തടി കുറയ്ക്കണമെന്നുണ്ടോ...? തേൻ ഈ രീതിയിൽ രാവിലെ കഴിക്കൂ

By Web TeamFirst Published Dec 15, 2020, 9:13 AM IST
Highlights

അമിനോ ആസിഡുകളും നിരവധി അവശ്യ ധാതുക്കളും അടങ്ങിയിട്ടുള്ള തേന്‍ ശരീരത്തിലെ  കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് തടയാന്‍ സഹായിക്കുന്നു. തടി കുറയ്ക്കാൻ തേൻ രണ്ട് രീതിയിൽ കഴിക്കൂ...

വണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലാണോ നിങ്ങൾ? എങ്കില്‍ തേന്‍ ശരീരഭാരം കുറയ്ക്കാന്‍ നിങ്ങളെ സഹായിക്കും. അമിനോ ആസിഡുകളും നിരവധി അവശ്യ ധാതുക്കളും അടങ്ങിയിട്ടുള്ള തേന്‍ ശരീരത്തിലെ  കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് തടയാന്‍ സഹായിക്കുന്നു. തടി കുറയ്ക്കാൻ തേൻ രണ്ട് രീതിയിൽ കഴിക്കൂ...

തേനും നാരങ്ങ നീരും...

രാവിലെ വെറും വയറ്റിൽ നാരങ്ങ നീരില്‍ അല്‍പം തേന്‍ ചേര്‍ത്ത് കഴിക്കുന്നത് ഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ഇത് നിങ്ങളുടെ ദഹനം മെച്ചപ്പെടുത്താനും ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും  കൊഴുപ്പ് നീക്കം ചെയ്യാനും ശരീരത്തെ പ്രാപ്തമാക്കാനും സഹായിക്കുന്നു.

 

 

തേനും കറുവപ്പട്ടയും...

ശരീര ഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു കൂട്ടാണ് തേനും കറുവപ്പട്ടയും. ശരീരഭാരം വളരെ പെട്ടെന്ന് കുറയ്ക്കാൻ ഈ കൂട്ട് ഏറെ ​ഗുണം ചെയ്യും. മാത്രമല്ല, ഇത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു, കൊളസ്ട്രോൾ, ഇൻസുലിൻ പ്രവർത്തനവും വർദ്ധിപ്പിക്കുന്നു.

 

 

അര ടീസ്പൂണ്‍ കറുവപ്പട്ട പൊടി ഒരു കപ്പ് ചൂട് വെള്ളത്തില്‍ അലിയിച്ചെടുക്കുക. വലിയ കഷ്ണങ്ങള്‍ ഉണ്ടെങ്കില്‍ അരിച്ച് കളയുക. ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് രാവിലെ വെറും വയറ്റില്‍ ഇത് കുടിക്കുക. പ്രഭാത ഭക്ഷണത്തിന് ഒരു മണിക്കൂര്‍ അല്ലെങ്കില്‍ അര മണിക്കൂര്‍ മുമ്പ് ഇത് കഴിക്കുന്നതാണ് ഉത്തമം.

ശ്വാസകോശത്തിന് ആരോഗ്യം പകരാം; ഈ അഞ്ച് പാനീയങ്ങളിലൂടെ...


 

click me!