യൂറിനറി ഇൻഫെക്ഷൻ വരാതിരിക്കാൻ 6 കാര്യങ്ങൾ ശ്രദ്ധിക്കാം

Published : Dec 08, 2023, 11:50 AM IST
യൂറിനറി ഇൻഫെക്ഷൻ വരാതിരിക്കാൻ 6 കാര്യങ്ങൾ ശ്രദ്ധിക്കാം

Synopsis

മൂത്രമൊഴിക്കുമ്പോൾ വേദന, അടിവയറ്റിലെ വേദന, പെൽവിക് ഭാ​ഗത്ത് വേദന അനുഭവപ്പെടുക എന്നിവയാണ് സാധാരണ ലക്ഷണങ്ങൾ. മൂത്രത്തിന്റെ ദുർഗന്ധമാണ് യുടിഐയുടെ മറ്റൊരു പ്രധാനപ്പെട്ട ലക്ഷണമെന്ന് പീഡിയാട്രിക് സർജനും പീഡിയാട്രിക് യൂറോളജിസ്റ്റുമായ ഡോ ആന്റണി റോബർട്ട് ചാൾസ് പറയുന്നു.   

യൂറിനറി ഇൻഫെക്ഷൻ അഥവാ മൂത്രനാളിയിലെ അണുബാധ അത്ര നിസാരമായി കാണേണ്ട. പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് യൂറിനറി ഇൻഫെക്ഷൻ കൂടുതലായി കാണപ്പെടുന്നത്. വളരെയധികം സമയം മൂത്രം കെട്ടിനിർത്തുന്നതും കൃത്യമായി ശുചിത്വം പാലിക്കാത്തതുമാണ് സ്ത്രീകളിലെ മൂത്രാശയ അണുബാധയുടെ പ്രധാന കാരണം. 

യുഎസിൽ യൂറിനറി ഇൻഫെക്ഷന്റെ ലക്ഷണങ്ങളെ തുടർന്ന് ഓരോ വർഷവും ഏകദേശം 8.1 ദശലക്ഷം പേരാണ് ഡോക്ടർമാരെ കാണുന്നത്. ഇവരിൽ, ഏകദേശം 60 ശതമാനവും സ്ത്രീകളാണെന്ന് അമേരിക്കൻ യൂറോളജിക്കൽ അസോസിയേഷൻ പറയുന്നു.

മൂത്രമൊഴിക്കുമ്പോൾ വേദന, അടിവയറ്റിലെ വേദന, പെൽവിക് ഭാ​ഗത്ത് വേദന അനുഭവപ്പെടുക എന്നിവയാണ് സാധാരണ ലക്ഷണങ്ങൾ. മൂത്രത്തിന്റെ ദുർഗന്ധമാണ് യുടിഐയുടെ മറ്റൊരു പ്രധാനപ്പെട്ട ലക്ഷണമെന്ന് പീഡിയാട്രിക് സർജനും പീഡിയാട്രിക് യൂറോളജിസ്റ്റുമായ ഡോ ആന്റണി റോബർട്ട് ചാൾസ് പറയുന്നു. 

മൂത്രത്തിലെ അണുബാധ സൂക്ഷിച്ചില്ലെങ്കിൽ ചിലരിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകാം. ആന്റിബയോട്ടിക്സ്  എടുത്താൽ അണുബാധ മാറുന്നതാണെങ്കിലും ഇത് വരാതെ നോക്കുന്നതാണ് എപ്പോഴും ആരോഗ്യത്തിന് നല്ലത്. യുടിഐ കുട്ടികളിൽ മാത്രമല്ല, ശിശുക്കളിലും വളരെ സാധാരണമാണ്. കുഞ്ഞുങ്ങളിൽ മണിക്കൂറോളം ഉപയോ​ഗിക്കുന്ന ഡയപ്പറുകളാണ് പ്രധാനപ്പെട്ട കാരണം.  

യുടിഐ വരാതിരിക്കാൻ എന്തൊക്കെ ശ്രദ്ധിക്കാം?

ഒന്ന്... 

നല്ല ശുചിത്വമാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. വാസ്തവത്തിൽ, മോശം ആർത്തവ ശുചിത്വവും യുടിഐയിലേക്ക് നയിച്ചേക്കാം. ശിശുക്കളിൽ, ദീർഘനേരം നാപ്കിന്റെ ഉപയോഗം ഒഴിവാക്കുക. ശരീരശുചിത്വം പാലിക്കാത്തവർക്കും മൂത്രനാളിയിലെ അണുബാധ ഇടയ്ക്കിടെ വരാം. അതിനാൽ സ്വകാര്യഭാഗങ്ങൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. 

രണ്ട്...

മൂത്രമൊഴിക്കാൻ തോന്നിയാൽ, മൂത്രം പിടിച്ചുവയ്ക്കാതെ ഉടനെ തന്നെ വാഷ്റൂമിൽ പോവുക. 

മൂന്ന്...

വെള്ളം ധാരാളം കുടിക്കുക. ഇത് മൂത്രം പോകാൻ സഹായിക്കും. ഇതിലൂടെ മൂത്രനാളിയിലും മൂത്രസഞ്ചിയിലും ചീത്ത ബാക്ടീരിയ ഉണ്ടാകാതെ തടയാൻ  സാധിക്കും. ഒരു ദിവസം കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക.

നാല്...

നനഞ്ഞ വസ്ത്രങ്ങൾ ഉടൻ മാറ്റുക. ഇറുകിയ അടിവസ്ത്രങ്ങൾ ധരിക്കരുത്. അതുപോലെ വൃത്തിയുള്ള അടിവസ്ത്രങ്ങൾ തന്നെ ധരിക്കുക. 

അഞ്ച്...

ലൈംഗികബന്ധത്തിലേർപ്പെടും മുൻപും ശേഷവും സ്വകാര്യ ഭാഗങ്ങൾ വൃത്തിയാക്കണം.

ആറ്...

തൈര് പോലുള്ള പ്രോബയോട്ടിക് അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക. പ്രോബയോട്ടിക്സ് കുടലിൽ ഗുണം ചെയ്യുന്ന ബാക്ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു. 

മുടികൊഴിച്ചിലാണോ പ്രശ്നം ? എങ്കിൽ നെല്ലിക്ക കൊണ്ട് പരിഹരിക്കാം

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

Health Tips : പേശികളുടെ ആരോ​ഗ്യത്തിന് കഴിക്കേണ്ട പ്രോട്ടീൻ ഭക്ഷണങ്ങൾ അഞ്ച് ഭക്ഷണങ്ങൾ
കുട്ടികളിലെ പോഷകക്കുറവ് കാര്യമാക്കണം, തലമുറകളെ ബാധിച്ചേക്കാം