Sperm Count : ബീജവും മൊബെെൽ ഫോണും തമ്മിലൊരു ബന്ധമുണ്ട്; ഞെട്ടിപ്പിക്കുന്ന പഠനം

Web Desk   | Asianet News
Published : Jan 30, 2022, 07:49 PM ISTUpdated : Jan 30, 2022, 08:09 PM IST
Sperm Count :  ബീജവും മൊബെെൽ ഫോണും തമ്മിലൊരു ബന്ധമുണ്ട്; ഞെട്ടിപ്പിക്കുന്ന പഠനം

Synopsis

'പുരുഷന്മാർ അവരുടെ ബീജത്തിന്റെ ഗുണനിലവാരം സംരക്ഷിക്കാൻ മൊബൈൽ ഫോൺ ഉപയോഗം കുറയ്ക്കാൻ ശ്രമിക്കണം...' - പുസാൻ നാഷണൽ യൂണിവേഴ്സിറ്റിയിലെ ഗവേഷകനും അസിസ്റ്റന്റ് പ്രൊഫസറുമായ യുൻ ഹാക്ക് കിം പറഞ്ഞു.

ബീജത്തിന്റെ ഗുണനിലവാരം സംരക്ഷിക്കാൻ പുരുഷന്മാർ സെൽഫോൺ ഉപയോഗം പരിമിതപ്പെടുത്തണമെന്ന് പഠനം.സെൽ ഫോണുകൾ പുറപ്പെടുവിക്കുന്ന റേഡിയോ ഫ്രീക്വൻസി വൈദ്യുതകാന്തിക തരംഗങ്ങൾ (ആർഎഫ്-ഇഎംഡബ്ല്യു) ബീജത്തിന്റെ ഗുണനിലവാരം കുറയ്‌ക്കുന്നതായി പഠനത്തിൽ കണ്ടെത്തി. പുരുഷന്മാരിൽ സെൽ ഫോൺ ഉപയോഗം അമിതമായാൽ ബീജത്തിന്റെ അളവ്, ചലനശേഷിയെ എന്നിവയെ ബാധിക്കാമെന്ന് കഴിഞ്ഞ നവംബറിൽ 'എൻവയോൺമെന്റൽ റിസർച്ചിൽ' (Environmental Research) പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

'പുരുഷന്മാർ അവരുടെ ബീജത്തിന്റെ ഗുണനിലവാരം സംരക്ഷിക്കാൻ മൊബൈൽ ഫോൺ ഉപയോഗം കുറയ്ക്കാൻ ശ്രമിക്കണം...' - പുസാൻ നാഷണൽ യൂണിവേഴ്സിറ്റിയിലെ ഗവേഷകനും അസിസ്റ്റന്റ് പ്രൊഫസറുമായ യുൻ ഹാക്ക് കിം പറഞ്ഞു. സെൽ ഫോണുകൾ RF-EMW പുറന്തള്ളുന്നു. ഇത് മനുഷ്യ ശരീരത്തിന് ആഗിരണം ചെയ്യാൻ കഴിയും. ഇത് തലച്ചോറിലും ഹൃദയത്തിലും പ്രത്യുൽപാദന പ്രവർത്തനത്തിലും പ്രതികൂല പാർശ്വഫലങ്ങൾ ഉണ്ടാക്കുമെന്ന് മുൻ ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.

സെൽ ഫോണുകളുടെയും ബീജത്തിന്റെ ഗുണനിലവാരത്തിന്റെയും ഫലങ്ങളെക്കുറിച്ച് നിരവധി പഠനങ്ങൾ നടന്നു വരുന്നു. ദക്ഷിണ കൊറിയൻ ഗവേഷകർ ഈ പഠനങ്ങളെ സമന്വയിപ്പിച്ച് ഒരു സമഗ്രമായ അവലോകനം നടത്തി. സെൽ ഫോണുകളിൽ നിന്നുള്ള EMW മനുഷ്യന്റെ ബീജത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുന്നുവെന്ന് ​ഗവേഷകർ പറയുന്നു. സെൽ ഫോണുമായുള്ള സമ്പർക്കം കുറഞ്ഞ സംഖ്യ, ചലനം കുറയൽ, ബീജം എത്രത്തോളം ജീവിച്ചിരുന്നു എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനത്തിൽ പറയുന്നു.

ഭാവിയിൽ സെൽ ഫോൺ ഉപയോക്താക്കളുടെ എണ്ണം വർധിക്കാൻ സാധ്യതയുണ്ടെന്ന് അറിയാവുന്നതിനാൽ പുരുഷ ജനസംഖ്യയിൽ ബീജത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നതിന് കാരണമാകുന്ന അടിസ്ഥാന ഘടകങ്ങളിലൊന്നായി RF-EMW എക്സ്പോഷർ മാറാമെന്നും യുൻ ഹാക്ക് കിം പറഞ്ഞു. മൊബൈൽ ഫോണിൽ നിന്ന് പുറന്തള്ളുന്ന EMW-കൾ എക്സ്പോഷർ ചെയ്യുന്നതിന്റെ ഫലം നിർണ്ണയിക്കാൻ അധിക പഠനങ്ങൾ ആവശ്യമാണെന്നും കിം പറഞ്ഞു.

Read more  കൊവിഡ് വരുന്നതിന് മുൻപും ശേഷവും; ഒരു സംഘം ​ഗവേഷകർ നടത്തിയ ഞെട്ടിക്കുന്ന പഠനം..

PREV
click me!

Recommended Stories

നിസാരക്കാരനല്ല ആര്യവേപ്പ് ; അറിയാം ഏഴ് ആരോ​ഗ്യ​ഗുണങ്ങൾ
അകാലനര അകറ്റുന്നതിന് വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന അഞ്ച് മാർ​ഗങ്ങൾ