കൊളസ്ട്രോൾ കുറയ്ക്കാൻ ഇതാ 5 എളുപ്പ വഴികൾ...

By Web TeamFirst Published Jun 15, 2019, 11:42 AM IST
Highlights

കൊളസ്‌ട്രോള്‍ അധികമാകുമ്പോള്‍ ഇത് രക്തധമനികളില്‍ അടിഞ്ഞു കൂടും. ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടുകയും ചെയ്യും. കൊളസ്ട്രോള്‍ കൂടുതലായി ശരീരത്തിൽ എത്തിപ്പെട്ടാൽ പലതരത്തിലുള്ള ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാകുന്നു. കൊളസ്ട്രോള്‍ കൂടുതലുള്ള ഭക്ഷണം നിത്യാഹാരത്തിൽ കുറയ്ക്കുക. പൂരിത കൊഴുപ്പു കുറഞ്ഞ എണ്ണകൾ ഉപയോഗിക്കുന്നതാണ് ഉത്തമം.

കൊളസ്ട്രോളിനെ പലരും പേടിയോടെയാണ് കാണുന്നത്. ശരീരത്തിന് ആവശ്യമായ ഒന്നാണ് കൊളസ്ട്രോൾ. ദഹനം, ഹോർമോൺ സംതുലനം, വൈറ്റമിൻ ഡി ഉൽപ്പാദനം തുടങ്ങി ശരീരത്തിനാവശ്യമായ പ്രധാന കാര്യങ്ങൾ നിർവഹിക്കുന്നതിനും ഈ കൊളസ്ട്രോൾ അത്യാവശ്യമാണ്. 

ആവശ്യമായതിലുമധികം കൊളസ്ട്രോൾ ശരീരത്തിൽ സംഭരിക്കപ്പെടുമ്പോഴാണ് പ്രശ്നം സൃഷ്ടിക്കപ്പെടുന്നത്. കൊളസ്ട്രോൾ രണ്ട് തരത്തിലുണ്ട്. ചീത്ത കൊളസ്ട്രോളും നല്ല കൊളസ്ട്രോളും. ചീത്ത കൊളസ്ട്രോൾ പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കുക. 

ചീത്ത കൊളസ്‌ട്രോള്‍ ആരോഗ്യത്തിന് എപ്പോഴും ഭീഷണിയായി നില്‍ക്കുന്ന ഒന്നാണ്. ഹൃദയാഘാതത്തിനുള്ള പ്രധാന കാരണവും ചീത്ത കൊളസ്ട്രോളാണ്. കൊളസ്ട്രോൾ കുറയ്ക്കാൻ ഇതാ 5 എളുപ്പ വഴികൾ...

ഒന്ന്...

വെളുത്തുള്ളി ചീത്ത കൊളസ്‌ട്രോളിന്റെ തോത് കുറയ്ക്കാന്‍ സഹായിക്കും. ഇത് ചീത്ത കൊഴുപ്പു നീക്കും. ദിവസവും വെളുത്തുള്ളി വെള്ളം കുടിക്കുന്നതും കൊളസ്ട്രോൾ കുറയ്ക്കാൻ നല്ലതാണ്.കൊളസ്ട്രോൾ മാത്രമല്ല ഉദരസംബന്ധമായ അസുഖങ്ങൾ അകറ്റാൻ വളരെ മികച്ചതാണ് വെളുത്തുള്ളി.

രണ്ട്...

അനാവശ്യമായി ടെൻഷനടിക്കുന്നവരാണ് പലരും. സ്ട്രെസ് കൊളസ്ട്രോൾ കൂട്ടുക മാത്രമല്ല മറ്റ് പല ആരോ​ഗ്യപ്രശ്നങ്ങൾക്കും കാരണമാകും. 

മൂന്ന്...

മത്സ്യം, പ്രത്യേകിച്ച് സാല്‍മണ്‍, ട്യൂണ എന്നിവ കൊളസ്‌ട്രോള്‍ ചെറുക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.

നാല്...

​ദിവസവും ഒരു ​ഗ്ലാസ് ​ഗ്രീൻ ടീ കുടിക്കുന്നത് ശരീരഭാരം കുറയ്ക്കുക മാത്രമല്ല ശരീരത്തിലെ കൊഴുപ്പ് നീക്കുകയും ചെയ്യുന്നു.  ഇതിലെ ആന്റിഓക്‌സിഡന്റുകളാണ് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നത്.

അഞ്ച്...

പായ്ക്കറ്റ്, ടിന്‍ ഭക്ഷണങ്ങള്‍ വാങ്ങുമ്പോള്‍ ഇവയുടെ ലേബല്‍ ശ്രദ്ധാപൂര്‍വം വായിച്ചു നോക്കുക. ട്രാന്‍സ്ഫാറ്റ് അടങ്ങിയവ ഒഴിവാക്കുക.

click me!