ഹ്യൂമൻ പാപ്പിലോമ വൈറസ് പ്രോസ്റ്റേറ്റ് കാൻസറിന് കാരണമാകുമോ; ​ഗവേഷകർ പറയുന്നു

Web Desk   | Asianet News
Published : Jul 14, 2020, 02:25 PM ISTUpdated : Jul 14, 2020, 02:29 PM IST
ഹ്യൂമൻ പാപ്പിലോമ വൈറസ് പ്രോസ്റ്റേറ്റ് കാൻസറിന് കാരണമാകുമോ; ​ഗവേഷകർ പറയുന്നു

Synopsis

എച്ച്പിവി അണുബാധ പ്രോസ്റ്റേറ്റിൽ മാരകമായ ട്യൂമർ വികസിപ്പിക്കാൻ നേരിട്ടോ അല്ലാതെയോ കാരണമാകുമെന്ന് ഓസ്‌ട്രേലിയൻ ഗവേഷകർ അഭിപ്രായപ്പെട്ടു. ഉയർന്ന അപകടസാധ്യതയുള്ള എച്ച്പിവി പഠനത്തിൽ തിരിച്ചറിഞ്ഞു.

എച്ച്പിവി (ഹ്യൂമൻ പാപ്പിലോമ വൈറസ്) പ്രോസ്റ്റേറ്റ് കാൻസറിന് കാരണമാകുമെന്ന് ​ഗവേഷകർ. എച്ച്പിവി അണുബാധ പ്രോസ്റ്റേറ്റിൽ മാരകമായ ട്യൂമർ വികസിപ്പിക്കാൻ നേരിട്ടോ അല്ലാതെയോ കാരണമാകുമെന്ന് ഓസ്‌ട്രേലിയൻ ഗവേഷകർ അഭിപ്രായപ്പെട്ടു. 

26 പഠനങ്ങൾ അവലോകനം ചെയ്ത ശേഷം ഹ്യൂമൻ പാപ്പിലോമ വൈറസും (എച്ച്പിവി) പ്രോസ്റ്റേറ്റ് ക്യാൻസറും തമ്മിൽ ബന്ധമുണ്ടാകാൻ സാധ്യതയുണ്ടെന്ന് ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ. ജെയിംസ് ലോസൻ, ഡോ. വെൻഡി ഗ്ലെൻ എന്നിവർ കണ്ടെത്തി. ഉയർന്ന അപകടസാധ്യതയുള്ള എച്ച്പിവി പഠനത്തിൽ തിരിച്ചറിഞ്ഞു. എച്ച്പിവി സെർവിക്കൽ ക്യാൻസറിനും കാരണമാകുന്നുണ്ടെന്നും ഡോ. വെൻഡി പറഞ്ഞു. 

മാരകമായ 'എപ്സ്റ്റൈൻ ബാർ വൈറസ്' (ഇബിവി) പ്രോസ്റ്റേറ്റ് ക്യാൻസർ ഉണ്ടാകുന്നതിന് കാരണമാകുന്നുവെന്നും പഠനത്തിൽ പറയുന്നു. ഓരോ വർഷവും ബ്രിട്ടനിൽ 12,000 പുരുഷന്മാർ പ്രോസ്റ്റേറ്റ് ക്യാൻസർ മൂലം മരിക്കുന്നുണ്ടെന്നും പഠനത്തിൽ പറയുന്നു. 'Infectious Agents and Cancer' എന്ന ശാസ്ത്ര ജേണലിൽ പഠനം പ്രസിദ്ധീകരിച്ചു. 

' എച്ച്പിവിയും പ്രോസ്റ്റേറ്റ് ക്യാൻസറും തമ്മിലുള്ള ബന്ധത്തെ കുറിച്ച് 2005 മുതൽ നിരവധി പഠനങ്ങൾ നടന്നു വരുന്നു. അവയെല്ലാം അസോസിയേഷൻ പഠനങ്ങൾ മാത്രമാണ്. ഇപ്പോഴും ശാസ്ത്രീയ തെളിവുകളൊന്നുമില്ല. ഇതിനെ സംബന്ധിച്ച് കൂടുതൽ പഠനങ്ങൾ ആവശ്യമാണ്. സെൽ‌ കൾ‌ച്ചർ‌, അനിമൽ‌ ടെസ്റ്റുകൾ‌ എന്നിവയുൾ‌പ്പെടെ പ്രധാനപ്പെട്ട പഠനങ്ങൾ‌ ഇനിയും നടന്നിട്ടില്ല...' -‌ ബ്രൗൺ‌സ്വീഗ് ക്ലിനിക്കിലെ യൂറോളജി ഡയറക്ടറായ പീറ്റർ ഹമ്മറർ പറയുന്നു. 

ഹ്യൂമൻ പാപ്പിലോമ വൈറസ്...

മറ്റു വൈറസുകളെ പോലെ മനുഷ്യരെ ദോഷകരമായി ബാധിക്കുന്ന ഒരിനം വൈറസാണ് 'എച്ച്പിവി'(ഹ്യൂമൻ പാപ്പിലോമ വൈറസ്). ഹ്യൂമന്‍ പാപിലോമ വൈറസാണ് (HPV) 99 ശതമാനം സെര്‍വിക്കല്‍ കാന്‍സറിന് കാരണമാകുന്നു. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയാണ് കൂടുതലും ഈ വൈറസ് പകരുന്നത്. 80 ശതമാനം സ്ത്രീകളിലും 50 വയസ്സാകുമ്പോള്‍ ഹ്യൂമന്‍ പാപിലോമ വൈറസ് അണുബാധ ഉണ്ടാകാം. ഈ വൈറസുകള്‍ സെര്‍വിക്കല്‍ കാന്‍സറിന് മാത്രമല്ല മലദ്വാരത്തിലും വായിലും തൊണ്ടയിലും പുരുഷലിംഗത്തിലും യോനിയിലെ കാന്‍സറിനും കാരണമായേക്കാം. 

പ്രോസ്റ്റേറ്റ് കാൻസർ....

പുരുഷന്റെ പ്രത്യുത്പാദന വ്യൂഹത്തിലെ പ്രധാന അവയവമാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി. സെമിനല്‍ ദ്രാവകം ഉത്പാദിപ്പിക്കുകയും പുരുഷ ബീജത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന് സഹായിക്കുകയും ചെയ്യുക എന്നതാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ പ്രധാന ധര്‍മം. ഇന്ത്യയില്‍ പുരുഷന്മാരില്‍ കാണപ്പെടുന്ന നാല് പ്രധാന കാന്‍സറുകളില്‍ ഒന്നാണ് പ്രോസ്റ്റേറ്റ് കാന്‍സര്‍. ഭൂരിഭാഗം പ്രോസ്റ്റേറ്റ് കാന്‍സറും 65 വയസ്സ് പിന്നിട്ടവരിലാണ് കാണുന്നത്. പ്രായം കൂടുന്നതിനനുസരിച്ച് പ്രോസ്റ്റേറ്റ് കാന്‍സര്‍ സാധ്യതയും കൂടുന്നു. അമിതമായ മാംസാഹാരം പ്രത്യേകിച്ച് ചുവന്ന മാംസം കൊഴുപ്പുകൂടിയ ഭക്ഷണങ്ങള്‍, പഴങ്ങളുടെയും പച്ചക്കറിയുടെയും വിരളമായ ഉപയോഗം എന്നിവ പ്രോസ്റ്റേറ്റ് കാന്‍സറിനുള്ള സാധ്യത കൂട്ടുന്നു. 

കൊവിഡ് വാക്സിൻ അടുത്ത മാസം പകുതിയോടെ പുറത്തിറക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി റഷ്യൻ ശാസ്ത്രജ്ഞർ...

PREV
click me!

Recommended Stories

മ്യൂട്ടേഷൻ ബാധിച്ച ജീനുകൾ അടങ്ങിയ ബീജം, 197 കുട്ടികൾ ജനിച്ചത് കാൻസർ ബാധിതരായി
കിഡ്നി സ്റ്റോണ്‍ ; ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ