കൊവിഡ് 19; ലക്ഷണമുണ്ടെങ്കിൽ റൂം ക്വാറന്റെെനിൽ കഴിയണം ; ഡിഎംഒ

By Web TeamFirst Published Apr 30, 2021, 7:58 AM IST
Highlights

രോ​ഗലക്ഷണമുള്ളവർ നിർബന്ധമായും കൊവിഡ് പരിശോധനയ്ക്ക് വിധേയരാകുകയും പരിശോധനഫലം ലഭിക്കും വരെ റൂം ക്വാറന്റെെനിൽ തന്നെ തുടരണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.എസ് ഷിനും അറിയിച്ചു.

കൊവിഡ് വ്യാപനം വർദ്ധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ രോ​ഗലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ നിർബന്ധമായും റൂം ക്വാറന്റെെനിൽ കഴിയണമെന്ന് ജില്ല ആരോ​ഗ്യവിഭാ​ഗം. രോ​ഗലക്ഷണമുള്ളവർ നിർബന്ധമായും കൊവിഡ് പരിശോധനയ്ക്ക് വിധേയരാകുകയും പരിശോധനഫലം ലഭിക്കും വരെ റൂം ക്വാറന്റെെനിൽ തന്നെ തുടരണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.എസ് ഷിനും അറിയിച്ചു.

കൊവിഡ് പോസിറ്റീവായാൽ അടുത്തുള്ള ആരോ​ഗ്യസ്ഥാപനത്തിലേക്ക് ഫോൺ വഴി അറിയിക്കണം. ആരോഗ്യസ്ഥാപനത്തിലെയോ ആരോ​ഗ്യപ്രവർത്തകരുടെയോ ഫോൺ നമ്പർ അറിയാത്തവർ പഞ്ചായത്ത് അധികൃതരെ അറിയിക്കണം. അതിനും കഴിഞ്ഞില്ലെങ്കിൽ ദിശ 1056/0471 2552056, 1077, 91886101100, 0471 2779000 ഇവയിലേതെങ്കിലും നമ്പറിലേക്ക് വിളിക്കുകയും നിർദേശങ്ങൾ ക്യത്യമായി പാലിക്കുകയും വേണം.

രോ​ഗികൾക്കും ചെറിയ ലക്ഷണങ്ങൾ മാത്രമേയുള്ളൂവർക്കും അടുത്തുള്ള മെഡിക്കൽ ഓഫീസറുടെ നിർദേശപ്രകാരം വീട്ടിൽ റൂം ഐസലേഷനിൽ കഴിയാവുന്നതാണ്. അറ്റാച്ഡ് ബാത്ത് റൂം സൗകര്യമുള്ള പ്രത്യേക മുറിയിൽ കഴിയണം. അത്തരം സൗകര്യങ്ങൾ വീട്ടിൽ ഇല്ലാത്തവർക്ക് അതാത് പഞ്ചായത്തുകളിൽ ഒരുക്കിയിട്ടുള്ള ഡൊമിസിലറി കെയർ സെന്ററുകൾ ഉപയോ​ഗിക്കാം. രോ​ഗലക്ഷണങ്ങൾ മൂർച്ഛിക്കുകയാണെങ്കിൽ മെഡിക്കൽ ഓഫീസറുടെ നിർദേശപ്രകാരം സിഎഫ്എൽറ്റിസികളിലെക്കോ സിഎസ്എൽറ്റിസികളിലേക്കോ മാറ്റും.

കൊവിഡ് 19; വീടിന് അകത്തും മാസ്ക്ക് ധരിക്കണമെന്ന് പറയുന്നതിന്റെ കാരണം ഇതാണ്
 

click me!