പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്; ബീജത്തിന്റെ അളവ് കൂട്ടാൻ സഹായിക്കുന്ന ഏറ്റവും മികച്ച മൂന്ന് ഭക്ഷണങ്ങൾ

Web Desk   | Asianet News
Published : Jan 28, 2020, 06:30 PM IST
പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്; ബീജത്തിന്റെ അളവ് കൂട്ടാൻ സഹായിക്കുന്ന ഏറ്റവും മികച്ച മൂന്ന് ഭക്ഷണങ്ങൾ

Synopsis

പോഷക​ഗുണമുള്ള ഭക്ഷണങ്ങൾ കഴിച്ചാൽ വന്ധ്യത ഒരു പരിധിവരെ തടയാം. പുരുഷന്മാരിൽ‌ ബീജത്തിന്റെ അളവ് വർധിപ്പിക്കാൻ സഹായിക്കുന്ന പ്രധാനപ്പെട്ട മൂന്ന് ഭക്ഷണങ്ങളെ കുറിച്ചറിയാം...

മാറിവരുന്ന ജീവിതരീതിയും വർദ്ധിച്ചുവരുന്ന മദ്യപാനവും പുകവലിയും തന്നെയാണ് പുരുഷ വന്ധ്യതയ്‌ക്കുള്ള പ്രധാന കാരണം. ആഹാരരീതി പുരുഷന്മാരുടെ പ്രത്യു‌ൽപ്പാദനശേഷിയെ കാര്യമായി സ്വാധീനിക്കുന്ന ഒരു ഘടകമാണ്. പോഷക​ഗുണമുള്ള ഭക്ഷണങ്ങൾ കഴിച്ചാൽ വന്ധ്യത ഒരു പരിധിവരെ തടയാം. പുരുഷന്മാരിൽ‌ ബീജത്തിന്റെ അളവ് വർധിപ്പിക്കാൻ സഹായിക്കുന്ന പ്രധാനപ്പെട്ട മൂന്ന് ഭക്ഷണങ്ങളെ കുറിച്ചറിയാം...

ഉലുവ...

പുരുഷന്മാർ ഉലുവ കഴിക്കുന്നത് ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കൂട്ടാൻ സഹായിക്കും. 12 ആഴ്ച്ച തുടർച്ചയായി 600 മില്ലി ​ഗ്രാം ഉലുവ കഴിച്ച പുരുഷന്മാരിൽ ബീജത്തിന്റെ എണ്ണം വർധിക്കുന്നതായി കാണാനായെന്ന് ​ഗവേഷകർ പറയുന്നു.  ഹെർണിയ, ഉദ്ധാരണക്കുറവ് (ഇഡി), പുരുഷ വന്ധ്യത, മറ്റ് പുരുഷ പ്രശ്നങ്ങൾ എന്നിവയ്ക്ക് ഉലുവ കഴിക്കുന്നത് ​ഗുണം ചെയ്യും.

വെളുത്തുള്ളി...

പുരുഷ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് വെളുത്തുള്ളി. ലൈംഗിക അവയവത്തിലേയ്ക്കുള്ള രക്തപ്രവാഹം വര്‍ധിപ്പിക്കാൻ വെളുത്തുള്ളി കഴിക്കുന്നത് സഹായകമാകും. വെളുത്തുള്ളി പാലിലിട്ടു തിളപ്പിച്ചു കുടിക്കുന്നതും ലെെം​ഗികശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു. 

മാതളം...

മാതളം ജ്യൂസ് കുടിക്കുന്നത് ശരീരത്തില്‍ ലിബിഡോയുടെ അളവ് കൂട്ടാൻ സഹായിക്കുമെന്ന് എഡിൻ‌ബർഗിലെ ക്വീൻ മാർഗരറ്റ് സർവകലാശാലയിലെ ഒരു സംഘം ​ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു. ലിബിഡോ അഥവാ സെക്‌സ് താല്‍പര്യം കുറയുന്നത് ലൈംഗികപരമായ വന്ധ്യതാ പ്രശ്‌നങ്ങളില്‍ പെട്ട ഒന്നാണ്. എല്ലാ ദിവസവും മാതളനാരങ്ങ ജ്യൂസ് കുടിക്കുന്ന പുരുഷന്മാർക്കിടയിൽ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് വർധിക്കുന്നതായി കണ്ടെത്തി. പുരുഷന്മാരിൽ ബീജത്തിന്റെ അളവ് വർധിപ്പിക്കാനും മാതളം സഹായിക്കുന്നുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്.


 

PREV
click me!

Recommended Stories

ഈ പഴം പതിവാക്കൂ, പ്രതിരോധശേഷി കൂട്ടാനും ഹൃദയാരോ​ഗ്യത്തിനും സഹായിക്കും
ഈ എട്ട് ഭക്ഷണങ്ങൾ എല്ലുകളെ നശിപ്പിക്കും