ആസ്ത്മയെ പ്രതിരോധിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

By Web TeamFirst Published Jan 28, 2020, 9:20 PM IST
Highlights

പുരുഷന്മാരിൽ ചെറുപ്രായത്തിലും സ്ത്രീകളിൽ പ്രായപൂർത്തിയായ ശേഷവുമാണ് കൂടുതലും ഈ രോഗം കണ്ടുവരുന്നത്. ആസ്തമയെ നിയന്ത്രിച്ചുനിർത്താൻ സാധിക്കുന്ന ചില പ്രതിവിധികൾ നമ്മുടെ അടുക്കളയിൽ തന്നെയുണ്ട്​. ഇത്​ പതിവായി കഴിക്കുന്നത്​ ആസ്​തമ നിയന്ത്രണ വിധേയമാക്കാൻ സാധിക്കും.

ശ്വാസോ​​ഛോസത്തിനായി ശ്വാസകോശം ബുദ്ധിമുട്ടുന്ന അവസ്​ഥയാണ് ആസ്​തമ​. അണുബാധ, വൈകാരികത, കാലാവസ്​ഥ, മലിനീകരണം, ചില മരുന്നുകൾ എന്നിവ ആസ്​തമയ്ക്ക്​ കാരണമാകാറുണ്ട്​. ചുമയും ശബ്​ദത്തോടെ ശ്വാസോഛോസം നടത്തുന്നതും നെഞ്ച്​ വലഞ്ഞുമുറുകുന്നതും ഇതി​ന്‍റെ ലക്ഷണങ്ങൾ. പുരുഷന്മാരിൽ ചെറുപ്രായത്തിലും സ്ത്രീകളിൽ പ്രായപൂർത്തിയായ ശേഷവുമാണ് കൂടുതലും ഈ രോഗം കണ്ടുവരുന്നത്. 

ആസ്​തമയെ നിയന്ത്രിച്ചുനിർത്താൻ സാധിക്കുന്ന ചില പ്രതിവിധികൾ നമ്മുടെ അടുക്കളയിൽ തന്നെയുണ്ട്​. ഇത്​ പതിവായി കഴിക്കുന്നത്​ ആസ്​തമ നിയന്ത്രണ വിധേയമാക്കാൻ സാധിക്കും.  ‌ആസ്ത്മ പ്രധാനമായി രണ്ടു തരത്തിലാണ് ഉള്ളത്. അലർജിക് ആസ്തമ,ഇൻട്രൻസിക് ആസ്തമ. കുട്ടികളിൽ പ്രധാനമായും കാണുന്നത് അലർജിക് ആണ്. പൊടി, അന്തരീക്ഷ മലിനീകരണം എന്നിവയാണു പ്രധാന കാരണങ്ങൾ. 

ചർമ പരിശോധന വഴി തിരിച്ചറിയാം. മൂന്നു വയസ്സിനുള്ളിലുണ്ടാകുന്ന ഈ രോഗം കൂടുതൽ അപകടകരം. തണുപ്പ്, കടുത്ത ഗന്ധം, പുകയും പൊടിയുമുള്ള അന്തരീക്ഷവുമാണ് ഇതിനു കാരണം. രണ്ടു തരത്തിലുള്ള രോഗ ലക്ഷണങ്ങളും ചിലരിൽ കാണാം. ആസ്​തമയെ പ്രതിരോധിക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ...

സവാള....

ആന്‍റി ഇൻഫ്ലമേറ്ററി ഘടകങ്ങൾ അടങ്ങിയ സവാള ശ്വാസനാളത്തിലെ തടസം നീക്കാൻ സഹായിക്കും. പച്ച സവാള കഴിക്കുന്നത്​ മികച്ച ശ്വാസോഛ്വാസത്തിന്​ സഹായകം. 

ചെറുനാരങ്ങ...

പകുതി ചെറുനാരങ്ങയുടെ നീര്​ ഒരു ഗ്ലാസ്​ വെള്ളത്തിൽ ചേർത്ത്​ മധുരം ചേർത്ത്​ കഴിക്കാം. പതിവാക്കിയാൽ ആസ്​തമയുടെ പ്രശ്​നം കുറയ്ക്കാൻ കഴിയും. 

തേൻ...

തേൻ ആസ്​ത​മയെ ചികിത്സിക്കുന്നതിനായി പാരമ്പര്യമായി ഉപയോഗിച്ചുവരുന്നുണ്ട്​. കിടക്കുന്നതിന്​ മുമ്പ്​ ഒരു ടീ സ്​പുൺ തേനിൽ ഒരു നുള്ള്​ കറുവാപ്പട്ടയുടെ പൊടി ചേർത്തുകഴിക്കാം. ഇത്​ തൊണ്ടയിലെ കഫം ഇല്ലാതാക്കുകയും നന്നായി ഉറങ്ങാനും സഹായിക്കും. 

ഇഞ്ചി ...

തിളപ്പിച്ച വെള്ളത്തിൽ ചെറിയ കഷ്​ണം ഇഞ്ചി ചേർക്കുക. അഞ്ച്​ മിനിറ്റ്​ വെച്ച ശേഷം വെള്ളം തണുത്തതിന് ശേഷം​ കഴിക്കാം. 

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...

ഒന്ന്...

ആസ്തമ രോഗികളില്‍ രോഗത്തിന്റെ തീവ്രത വര്‍ധിപ്പിക്കുന്ന ചില കാര്യങ്ങള്‍ ചുറ്റിലും ഉണ്ടായേക്കാം. അത്തരം സാഹചര്യങ്ങള്‍ പരമാവധി ഒഴിവാക്കണം. പൊടി, പുകവലി എന്നിവയുടെ അടുത്ത് പോകാന്‍ കഴിയാത്തവര്‍ ആകും ഏറിയ പങ്കും. 

രണ്ട്...

 വീട് വൃത്തിയായി സൂക്ഷിക്കണം. ആഴ്ചയില്‍ രണ്ട് ദിവസമെങ്കിലും വീട്ടിലെ പൊടിപടലങ്ങള്‍ കളഞ്ഞ് വീട് വൃത്തിയാക്കണം. ജോലിക്കിടയില്‍ മാസ്‌ക് ധരിക്കാന്‍ മറക്കരുത്. ആഴ്ചയില്‍ ഒരിക്കല്‍ കിടക്ക കഴുകുന്നതും ആസ്ത്മയെ നിയന്ത്രിക്കും. പൊടി പിടിക്കാത്ത തരം Anti-Dust mite കിടക്കവിരി ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.

മൂന്ന്...

ആസ്ത്മ രോഗികള്‍ക്കെല്ലാം വളര്‍ത്തുമൃഗങ്ങളുടെ സാന്നിധ്യം അപകടകരമാണ്. ഇനി വളര്‍ത്തുമൃഗങ്ങളെ ഒഴിവാക്കാന്‍ ആകില്ലെങ്കില്‍ അവയെ വൃത്തിയായി കുളിപ്പിക്കാനും സംരക്ഷിക്കാനും വീട്ടില്‍ ആളുകള്‍ വേണം. 

നാല്...

ആസ്ത്മ രോഗിക നിർബന്ധമായും വ്യായാമം ചെയ്യണം. ശ്വാസകോശത്തിന്റെ വികാസത്തിനും രോഗപ്രതിരോധശേഷിക്കും വ്യായാമം ഉത്തമമാണ്. വ്യായാമം ചെയ്യുന്നതിലൂടെ ആസ്ത്മയെ ഒരു പരിധി വരെ തടയാനാകും. 

click me!