മഴക്കാലത്ത് വരാം രോഗങ്ങള്‍; പ്രാണികളെ തുരത്താന്‍ ചില വഴികള്‍...

By Web TeamFirst Published Aug 10, 2019, 8:23 PM IST
Highlights

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ആരോഗ്യസുരക്ഷ ഉറപ്പാക്കണം.  വീടിനുള്ളിൽ മഴക്കാലത്ത് കൊതുക്, ഉറുമ്പ്, ഈച്ച, പല്ലി, എട്ടുകാലി, എലി തുടങ്ങിയ പല ജീവികളും കയറി കൂടാം.

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ആരോഗ്യസുരക്ഷ ഉറപ്പാക്കണം.  വീടിനുള്ളിൽ മഴക്കാലത്ത് കൊതുക്, ഉറുമ്പ്, ഈച്ച, പല്ലി, എട്ടുകാലി, എലി തുടങ്ങിയ പല ജീവികളും കയറി കൂടാം. പല തരത്തിലുളള രോഗങ്ങളും ഇതുമൂലം ഉണ്ടാകാം. ഇവയെ തുരത്താന്‍ ചില വഴികള്‍ നോക്കാം. 

ഒന്ന്...

വീടിനുളളില്‍ ആവശ്യത്തിന് വെന്റിലേഷനും സൂര്യപ്രകാശവും  ഇല്ലെങ്കില്‍ ക്ഷുദ്രജീവികള്‍ വരാനും മുട്ടയിട്ട് പെരുകാനും സാധ്യതയുണ്ട്. അതിനാല്‍ ഇടയ്ക്കിടയ്ക്ക് ജനൽ തുറന്നിട്ട് വീടിനകത്തേക്ക് പ്രകാശവും വായുവും കയറാനുളള അവസരം ഒരുക്കുക. 

രണ്ട്...

വീടിന് ചുറ്റുമോ അകത്തോ  ചെറിയ മാളങ്ങളോ ദ്വാരങ്ങളോ ഉണ്ടെങ്കിൽ അത് അടയ്ക്കുക. 

മൂന്ന്...

വീടിനകത്ത് ഏറ്റവും ശല്യമായി മാറുന്നത് പാറ്റകളാണ്. ഇരുട്ടിലാണ് ഇവരുടെ താമസം. കബോർഡുകൾക്കുള്ളിലാണ് ഇവ പെരുകാന്‍ സാധ്യത. അതിനാല്‍ ആഴ്ചയിൽ ഒരിക്കലെങ്കിലും  പകൽ മുഴുവൻ ഈ കബോർഡുകളുടെ വാതിൽ വെളിച്ചത്തിലേക്ക് തുറന്നുവെയക്കുക. 

നാല്... 

എലികള്‍ വലിയ പ്രശ്നക്കാരാണ്. ഇഞ്ചി എലിക്കു വളരെ പേടിയായതിനാൽ എലിയുടെ സഞ്ചാരവഴികൾ കണ്ടെത്തി അവിടെ ഇഞ്ചി ചുരണ്ടിയത് വിതറിയാൽ മതി.


 

click me!