ദീപാവലി ആഘോഷങ്ങള്‍ക്കിടയിലും ശ്വാസകോശത്തെ സംരക്ഷിക്കാം; ആസ്ത്മാ രോഗികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

Published : Nov 03, 2023, 02:37 PM ISTUpdated : Nov 03, 2023, 02:38 PM IST
 ദീപാവലി ആഘോഷങ്ങള്‍ക്കിടയിലും ശ്വാസകോശത്തെ സംരക്ഷിക്കാം; ആസ്ത്മാ രോഗികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

Synopsis

ശ്വാസകോശത്തെ പ്രത്യേകിച്ച് ശ്വാസനാളികളെ ബാധിക്കുന്ന ഒരു അലര്‍ജിയാണ് ആസ്ത്മ. അലര്‍ജി ഉണ്ടാക്കുന്ന ഘടകങ്ങള്‍ ശ്വസനത്തിലൂടെ ഉള്ളിലേക്കെത്തുന്നതാണ് ആസ്ത്മയുടെ പ്രധാന കാരണം. 

ദീപാവലി ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് എല്ലാവരും. പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും മറ്റും ദീപാവലി ആഘോഷിക്കുമ്പോള്‍, അത് പലപ്പോഴും വായു മലിനീകരണത്തിന് കാരണമാകാം. അത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ശ്വാസകോശത്തെ ആണ്. അതിനാല്‍ ദീപാവലി ആഘോഷങ്ങള്‍ക്കിടയിലും ആസ്ത്മാ രോഗികള്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. 

ശ്വാസകോശത്തെ പ്രത്യേകിച്ച് ശ്വാസനാളികളെ ബാധിക്കുന്ന ഒരു അലര്‍ജിയാണ് ആസ്ത്മ. അലര്‍ജി ഉണ്ടാക്കുന്ന ഘടകങ്ങള്‍ ശ്വസനത്തിലൂടെ ഉള്ളിലേക്കെത്തുന്നതാണ് ആസ്ത്മയുടെ പ്രധാന കാരണം. ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്, ഇടയ്ക്കിടെ വരുന്ന ചുമ, വലിവ്, ശ്വാസോച്ഛാസം ചെയ്യുമ്പോള്‍ വിസിലടിക്കുന്ന ശബ്ദം കേള്‍ക്കുക, തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. പുകവലി  ഒഴിവാക്കുകയും മലിനവായു ശ്വസിക്കാതിരിക്കുകയും ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തുകയും ചെയ്താല്‍ തന്നെ ഒരു പരിധി വരെ  ശ്വാസകോശത്തെ സംരക്ഷിക്കാന്‍ കഴിയും. 

പടക്കം പൊട്ടിച്ചും മറ്റും ആഘോഷിക്കുമ്പോള്‍ ആസ്‍ത്മ രോഗികള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം... 

ഒന്ന്...

പടക്കം പൊട്ടിച്ചുള്ള ആഘോഷങ്ങള്‍ നടക്കുമ്പോള്‍ അവയുടെ പൊടിയും പുകയും ഒന്നും ബാധിക്കാതിരിക്കാന്‍ ആസ്‍ത്മ രോഗികള്‍ പരമാവധി വീടുകളിനുള്ളില്‍ തന്നെ കഴിയുക. 

രണ്ട്...

പടക്കം പൊട്ടിച്ചും മറ്റും ആഘോഷങ്ങള്‍ നടക്കുന്ന വേളയില്‍, പുക ശ്വസിക്കാതിരിക്കാന്‍ മാസ്ക് ധരിച്ച് മാറി നില്‍ക്കാനും ശ്രമിക്കുക. ഇതിനായി N95 മാസ്ക് തന്നെ തെരഞ്ഞെടുക്കാം.

മൂന്ന്...

ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മരുന്നുകള്‍, ഇന്‍ഹൈലര്‍ തുടങ്ങിയ മുന്‍കരുതലുകള്‍ കൊണ്ടും ആസ്ത്മ വരാതെ നിയന്ത്രിച്ച് നിര്‍ത്താന്‍ ശ്രമിക്കുക. 

നാല്...

അടിസ്ഥാനപരമായ കാര്യമായ കൈകളുടെ ശുചിത്വം ഉറപ്പാക്കുക. കൈകള്‍ ഇടയ്ക്കിടെ വൃത്തിയായി കഴുകുക. 

അഞ്ച്...

വിറ്റാമിനുകളും പോഷകങ്ങളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിന് പൊതുവേ നല്ലതാണ്. രോഗ പ്രതിരോധശേഷി കൂട്ടാനും ഇവ സഹായിക്കും

Also read: ബദാം പാല്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തൂ; അറിയാം ഈ അത്ഭുത ഗുണങ്ങള്‍...

youtubevideo

PREV
Read more Articles on
click me!

Recommended Stories

താരനാണോ പ്രശ്നം? പരീക്ഷിക്കാം ഈ നാല് പൊടിക്കെെകൾ
കുട്ടികളിൽ പ്രതിരോധശേഷി കൂട്ടാൻ കൊടുക്കേണ്ട ഏഴ് ഭക്ഷണങ്ങൾ