കൊവിഡ് 19: സമൂഹവ്യാപന സാധ്യത കൂടുന്നു; ആരാധനാലയങ്ങളും മാളുകളും ഉടൻ തുറക്കരുതെന്ന് ഐഎംഎ

Published : Jun 05, 2020, 03:23 PM ISTUpdated : Jun 05, 2020, 03:27 PM IST
കൊവിഡ് 19: സമൂഹവ്യാപന സാധ്യത കൂടുന്നു; ആരാധനാലയങ്ങളും മാളുകളും ഉടൻ തുറക്കരുതെന്ന് ഐഎംഎ

Synopsis

കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 9851 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 273 പേർ കൊവിഡ് ബാധിച്ചു മരിക്കുകയും ചെയ്തു. ഒരോ ദിവസം കഴിയും തോറും പുതിയ കൊവിഡ് കേസുകളുടെ എണ്ണം കുത്തനെ കൂടുകയാണ്.

രാജ്യത്തെ കൊവിഡ് വ്യാപനം ദിനംപ്രതി ശക്തിപ്പെടുകയാണ്. ഓരോ ദിവസവും റിപ്പോർട്ട് ചെയ്യുന്ന പുതിയ കൊവിഡ് കേസുകളുടെ എണ്ണം പതിനായിരത്തിലേക്ക് എത്തുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 9851 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 273 പേർ കൊവിഡ് ബാധിച്ചു മരിക്കുകയും ചെയ്തു. ഒരോ ദിവസം കഴിയും തോറും പുതിയ കൊവിഡ് കേസുകളുടെ എണ്ണം കുത്തനെ കൂടുകയാണ്.  മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് ആളുകള്‍ എത്തുന്ന സാഹചര്യവുമുണ്ട്. 

ഈ ഒരു സാഹചര്യത്തില്‍ സംസ്ഥാനത്തെ ആരാധനാലയങ്ങളും മാളുകളും ഉടൻ തുറക്കരുതെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പറയുന്നു. ആരാധനാലയങ്ങളും മാളുകളും തുറന്നാല്‍ രോഗവ്യാപനം നിയന്ത്രണാതീതമാവും. ഉറവിടം അറിയാത്ത കൊവിഡ് കേസുകളിലൂടെ സമൂഹവ്യാപനം നടക്കുന്നുവെന്ന് കരുതണമെന്നും ഐഎംഎ പറയുന്നു.

ഐഎംഎയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത് ഇങ്ങനെ: 

ഇളവുകൾ പ്രഖ്യാപിച്ച് ലോക് ഡൗൺ തുറന്ന് സാധാരണ ജീവിതത്തിലേക്ക് മടങ്ങാനുള്ള തത്രപ്പാടിൽ ശക്തനായ ഒരു വൈറസ്സിനോടാണ് നമ്മുടെ യുദ്ധമെന്ന് വീണ്ടും വീണ്ടും ഓർമിപ്പിക്കേണ്ടി വരുന്നു. 

സാമൂഹ്യ അകലം പാലിക്കാതെ ആളുകൾ കൂട്ടം കൂടുന്ന അവസ്ഥയിലാണ് രോഗ വ്യാപനം ക്രമാതീതമായി വർധിക്കുന്നത് എന്ന കാര്യം ലോകത്ത് എല്ലായിടത്തും അനുഭവമാണ്. ജീവിതാവശ്യങ്ങൾക്കായി ഇളവുകൾ നൽകി പുറത്തിറങ്ങിയവർ സാമൂഹ്യ അകലം പാലിക്കാതെ, ശരിയായി മാസ്ക് ധരിക്കാതെ പെരുമാറുന്നത് നാം എല്ലായിടത്തും കാണുന്നുണ്ട്. ഇതെല്ലാം കാണുമ്പോൾ നമ്മുടെ സഹോദരർ ഇതിനൊന്നും സജ്ജരായിട്ടില്ല എന്നാണ് മനസ്സിലാക്കേണ്ടത്.

കഴിഞ്ഞ ആഴ്ചകളിൽ പുറം രാജ്യങ്ങളിൽ നിന്നും അന്യ സംസ്ഥാനങ്ങളിൽ നിന്നും നമ്മുടെ സഹോദരർ ഭൂരിഭാഗം പേർക്കും അസുഖം ഉണ്ടാവുന്ന അവസ്ഥയുണ്ട്. അവരിൽ ചിലരെങ്കിലും ക്വാറന്റൈൻ ലംഘിക്കുന്നതായും നാം മനസ്സിലാക്കുന്നു. അതുകൊണ്ട് തന്നെ സമൂഹവ്യാപന സാധ്യത കൂടി വരികയും ചെയ്യുന്നു. രോഗം കിട്ടിയത് എവിടെ നിന്നാണ് എന്ന് സ്ഥിരീകരിക്കാൻ സാധിക്കാത്തവരുടെ എണ്ണവും കൂടുകയാണ്. ഇതിൽ നിന്നും സമൂഹവ്യാപനം നടക്കുന്നു എന്നു തന്നെ വേണം കരുതാൻ.

ഈ ഒരു ഘട്ടത്തിൽ ആരാധനാലയങ്ങളും മാളുകളും തുറക്കുമ്പോൾ രോഗ വ്യാപനം നിയന്ത്രണാതീതമായി തീരും എന്ന ആശങ്ക മുന്നറിയിപ്പായി ഞങൾ നൽകുകയാണ്; രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കാനുള്ള സാഹചര്യം ഉണ്ടാക്കരുതെന്നും ഓർമിപ്പിക്കുന്നു. അത്തരമൊരു സാഹചര്യം വന്നാൽ നമ്മുടെ ആരോഗ്യ സംവിധാനം അതീവ സമ്മർദ്ദത്തിൽ ആവുകയും നിയന്ത്രണം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാവുകയും ചെയ്യും. 

മറ്റു രാജ്യങ്ങളിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും ഉണ്ടായത് പോലെ ആശുപത്രികൾ രോഗികളെ കൊണ്ട് നിറഞ്ഞ് ആരോഗ്യ പ്രവർത്തകരും ഭരണ സംവിധാനങ്ങളും പകച്ചു നിൽക്കേണ്ടി അവസ്ഥ ഉണ്ടാവാൻ അനുവദിക്കരുത്. 

ആരാധനാലയങ്ങളും മാളുകളും അതുപോലെ ആളുകൾ കൂട്ടം കൂടാൻ സാധ്യതയുള്ള സ്ഥലങ്ങളും ഇപ്പോൾ തുറക്കരുതെന്ന് തന്നെയാണ് ഐ എം എ യുടെ സുചിന്തിതമായ അഭിപ്രായം.

Also Read: കൊവിഡ് രോഗിയുമായി സമ്പർക്കം: കോഴിക്കോട് മെഡി. കോളേജിലെ 80 ആരോഗ്യ പ്രവർത്തകർ നിരീക്ഷണത്തിൽ...

PREV
click me!

Recommended Stories

മുഖകാന്തി കൂട്ടാൻ കറ്റാർവാഴ ; ഈ രീതിയി‍ൽ ഉപയോ​ഗിക്കൂ
മലബന്ധം അകറ്റുന്നതിന് കഴിക്കേണ്ട പത്ത് ഭക്ഷണങ്ങൾ