മുട്ടുവേദന മാറാൻ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ

By Web TeamFirst Published May 9, 2019, 10:09 PM IST
Highlights

കാലിന് പാകമാകുന്നതും ആവശ്യത്തിന് അനുയോജ്യമായതുമായ ഷൂ, ചെരുപ്പ് എന്നിവ ധരിക്കാന്‍ ശ്രദ്ധിക്കുക. ദീര്‍ഘനേരം നിന്നു ജോലി ചെയ്യുന്നത് ഒഴിവാക്കുക.കാത്സ്യം അടങ്ങിയ ഭക്ഷണപദാര്‍ഥങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക പാലും പാലുത്പന്നങ്ങളുമാണ് കാത്സ്യത്തിന്റെ പ്രധാന ഉറവിടം.

മുട്ടുവേദന ഇന്ന് മിക്കവരെയും അലട്ടുന്ന പ്രശ്നമാണ്. മുട്ടിലെ സന്ധികളിലും അനുബന്ധഭാഗങ്ങളിലും അനുഭവപ്പെടുന്ന വേദന പ്രായമുളളവരില്‍ സാധാരണമാണ്. മുട്ടിന്റെ മുന്‍വശം, ഉള്‍വശം, പുറകുവശം എന്നിവിടങ്ങളിലാണ് വേദന അനുഭവപ്പെടുന്നത്. നീര്, ചലനശേഷിയില്‍ കുറവ് (സന്ധിവാതം), മുട്ടു മടക്കാനോ നിവര്‍ക്കാനോ കഴിയാത്ത അവസ്ഥ എന്നിവയാണ് ഇതില്‍ പ്രധാനം. മുട്ടുവേദന മാറാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങ‌ളെ കുറിച്ചറിയാം...

മുട്ടുവേദന മാറാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...

1. കാലിന് പാകമാകുന്നതും ആവശ്യത്തിന് അനുയോജ്യമായതുമായ ഷൂ, ചെരുപ്പ് എന്നിവ ധരിക്കാന്‍ ശ്രദ്ധിക്കുക.
2. ദീര്‍ഘനേരം നിന്നു ജോലി ചെയ്യുന്നത് ഒഴിവാക്കുക.
3. കാത്സ്യം അടങ്ങിയ ഭക്ഷണപദാര്‍ഥങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക പാലും പാലുത്പന്നങ്ങളുമാണ് കാത്സ്യത്തിന്റെ പ്രധാന ഉറവിടം. കാത്സ്യം ആഗിരണം ചെയ്യുന്നതിനു വിറ്റാമിന്‍ ഡിയുടെ സാന്നിധ്യം അവശ്യമാണ്. പാലിലടങ്ങിയിരിക്കുന്ന ലാകേ്ടാസും എല്ലുകളുടെ ആരോഗ്യത്തിനു സഹായിക്കും.
4. ഭാരമേറിയ വസ്തുക്കള്‍ പൊക്കിയെടുക്കുന്നത് ഒഴിവാക്കുക.
‌5. കിടക്കുമ്പോള്‍ മുട്ടുകള്‍ക്കടിയില്‍ തലയിണ വയ്ക്കുക.
            

click me!