
കൊറോണ ഭീതിയിലാണ് ഇന്ന് ലോകം. കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള ആന്റി വൈറസ് മരുന്നുകളോ, രോഗാണുബാധയ്ക്ക് എതിരായ വാക്സിനുകളോ ഇതുവരെ കണ്ടെത്തിയിട്ടില്ല. കൊറോണ ഉൾപ്പടെയുള്ള പകർച്ച വ്യാധികൾ തടയാനുള്ള മാർഗങ്ങളിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഒന്നാണ് ഹാന്റ് വാഷിങ്. കൊവിഡ് 19നെ തടയാന്‍ എല്ലാവരും മാസ്കും ഹാന്‍ഡ് സാനിറ്റൈസറും ഒക്കെ ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ട്.
വിപണിയിൽ ലഭ്യമായ എല്ലാ സാനിറെെസറുകളും പ്രയോജനപ്രദമാകില്ലെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു. 60 ശതമാനമെങ്കിലും ആൽക്കഹോൾ അടങ്ങിയ സാനിറ്റെെസറാണ് ഉപയോഗിക്കേണ്ടത്. ഉള്ളം കെെയിലും പുറം കെെയിലും വിരലുകൾക്ക് ഇടയിലുമായി കുറഞ്ഞത് 20 സെക്കന്റെങ്കിലും കഴുകണം.
കെെയിലെ വാച്ച്, വള, മോതിരം എന്നിവ മാറ്റിയശേഷമായിരിക്കണം കഴുകുന്നത്. ഇവ പ്രത്യേകിച്ച് വൃത്തിയാക്കണം. ചുമച്ച ശേഷവും രോഗിയെ പരിചരിച്ചശേഷവും ഭക്ഷണം തയ്യാറാക്കുന്നതിന് മുമ്പും പിമ്പും മലമൂത്ര വിസർജനത്തിന് ശേഷവും കെെ വൃത്തിയാക്കണം. വളർത്തുമൃഗങ്ങളുമായി ഇടപഴകിയതിന് ശേഷവും കെെ നന്നായി കഴുകുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam