ടെെപ്പ് 2 പ്രമേഹം തടയാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

By Web TeamFirst Published Sep 5, 2022, 7:06 PM IST
Highlights

വളരെ പെട്ടെന്ന് ശരീരഭാരം കൂടുകയാണെങ്കിൽ നിങ്ങൾക്ക് ടൈപ്പ് 2 പ്രമേഹം ഉണ്ടെന്ന് മനസിലാക്കാം. അമിതഭാരം ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ഗർഭാവസ്ഥയിൽ പ്രമേഹം ഉണ്ടെങ്കിൽ ഭാവിയിൽ ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണ്. 

പ്രമേഹം അപകടകരവും ചിലപ്പോൾ ജീവൻ അപകടപ്പെടുത്തുന്ന രോഗവുമാണ്. പലതരം പ്രമേഹങ്ങളുണ്ട്. ടൈപ്പ് 2 പ്രമേഹം കൂടുതലും മുതിർന്നവരെയാണ് ബാധിക്കുന്നത്. ശരീരം ആവശ്യത്തിന് ഇൻസുലിൻ ഉത്പാദിപ്പിക്കാത്തതോ ഇൻസുലിൻ വേണ്ട രീതിയിൽ ഉപയോഗിക്കാത്തതോ ആയ ഒരു രോഗമാണ് ടെെപ്പ് 2 പ്രമേഹം. 

കോശങ്ങളിലേക്ക് ഗ്ലൂക്കോസ് (പഞ്ചസാര) കൊണ്ടുപോകാൻ ഇൻസുലിൻ സഹായിക്കുന്നു. അതിനാൽ, ഇൻസുലിൻ പ്രശ്‌നമുണ്ടാകുമ്പോൾ രക്തത്തിൽ ഗ്ലൂക്കോസ് അടിഞ്ഞു കൂടുന്നു. ഇതിനെ ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നും വിളിക്കുന്നു.

90% ആളുകൾക്കും ടൈപ്പ് 2 പ്രമേഹമുണ്ട്. ഈ അവസ്ഥയുള്ള 4-ൽ ഒരാൾക്ക് തങ്ങൾക്കിത് ഉണ്ടെന്ന് അറിയില്ലെന്ന് വിദ​ഗ്ധർ പറയുന്നു. വളരെ പെട്ടെന്ന് ശരീരഭാരം കൂടുകയാണെങ്കിൽ നിങ്ങൾക്ക് ടൈപ്പ് 2 പ്രമേഹം ഉണ്ടെന്ന് മനസിലാക്കാം. അമിതഭാരം ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ഗർഭാവസ്ഥയിൽ പ്രമേഹം ഉണ്ടെങ്കിൽ ഭാവിയിൽ ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണ്. 

പതിവായി വ്യായാമം ചെയ്യുന്നില്ലെങ്കിൽ, ടൈപ്പ് 2 പ്രമേഹത്തിന് ഇരയാകുകയും അത് ആരോഗ്യത്തെ ബാധിക്കുകയും ചെയ്യും. പ്രമേഹം ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള സാധ്യത ഇരട്ടിയാക്കുന്നു. ടൈപ്പ് 2 പ്രമേഹം ഉള്ളപ്പോൾ ബാക്ടീരിയ, ഫംഗസ് അണുബാധകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും വിദ​ഗ്ധർ പറയുന്നു.

 പതിവായി യോഗയും വ്യായാമവും ചെയ്യുകയും  ഭക്ഷണകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക ചെയ്താൽ ഒരു പരിധി വരെ ടെെപ്പ് 2 പ്രമേഹം നിയന്ത്രിക്കാനാകും. ടൈപ്പ് 2 പ്രമേഹത്തിന്റെ ലക്ഷണങ്ങൾ കണ്ടാൽ ഒരു ഡോക്ടറെ കണ്ട് ശരിയായ ചികിത്സ തേടുക.

പ്രമേഹമുണ്ടെന്ന കാരണം കൊണ്ട് കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം പൂർണമായും ഉപേക്ഷിക്കേണ്ടതില്ല. പക്ഷേ കാർബ് കുറഞ്ഞ ഡയറ്റ് നിർബന്ധമായും പാലിക്കുക. ശരീരത്തിന് ആവശ്യമായത്രയും പ്രോട്ടീനും നല്ല കൊഴുപ്പും ഭക്ഷണത്തിലൂടെ ഉറപ്പാക്കുക.

ടെൻഷൻ പതിവാണെങ്കില്‍ നിങ്ങള്‍ നടത്തേണ്ട മൂന്ന് പരിശോധനകള്‍

click me!