ഓക്‌സ്‌ഫോർഡ് ബയോമെഡിക്കൽ റിസർച്ച് സെന്ററിലെ ശാസ്ത്രജ്ഞർ കൊവിഡിന് ശേഷം ശ്വാസതടസ്സം അനുഭവിക്കുന്നവരുടെ ശ്വാസകോശത്തിലെ അസാധാരണതകൾ കണ്ടെത്താൻ 'സെനോൺ ഗ്യാസ് സ്‌കാൻ' (xenon gas scan) ഉപയോഗിച്ച് പഠനം നടത്തുകയായിരുന്നു.
കൊവിഡ് വന്ന് ഭേദമായ ശേഷവും ദീർഘനാളായി രോഗലക്ഷണങ്ങളുള്ളവരിലും ശ്വാസകോശ തകരാറുകൾ ഉണ്ടാകാമെന്ന് പുതിയ പഠനം. ഓക്‌സ്‌ഫോർഡ് ബയോമെഡിക്കൽ റിസർച്ച് സെന്ററിലെ ശാസ്ത്രജ്ഞർ കൊവിഡിന് ശേഷം ശ്വാസതടസ്സം അനുഭവിക്കുന്നവരുടെ ശ്വാസകോശത്തിലെ അസാധാരണതകൾ കണ്ടെത്താൻ 'സെനോൺ ഗ്യാസ് സ്‌കാൻ' (xenon gas scan) ഉപയോഗിച്ച് പഠനം നടത്തുകയായിരുന്നു.
ആദ്യമായി കൊവിഡ് പിടിപെട്ടപ്പോൾ ആശുപത്രി പരിചരണം ആവശ്യമില്ലാതിരുന്ന 11 പേരിലാണ് ഗവേഷകർ ശ്രദ്ധ കേന്ദ്രീകരിച്ചത്. എന്നാൽ പ്രാരംഭ അണുബാധയ്ക്ക് ശേഷം ദീർഘനാൾ ശ്വാസതടസ്സം ഇവരിൽ അനുഭവപ്പെട്ടു. കൊവിഡ് രോഗികളിൽ ശ്വാസതടസ്സം വളരെ സാധാരണമായിരിക്കുന്നത് എന്തുകൊണ്ടാണെന്ന് പഠനത്തിൽ കണ്ടെത്താനായെന്ന് ഗവേഷകർ പറയുന്നു. ശ്വാസതടസ്സം അനുഭവപ്പെടുന്നതിനുള്ള കാരണങ്ങൾ പലപ്പോഴും പലതും സങ്കീർണ്ണവുമാണ്.
കൊവിഡ് 19 ന് ശേഷം ദീർഘകാല ആരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുന്ന ചിലരുണ്ട്. ചിലപ്പോൾ ഒരു വ്യക്തിക്ക് തുടക്കത്തിലുള്ള രോഗബാധയ്ക്ക് ശേഷം മാസങ്ങളോളം കൊവിഡ് 19 കാരണമുള്ള അസ്വസ്ഥത അനുഭവപ്പെടുന്നു. ഇതിനെ ‘ലോംഗ് കൊവിഡ്’ എന്ന് വിളിക്കുന്നു. ഒരു വ്യക്തി വൈറസ് മുക്തമായ ശേഷവും ലോംഗ് കൊവിഡ് പ്രശ്നം നിരവധി ആഴ്ചകളും മാസങ്ങളും നിലനിൽക്കുന്നു.
നേരിയ കൊവിഡ് 19 അണുബാധയുണ്ടാവുകയും ആശുപത്രിയിൽ പോകേണ്ട ആവശ്യം വരാത്തതുമായ ആളുകൾക്കു പോലും ലോംഗ് കൊവിഡ് ഉണ്ടാകാവുന്നതാണ്. ക്ഷീണം,ശ്വസിക്കാൻ ബുദ്ധിമുട്ട്, തുടർച്ചയായ ചുമ, നെഞ്ച് വേദന, സന്ധി വേദന,പനി, തലവേദന എന്നിവയെല്ലാം ലോംഗ് കൊവിഡിന്റെ ലക്ഷണങ്ങളാണ്.
പഠനത്തിനായി ഓക്സ്ഫോർഡ്, ഷെഫീൽഡ്, കാർഡിഫ്, മാഞ്ചസ്റ്റർ എന്നിവിടങ്ങളിൽ നിന്നുള്ള സംഘം സെനോൺ ഗ്യാസ് സ്കാനുകളും മറ്റ് ശ്വാസകോശ പ്രവർത്തന പരിശോധനകളും മൂന്ന് ഗ്രൂപ്പുകളിലായി താരതമ്യം ചെയ്തു. സിടി സ്കാനുകൾ ഉൾപ്പെടെയുള്ള മറ്റ് പരിശോധനകൾ നടത്തിയിട്ടും രോഗികളിൽ ശ്വാസകോശത്തിൽ നിന്ന് രക്തത്തിലേക്ക് വാതക കൈമാറ്റം ഗണ്യമായി കുറഞ്ഞതായി പഠനത്തിന്റെ പ്രാരംഭ ഫലങ്ങൾ സൂചിപ്പിക്കുന്നതായി ഗവേഷകയായ ഡോ. എമിലി ഫ്രേസർ ബിബിസിയോട് പറഞ്ഞു.
എക്‌സ്-റേയും സിടി സ്‌കാനും ഉപയോഗിച്ച് ശ്വാസതടസ്സത്തിന്റെ ക്ലിനിക്കൽ കാരണങ്ങൾ കണ്ടെത്താനാകാതെ നിരാശയിൽ നിന്നാണ് പഠനം നടത്തിയതെന്ന് ഡോ. എമിലി ഫ്രേസർ പറഞ്ഞു. പ്രൊഫ. ജിം വൈൽഡും ഷെഫീൽഡ് സർവകലാശാലയിലെ പൾമണറി, ലംഗ് ആൻഡ് റെസ്പിറേറ്ററി ഇമേജിംഗ് ഷെഫീൽഡ് (പോളാരിസ്) ഗവേഷണ ഗ്രൂപ്പും ചേർന്നാണ് ഈ രീതിയും ക്ലിനിക്കൽ ആപ്ലിക്കേഷനുകളും വികസിപ്പിച്ചെടുത്തത്.
Read more : സിംഗപ്പൂരിൽ ബിഎ 2 കൊവിഡ് കേസുകള്‍ വർധിക്കുന്നതായി റിപ്പോർട്ടുകൾ
