'എനിക്ക് ക്യാൻസറാണ്, ദയവായി എന്റെ മാതാപിതാക്കളോട് പറയരുത്': ആറ് വയസുകാരൻ ഡോക്ടറോട് പറഞ്ഞത്...

Published : Jan 05, 2023, 08:13 PM IST
'എനിക്ക് ക്യാൻസറാണ്, ദയവായി എന്റെ മാതാപിതാക്കളോട് പറയരുത്': ആറ് വയസുകാരൻ ഡോക്ടറോട് പറഞ്ഞത്...

Synopsis

'മനു പുറത്ത് കാത്തിരിക്കുകയാണ്. അവന് ക്യാൻസറാണ്, പക്ഷേ ഞങ്ങൾ അത് അവനോട് വെളിപ്പെടുത്തിയിട്ടില്ല. ദയവായി അവനെ കാണുക. രോഗനിർണയം അവനോട് പങ്കിടരുത്...- ഡോക്ടർ കുറിച്ചു. മാതാപിതാക്കളുടെ അഭ്യർത്ഥന അംഗീകരിച്ച ഡോക്ടർ വീൽ ചെയറിലിരുന്ന മനുവിനെ കണ്ടു.   

അർബുദബാധിതനായ ആറുവയസ്സുകാരൻ തന്നോട് അസാധാരണമായ ഒരു അഭ്യർത്ഥന നടത്തിയതിനെ പറ്റി ട്വിറ്ററിൽ പങ്കുവച്ചിരിക്കുകയാണ് ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിലെ ന്യൂറോളജിസ്റ്റായ ഡോ.സുധീർ കുമാർ. താൻ കാൻസർ ബാധിതനാണെന്ന് അത് മാതാപിതാക്കളോട് പറയരുതെന്ന് മനു എന്ന ആറുവയസ്സുകാരൻ ഡോക്ടറോട് പറയുകയായിരുന്നു.

തിരക്കേറിയ ഒരു ദിവസമായിരുന്നു അന്ന്. ഒരു യുവ ദമ്പതികൾ അകത്തേക്ക് കടന്നപ്പോ, അവർക്ക് ഒരു അഭ്യർത്ഥന ഉണ്ടായിരുന്നു. 'മനു പുറത്ത് കാത്തിരിക്കുകയാണ്. അവന് ക്യാൻസറാണ്, പക്ഷേ ഞങ്ങൾ അത് അവനോട് വെളിപ്പെടുത്തിയിട്ടില്ല. ദയവായി അവനെ കാണുക. രോഗനിർണയം അവനോട് പങ്കിടരുത്...- ഡോക്ടർ കുറിച്ചു. മാതാപിതാക്കളുടെ അഭ്യർത്ഥന അംഗീകരിച്ച ഡോക്ടർ വീൽ ചെയറിലിരുന്ന മനുവിനെ കണ്ടു. 

'എപ്പോഴും പുഞ്ചിരിക്കുന്ന മുഖമായിരുന്നു അവന്റേത്. ആത്മവിശ്വാസവും മിടുക്കനുമായി കാണപ്പെട്ടു...'- ഡോ. സുധീർ കുമാർ കുറിച്ചു.

ചരിത്രവും മെഡിക്കൽ രേഖകളും അവലോകനം ചെയ്തപ്പോൾ- മനുവിന് തലച്ചോറിന്റെ ഇടതുവശത്ത് ഗ്ലിയോബ്ലാസ്റ്റോമ മൾട്ടിഫോർം ഗ്രേഡ് 4 ഉണ്ടെന്ന് കണ്ടെത്തി.  അവന്റെ ഇടതു തലച്ചോറിനെ ബാധിച്ചിരിക്കുന്നതെന്ന് മെഡിക്കൽ റെക്കോർഡ്‌സിൽ നിന്ന് അദ്ദേഹം മനസ്സിലാക്കി. തുടർന്ന് ചികിത്സയെക്കുറിച്ച് മാതാപിതാക്കളുമായി സംസാരിക്കുകയും ചെയ്തു. തിരികെ പോരാൻ തുടങ്ങുമ്പോൾ ഡോക്ടറോട് മാത്രമായി സംസാരിക്കണമെന്ന് മനു ആവശ്യപ്പെട്ടു. അവൻ പറഞ്ഞു.

എനിക്ക് ക്യാൻസറാണ്, വെറും ആറ് മാസങ്ങൾകൂടിയെ ഞാൻ ഇനി ജീവിച്ചിരിക്കുകയുള്ളു, പക്ഷെ ഈ കാര്യങ്ങൾ ഒരിക്കലും എന്റെ മാതാപിതാക്കൾ അറിയരുത്. അവരെന്നെ ഒരുപാട് സ്‌നേിഹിക്കുന്നു. ഇതറിഞ്ഞാൽ അവരൊരുപാട് വേദനിക്കും. ആ കുഞ്ഞിന്റെ ഹൃദയ സ്പർശിയായ അപേക്ഷകേട്ട് അല്പനേരം അദ്ദേഹം നിശ്ചലനായി നിന്നുപോയെന്നും ഡോക്ടർ കുറിച്ചു.  

'നിങ്ങളുടെ വാക്ക് പാലിക്കാൻ എനിക്ക് സാധിച്ചില്ല. അവന്റെ രോ​ഗത്തെ കുറിച്ച് അവന്  മുൻപ് തന്നെ അറിയാമായിരുന്നൂ. എല്ലാം അവൻ അറിഞ്ഞ സ്ഥിതിക്ക് ഇനിയുള്ള ദിനങ്ങൾ വളരെ നിർണായകമാണ്. അവൻ ജീവച്ചിരിക്കുന്ന അത്രയും നാൾ വളരെ സന്തോഷത്തോടെ ഇരിക്കട്ടെ' എന്നാണ് മനുവിന്റെ രക്ഷിതാക്കളോട് പറഞ്ഞത്...'- ഡോക്ടർ പറഞ്ഞു.

അങ്ങനെ ദിവസങ്ങൾ കടന്നു പോയി. ഒൻപത്  മാസങ്ങൾക്കുശേഷം എന്നെ കാണാൻ മനുവിന്റെ രക്ഷിതാക്കൾ എത്തി...- ഡോ. കുറിച്ചു. 

'ഡോക്ടർ, ഞങ്ങൾ നിങ്ങളെ കണ്ടതിന് ശേഷം ഞങ്ങൾ മനുവിനൊപ്പം നല്ല സമയം ചെലവഴിച്ചു. മകന് ഡിസ്നിലാൻഡ്   സന്ദർശിക്കാൻ ആഗ്രഹമുണ്ടായിരുന്നു. ഞങ്ങൾ മകനെയും കൊണ്ട് പോയി. ഞങ്ങൾ ജോലിയിൽ നിന്ന് താൽക്കാലിക അവധിയെടുത്ത് മനുവിനൊപ്പം നല്ല സമയം ചെലവഴിച്ചു. ഒരു മാസം മുമ്പ് ഞങ്ങൾക്ക് അവനെ നഷ്ടപ്പെട്ടു. ആ മികച്ച 8 മാസങ്ങൾ ഞങ്ങൾക്ക് നൽകിയതിന് നന്ദി പറയാനാണ് ഞങ്ങൾ വന്നത്...'-  മനുവിന്റെ രക്ഷിതാക്കൾ ഡോക്ടറോട് പറഞ്ഞു.  

 

50കളിലും യുവത്വമുള്ള ചർമ്മം ല​ഭിക്കാൻ സഹായിക്കുന്ന അഞ്ച് സൂപ്പർ ഫുഡുകൾ

PREV
Read more Articles on
click me!

Recommended Stories

കിവി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം
50 വയസ്സിന് താഴെയുള്ളവരിൽ പ്രമേഹം ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നു ; പഠനം