
മുടികൊഴിച്ചില്‍ സ്ത്രീ പുരുഷഭേദമന്യേ എല്ലാവരേയും അലട്ടുന്ന പ്രശ്നമാണ്. മുടികൊഴിച്ചിൽ, താരൻ, മുടി പെട്ടെന്ന് പൊട്ടി പോവുക പോലുള്ള പ്രശ്നങ്ങൾ പലരും നേരിടുന്നതാണ്. ഭക്ഷണത്തിന്റെ അഭാവം, മരുന്നുകളുടെ ഉപയോഗം, ഹോർമോൺ പ്രശ്നങ്ങൾ എന്നിവയെല്ലാം മുടികൊഴിച്ചിലിന് കാരണമാകാറുണ്ട്. മുടികൊഴിച്ചിൽ കുറയ്ക്കാൻ ഏറ്റവും മികച്ചതാണ് തേങ്ങാപ്പാൽ. എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്ന് താഴേ പറയുന്നു...
ഒന്ന്...
മൂന്ന് ടീസ്പൂൺ തേങ്ങാപ്പാലും ഒരു ടീസ്പൂൺ തൈരും അല്‍പം ചെറുനാരങ്ങാനീരും ചേര്‍ത്ത് നല്ല പോലെ മിശ്രിതമാക്കുക. ശേഷം ഇത് തലയോട്ടിയിൽ പുരട്ടുക. ഇത് ഇട്ട ശേഷം പത്ത് മിനിറ്റ് മസാജ് ചെയ്യുന്നത് മുടികൊഴിച്ചിൽ കുറയ്ക്കാൻ സഹായിക്കും.
രണ്ട്...
തേങ്ങാപ്പാലും ഒരു നുള്ള് ഉലുവപ്പൊടിയും ചേര്‍ത്ത് തലയില്‍ പുരട്ടുക. ഇത് മുടികൊഴിച്ചില്‍ അകറ്റാനും മുടിയുടെ വരള്‍ച്ച മാറ്റാനും നല്ലതാണ്. നല്ലൊരു കണ്ടീഷണറിന്റെ ഗുണം നല്‍കുന്ന മിശ്രിതമാണിത്.
മൂന്ന്...
ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം തേങ്ങാപ്പാൽ മാത്രം ഉപയോഗിച്ച് മുടി കഴുകുന്നത് മുടി കൂടുതൽ ബലമുള്ളതാക്കാൻ സഹായിക്കും.
എണ്ണമയമുള്ള തലമുടിയും താരനും; വീട്ടിലുണ്ട് പരിഹാരം !...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam