Curry Leaves for Hair Health : ആരോ​ഗ്യമുള്ള മുടിയ്ക്ക് കറിവേപ്പില ; ഇങ്ങനെ ഉപയോ​ഗിക്കൂ

By Web TeamFirst Published Sep 12, 2022, 10:47 PM IST
Highlights

കറിവേപ്പില മുടിയ്ക്ക് നല്ലതാണെന്ന കാര്യം പലർക്കും അറിയാം. അവയിൽ ആന്റിഓക്‌സിഡന്റുകളും പ്രോട്ടീനുകളും അടങ്ങിയിട്ടുണ്ട്. ഈ ആന്റിഓക്‌സിഡന്റുകൾ മുടി ആരോഗ്യകരവും ശക്തവുമാക്കുകയും ചെയ്യുന്നു.

കറിവേപ്പില കഴിച്ചാൽ ധാരാളം ഗുണങ്ങളുണ്ടെന്ന കാര്യം നമുക്കറിയാം. കറിവേപ്പിലയുടെ നീര് വെറുതെ ചവച്ചരച്ച് കഴിക്കുന്നത് വളരെ ഉത്തമമാണ്. ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ നിർബന്ധമായും വെറും വയറ്റിൽ കറിവേപ്പില കഴിക്കുന്നത് ശീലമാക്കുക. ദഹനപ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനൊപ്പം ശരീരത്തിലടിഞ്ഞുകൂടുന്ന വിഷാംശങ്ങളെ പുറന്തള്ളാനും ചീത്ത കൊഴുപ്പിനെ ഒഴിവാക്കാനുമെല്ലാം കറിവേപ്പില സഹായിക്കും. 

ശരീരഭാരം കുറയാൻ സഹായിക്കുന്ന നിരവധി ഘടകങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. മുടി കൊഴിച്ചിൽ കുറയ്ക്കും. രാവിലെ എണീറ്റാലുടൻ ഒരു ഗ്ലാസ് വെള്ളം കുടിക്കാം.അതിനു ശേഷം ഏതാനും മിനിറ്റു കഴിഞ്ഞ് ഫ്രഷ് ആയ കറിവേപ്പില ചവച്ചു തിന്നുക. അര മണിക്കൂറിനു ശേഷം പ്രഭാത ഭക്ഷണം കഴിക്കാം. വൈറ്റമിൻ സി, ഫോസ്ഫറസ്, അയൺ, കാൽസ്യം, നിക്കോട്ടിനിക് ആസിഡ് എന്നിവ കറിവേപ്പിലയിൽ ധാരാളമുണ്ട്. 

കറിവേപ്പില മുടിയ്ക്ക് നല്ലതാണെന്ന കാര്യം പലർക്കും അറിയാം. അവയിൽ ആന്റിഓക്‌സിഡന്റുകളും പ്രോട്ടീനുകളും അടങ്ങിയിട്ടുണ്ട്. ഈ ആന്റിഓക്‌സിഡന്റുകൾ മുടി ആരോഗ്യകരവും ശക്തവുമാക്കുകയും ചെയ്യുന്നു.

കറിവേപ്പില ഹെയർ മാസ്‌ക് തിളക്കമുള്ള മുടി നൽകുന്നു. ഈ ഹെയർ മാസ്ക് ഉണ്ടാക്കാൻ കറിവേപ്പില പേസ്റ്റും തെെരും മതിയാകും. രണ്ട് ടീസ്പൂൺ കറിവേപ്പില പേസ്റ്റ് രണ്ട് ടീസ്പൂൺ തെെരിൽ മിക്സ് ചെയ്ത് തലയിൽ പുരട്ടുക. 15 മിനുട്ടിന് ശേഷം കഴുകി കളയുക. ഇത് തലയോട്ടിയിലെ എല്ലാ മൃതകോശങ്ങളെയും താരനെയും നീക്കം ചെയ്യുന്നു. മറുവശത്ത്, കറിവേപ്പിലയിൽ ഫോളിക്കിളുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്ന അവശ്യ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്.

ആരോഗ്യമുള്ള മുടി നന്നായി വളരാൻ ആരോഗ്യകരവും വൃത്തിയുള്ളതുമായ തലയോട്ടി ആവശ്യമാണ്. അതുകൊണ്ടാണ് മുടിയിൽ പതിവായി എണ്ണ പുരട്ടേണ്ടത്. വെളിച്ചെണ്ണ, കറിവേപ്പില എന്നിവ ഉപയോഗിച്ച് പോഷക എണ്ണ ഉണ്ടാക്കുക. വെളിച്ചെണ്ണയിൽ ഫാറ്റി ആസിഡുകളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. ഇത് മുടി ആരോഗ്യമുള്ളതാക്കാൻ സഹായിക്കും. കറിവേപ്പിലയിൽ ആന്റിഓക്‌സിഡന്റ് ഗുണങ്ങളും ഇരുമ്പും അടങ്ങിയിട്ടുണ്ട്, ഇത് മുടി കൊഴിച്ചിൽ തടയുമ്പോൾ മുടിയുടെ വേരുകൾ ശക്തിപ്പെടുത്താൻ സഹായിക്കുന്നു.

ഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണോ? എങ്കിൽ ശീലമാക്കാം ഈ ഹെൽത്തി ചായ

 

click me!