Asianet News MalayalamAsianet News Malayalam

Cinnamon Tea : ഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണോ? എങ്കിൽ ശീലമാക്കാം ഈ ഹെൽത്തി ചായ

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുക, ആർത്തവവിരാമം ലഘൂകരിക്കുക, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുക എന്നിവ ഉൾപ്പെടെ ആരോഗ്യപരമായ പല ​ഗുണങ്ങളും കറുവപ്പട്ട ചായ നൽകുന്നു. കറുവപ്പട്ടയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ സ്ത്രീകളിൽ കണ്ട് വരുന്ന പ്രീമെൻസ്ട്രൽ സിൻഡ്രോം (പി‌എം‌എസ്) കുറയ്ക്കാനും സഹായിക്കുന്നു. 

how to make cinnamon tea for  weight loss
Author
First Published Sep 12, 2022, 8:33 PM IST

ഭാരം കുറയ്ക്കാൻ വിവിധ മാർ​ഗങ്ങൾ പരീക്ഷിക്കുന്നവരാണ് നമ്മളിൽ പലരും. കൃത്യമായ വ്യായാമവും ഭക്ഷണക്രമവും ശീലമാക്കിയാൽ ശരീരഭാരം കുറയ്ക്കാൻ സാധിക്കും. കൃത്യമായ ഡയറ്റ് പിന്തുടരുന്നതിന് പുറമേ, ചില പാനീയങ്ങൾ കുടിക്കുന്നതും ഭാരം കുറയ്ക്കാൻ നല്ലതാണ്. അത്തരത്തിലൊരു പാനീയമാണ് കറുവപ്പട്ട ഇട്ട് തിളപ്പിച്ച ചായ.

ശരീരഭാരം കുറയ്ക്കാൻ പ്രവർത്തിക്കുന്നതിന് പുറമേ, കറുവപ്പട്ടയ്ക്ക് ധാരാളം ഔഷധ, ആന്റി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. ഈ സുഗന്ധവ്യഞ്ജനം നമ്മുടെ ശരീരത്തെ, ദോഷകരമായ രോഗകാരികളിൽ നിന്ന് സംരക്ഷിക്കുന്നു. ആന്റി-ഇൻഫ്ളമേറ്ററി, ആന്റിഓക്സിഡന്റ് ഗുണങ്ങളാൽ സമ്പന്നമായ കറുവാപ്പട്ട, ശരീരത്തിലെ അപകടകരമായ വിഷവസ്തുക്കളെ ഒഴിവാക്കുന്നു. കൂടാതെ, ഇത് ദഹന ആരോഗ്യം മെച്ചപ്പെടുത്തുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ടൈപ്പ് 2 പ്രമേഹത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു.

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുക, ആർത്തവവിരാമം ലഘൂകരിക്കുക, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുക എന്നിവ ഉൾപ്പെടെ ആരോഗ്യപരമായ പല ​ഗുണങ്ങളും കറുവപ്പട്ട ചായ നൽകുന്നു. കറുവപ്പട്ടയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ സ്ത്രീകളിൽ കണ്ട് വരുന്ന പ്രീമെൻസ്ട്രൽ സിൻഡ്രോം (പി‌എം‌എസ്) കുറയ്ക്കാനും സഹായിക്കുന്നു. കറുവപ്പട്ടയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ ഇടയ്ക്കിടെയുള്ള ദഹനസംബന്ധമായ പ്രശ്നങ്ങളും തുമ്മൽ, ചുമ എന്നിവയ്ക്ക് മികച്ചൊരു പരിഹാരമാണ്. എങ്ങനെയാണ് കറുവപ്പട്ട ചായ തയ്യാറാക്കുന്നതെന്ന് നോക്കാം....

 വെള്ളം                   2 കപ്പ്
 കറുവപ്പട്ട               2 ടീസ്പൂൺ
 പഞ്ചസാര             ആവശ്യത്തിന്
 തേയില                 1 ടീസ്പൂൺ
 ഇഞ്ചി                    1 ടീസ്പൂൺ( ചതച്ചത്)
പുതിനയില            3 എണ്ണം

തയ്യാറാക്കുന്ന വിധം...

ആദ്യം വെള്ളം നല്ല പോലെ തിളപ്പിക്കുക. വെള്ളം തിളച്ച് കഴിഞ്ഞാൽ അതിലേക്ക്  തേയില, കറുവപ്പട്ട,  ഇഞ്ചി, പുതിനയില എന്നിവ ചേർക്കുക. തിളച്ച് കഴിഞ്ഞാൽ വെള്ളം അരിപ്പയിൽ അരിച്ചു മാറ്റി വയ്ക്കുക. ശേഷം ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് കുടിക്കാവുന്നതാണ്.

ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ കരൾ ക്യാൻസറിനുള്ള സാധ്യത കൂടുതൽ; പഠനം

Follow Us:
Download App:
  • android
  • ios