചെയ്യേണ്ടതുണ്ട്.
പ്രമേഹം ഉള്ളവർ ശ്രദ്ധിക്കണം
പ്രമേഹം ഉള്ളവരിൽ വൃക്ക രോഗം ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാൽ പ്രമേഹം നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്.
ബ്ലഡ് പ്രഷർ നിയന്ത്രിക്കുന്നു
ഉയർന്ന അളവിലുള്ള ബ്ലഡ് പ്രഷർ വൃക്കയിൽ കല്ല് വരാൻ കാരണമാകുന്നു. അതിനാൽ ഉപ്പടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

