
മുഖക്കുരു ഇന്ന് പലേരയും അലട്ടുന്ന പ്രശ്നമാണ്. പലകാരണങ്ങൾ കൊണ്ടാണ് മുഖക്കുരു ഉണ്ടാകുന്നത്. എണ്ണമയമുള്ള ചർമ്മത്തിലാണ് പ്രധാനമായി മുഖക്കുരു വരാറുള്ളത്. ചില ഹോര്‍മോണുകളുടെ ഏറ്റക്കുറച്ചില്‍, ചര്‍മ്മത്തിലെ അമിതമായ എണ്ണമയം, ചര്‍മ്മത്തിലേല്‍ക്കുന്ന പൊടിയും ചൂടും തുടങ്ങി പലതരം കാരണങ്ങൾ കൊണ്ടാണ് മുഖക്കുരു ഉണ്ടാകുന്നത്. മുഖക്കുരു മാറാന്‍ പല തരത്തിലുളള പരീക്ഷണങ്ങളും നടത്താറുണ്ട്. മുഖക്കുരു ഉള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമെന്നു നോക്കാം...
1. സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക. ക്ലിന്റാമൈസിൻ, ഹെക്സാക്ലോറോഫെയ്ൻ എന്നിവ അടങ്ങിയ സോപ്പുകൾ ഉപയോഗിക്കുന്നതു കൂടുതൽ പ്രയോജനം ചെയ്യും.
2.പഴുപ്പ് നിറഞ്ഞ കുരുക്കൾ വരുമ്പോൾ തീർച്ചയായും ചികിത്സ തേടുക.
3.വെറുതെയിരിക്കുമ്പോൾ മുഖക്കുരു പൊട്ടിക്കുന്ന ശീലം ഒഴിവാക്കുക.
4.കൈ നഖങ്ങൾ എപ്പോഴും വൃത്തിയായി വെട്ടുക. നഖങ്ങൾ ഉപയോഗിച്ചു കുരു പൊട്ടിക്കുന്നതു പാടും കുഴിയുമുണ്ടാകാൻ കാരണമാകും.
5.എണ്ണമയമുള്ള ക്രീമുകൾ ഉപയോഗിക്കരുത്.
6.അനാവശ്യമായി സൗന്ദര്യവർധക വസ്തുക്കൾ ഉപയോഗിക്കരുത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam