Omicron Cases In India : ഒമിക്രോണ്‍ കേസുകള്‍ കൂടുന്നു; കടുത്ത ജാഗ്രത വേണമെന്ന് കേന്ദ്രം

Web Desk   | Asianet News
Published : Dec 18, 2021, 11:45 AM ISTUpdated : Dec 18, 2021, 12:08 PM IST
Omicron Cases In India :  ഒമിക്രോണ്‍ കേസുകള്‍ കൂടുന്നു; കടുത്ത ജാഗ്രത വേണമെന്ന് കേന്ദ്രം

Synopsis

പുതിയ വകഭേദം അതിവേ​ഗത്തിൽ പടരുകയാണ്. ഈ സാഹചര്യത്തെ ഫലപ്രദമായി നേരിടാൻ തയ്യാറാകണമെന്ന് നിതി ആയോഗ് അംഗം ഡോ.വി.കെ പോൾ പറഞ്ഞു.

ഇന്ത്യയിൽ ഒമിക്രോൺ അതിവേഗത്തിൽ പടരുകയാണ്. യുകെയിലെ പോലുള്ള ഒമിക്രോൺ സാഹചര്യം ഉണ്ടായാൽ ഇന്ത്യയിൽ പ്രതിദിനം ലക്ഷക്കണക്കിന് കേസുകളിലേക്ക് വർദ്ധിച്ചേക്കാമെന്ന് കേന്ദ്ര സർക്കാരിന്റെ മുന്നറിയിപ്പ്.  പ്രായപൂർത്തിയായവരിൽ ഒരു ശതമാനം വാക്സിനേഷൻ നൽകിയിട്ടും, യുകെയിലും ഫ്രാൻസിലും കൊവിഡ് 19 കേസുകളിൽ പ്രത്യേകിച്ച് ഡെൽറ്റയിലും ഒമിക്രോൺ കേസുകൾ കുതിച്ചുയരുന്നതായി സർക്കാരിന്റെ കൊവിഡ് ടാസ്‌ക് ഫോഴ്സ് മേധാവി മുന്നറിയിപ്പ് നൽകി.
 
പുതിയ വകഭേദം അതിവേ​ഗത്തിൽ പടരുകയാണ്. ഈ സാഹചര്യത്തെ ഫലപ്രദമായി നേരിടാൻ തയ്യാറാകണമെന്ന് നിതി ആയോഗ് അംഗം ഡോ.വി.കെ പോൾ പറഞ്ഞു. 80 ശതമാനം ഭാഗിക പ്രതിരോധ കുത്തിവയ്പ്പുകൾ നടത്തിയിട്ടും യൂറോപ്പ് ഗുരുതരമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ഡെൽറ്റ തരംഗം അവിടെ ആഞ്ഞടിക്കുകയാണെന്നും ഡോ. വി കെ പോൾ പറഞ്ഞു.

അനാവശ്യ യാത്രകൾ, തിരക്കുള്ള സ്ഥലങ്ങൾ, പുതുവത്സര ആഘോഷങ്ങൾ എന്നിവയിൽ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ രീതിയിൽ കടന്നുപോകുകയാണെങ്കിൽ ഒമിക്രോൺ ഡെൽറ്റയെ മറികടക്കുമെന്ന് വിദഗ്ദ്ധർ പറയുന്നു. 

മാസ്ക്കുകൾ ഉപയോഗിക്കുന്നതുൾപ്പെടെ കൊവിഡ് പ്രതിരോധ നടപടികൾ പിന്തുടരുന്നതിൽ ആളുകൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പൊതു ഇടങ്ങളിൽ സാമൂഹിക അകലം പാലിക്കൽ, അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കുക, വലിയ ആൾക്കൂട്ടങ്ങളിൽ നിന്നും ഒത്തുചേരലുകളിൽ നിന്നും അകന്നു നിൽക്കുക എന്നിവ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും കേന്ദ്ര നിർദേശമുണ്ട്.

ഫൈസര്‍ വാക്‌സീന്റെ മൂന്ന് ഡോസുകള്‍ എടുത്തു; യുഎസിൽ നിന്ന് മുംബൈയില്‍ എത്തിയ 29കാരന് ഒമിക്രോൺ

PREV
Read more Articles on
click me!

Recommended Stories

ഹൃദയാഘാതം; ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്
മുലപ്പാല്‍ എങ്ങനെ പമ്പ് ചെയ്യണം, ശേഖരിക്കണം, സൂക്ഷിക്കണം?