
ഈ കൊവിഡ് കാലത്ത് പ്രധാനമായി ശ്രദ്ധിക്കേണ്ട ഒന്നാണ് രോഗപ്രതിരോധശേഷി. ആരോഗ്യത്തോടെയിരിക്കാൻ ശക്തമായ ഒരു രോഗപ്രതിരോധ സംവിധാനം ആവശ്യമാണ്. ഏതെങ്കിലും രോഗാണു ശരീരത്തിൽ കടന്നാൽ നമ്മുടെ രോഗപ്രതിരോധ സംവിധാനം അവയെ നശിപ്പിക്കുന്നു. ആരോഗ്യകരമായ ഒരു ജീവിതശൈലി പിന്തുടരുക എന്നതാണ് പ്രതിരോധ സംവിധാനം ശക്തമാക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗം.
പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ പ്രധാനമായി ശ്രദ്ധിക്കേണ്ടത് ഭക്ഷണം തന്നെയാണ്. ആരോഗ്യകരവും പോഷക പ്രധാനവുമായ ഭക്ഷണം കഴിക്കാനുമാണ് ശ്രദ്ധിക്കേണ്ടത്. പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഏറ്റവും മികച്ചതാണ് ലെമൺ ഗ്രാസ് (lemon grass) . 'ഇഞ്ചിപ്പുല്ല്' എന്ന പേരിൽ നമ്മുടെ നാട്ടിൽ അറിയപ്പെടുന്ന ലെമൺ ഗ്രാസ് വിദേശ വിപണിയിൽ വളരെ ഡിമാൻഡ് ഉള്ള ചെടിയാണ്. പാചകാവശ്യത്തിനും ഔഷധ നിര്‍മാണത്തിനുമുപയോഗിക്കുന്ന ഇഞ്ചിപ്പുല്ല് വീട്ടിനകത്ത് പാത്രങ്ങളിലാക്കി വളര്‍ത്താന്‍ സാധിക്കും.
പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ മാത്രമല്ല മുറിവുകൾ സുഖപ്പെടുത്തുന്നതിനും അണുബാധ തടയുന്നതിനും പ്രകൃതിദത്ത പരിഹാരമായി ലെമൺ ഗ്രാസ് ഉപയോഗിച്ച് വരുന്നു. ന്യുമോണിയ, രക്തത്തിലെ അണുബാധ, കുടൽ അണുബാധ എന്നിവയ്ക്ക് പ്രതിവിധിയായി ലെമൺ ഗ്രാസ് ഉപയോഗിക്കുന്നുണ്ട്. 1996-ൽ നടത്തിയ ഒരു പഠനമനുസരിച്ച്, നാല് തരം ഫംഗസുകളെ പ്രതിരോധിക്കാൻ ലെമൺ ഗ്രാസിന് സാധിക്കുമെന്ന് കണ്ടെത്തിയിരുന്നു.
ദഹനപ്രക്രിയ എളുപ്പത്തിലാക്കാന്‍ ലെമണ്‍ ഗ്രാസ് സഹായകമാണ്. അസിഡറ്റിയ്ക്ക് മികച്ചൊരു പ്രതിവിധിയാണ് ലെമൺ ഗ്രാസ് എന്ന് ജേണൽ ഓഫ് അഗ്രികൾച്ചർ ആൻഡ് ഫുഡ് കെമിസ്ട്രിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കുന്നതിനും ഹൃദ്രോഗം നിയന്ത്രിക്കുന്നതിനും പരമ്പരാഗതമായി ലെമൺ ഗ്രാസ് ഉപയോഗിക്കുന്നു.
കാല്‍മുട്ട് തേയ്മാനവും ജോലിയും തമ്മിലുള്ള ബന്ധമെന്ത്; പഠനം പറയുന്നു...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam