നടക്കുമ്പോള്‍ 'ബാലൻസ്' തെറ്റുകയും നെഞ്ചിടിപ്പ് കൂടുകയും ചെയ്യാറുണ്ടോ?

Published : Feb 21, 2023, 09:28 AM IST
നടക്കുമ്പോള്‍ 'ബാലൻസ്' തെറ്റുകയും നെഞ്ചിടിപ്പ് കൂടുകയും ചെയ്യാറുണ്ടോ?

Synopsis

ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ തീര്‍ച്ചയായും ഇങ്ങനെ നിസാരവത്കരിക്കുന്നത് നല്ലതല്ല. ഇത് പിന്നീട് കൂടുതല്‍ സങ്കീര്‍ണതകളിലേക്ക് നയിക്കാം. പല കാരണങ്ങള്‍ കൊണ്ടുമാകാം വിവിധ രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ നാം നേരിടുന്നത്.  നമ്മുടെ ശരീരത്തിന് അവശ്യം വേണ്ടുന്ന ഘടകങ്ങളില്‍ കുറവ് വന്നാല്‍ തന്നെ അത് പല പ്രശ്നങ്ങളിലേക്കും നയിക്കാറുണ്ട്.

നിത്യജീവിതത്തില്‍ നാം നേരിടുന്ന പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുമുണ്ട്. ഇവയില്‍ മിക്കതും മിക്കവാറും പേരും നിസാരമായി തള്ളിക്കളയാറാണ് പതിവ്. എന്നാല്‍ ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ തീര്‍ച്ചയായും ഇങ്ങനെ നിസാരവത്കരിക്കുന്നത് നല്ലതല്ല. ഇത് പിന്നീട് കൂടുതല്‍ സങ്കീര്‍ണതകളിലേക്ക് നയിക്കാം. 

പല കാരണങ്ങള്‍ കൊണ്ടുമാകാം വിവിധ രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ നാം നേരിടുന്നത്.  നമ്മുടെ ശരീരത്തിന് അവശ്യം വേണ്ടുന്ന ഘടകങ്ങളില്‍ കുറവ് വന്നാല്‍ തന്നെ അത് പല പ്രശ്നങ്ങളിലേക്കും നയിക്കാറുണ്ട്. ഇത്തരത്തില്‍ വൈറ്റമിൻ ബി 12 കുറയുന്നത് മൂലം ഉണ്ടായേക്കാവുന്ന ചില പ്രയാസങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഇവ പലപ്പോഴും മറ്റ് രോഗങ്ങളുടെ ലക്ഷണമായി വരാവുന്ന പ്രശ്നങ്ങള്‍ കൂടിയാണ്. അതിനാല്‍ തന്നെ ഇതില്‍ ആശയക്കുഴപ്പം സംഭവിക്കാതെ കരുതലെടുക്കുകയും വേണം.

നടക്കുമ്പോള്‍ 'ബാലൻസ്' പോകുന്നത്...

നടക്കുമ്പോള്‍ 'ബാലൻസ്' തെറ്റുന്ന പ്രശ്നം മറ്റ് കാരണങ്ങള്‍ കൊണ്ടും ഉണ്ടാകാം. എന്നാല്‍ വൈറ്റമിൻ ബി 12കുറവിനാലും ഇത് സംഭവിക്കാം. കാല്‍പാദങ്ങള്‍ പരസ്പരം പരമാവധി വിട്ടുവച്ച് നടക്കുന്നതും വൈറ്റമിൻ ബി 12 കുറവിന്‍റെ സൂചനയാണ്. കാല്‍പാദങ്ങളിലോ കൈകാലുകളിലോ തരിപ്പ് തോന്നുന്നതും ഇക്കാരണം കൊണ്ടാകാം.

നാവില്‍ വീക്കം...

നാവില്‍ വീക്കം വരുന്നതും വൈറ്റിൻ കുറവിന്‍റെ സൂചനയാണ്. നാവില്‍ നീളത്തില്‍ പുണ്ണ് കാണുന്നതും വൈറ്റമിൻ ബി 12 കുറവിന്‍റെ സൂചനയാകാം. നാവ് നല്ലരീതിയില്‍ ചുവക്കുകയും ഇടയ്ക്ക് പിന്നോ സൂചിയോ വച്ച് കുത്തുന്നത് പോലുള്ള അനുഭവമുണ്ടാകുന്നതും വൈറ്റമിൻ ബി 12 കുറവ് മൂമാകാം. 

വിഷാദം...

വൈറ്റമിൻ ബി 12 കുറയുമ്പോള്‍ ആളുകളില്‍ വിഷാദസാധ്യത കൂടുന്നതായും പഠനങ്ങള്‍ പറയുന്നു. 2018ല്‍ നടന്ന ഒരു പഠനപ്രകാരം വൈറ്റമിൻ ബി 12 കുറയുമ്പോള്‍ ഓര്‍മ്മക്കുറവ്, കാര്യങ്ങള്‍ മനസിലാക്കുന്നതിനുള്ള പ്രയാസം, വ്യക്തിത്വത്തില്‍ മാറ്റങ്ങള്‍ എന്നിവയും വരാം. 

നെഞ്ചിടിപ്പ് കൂടുന്നത്...

അസാധാരണമാംവിധം നെഞ്ചിടിപ്പ് കൂടുന്നതും വൈറ്റമിൻ ബി 12 കുറവിന്‍റെ സൂചനയായി വരാറുണ്ട്. ശ്രദ്ധിക്കുക, നെഞ്ചിടിപ്പ് ഉയരുന്നത് എപ്പോഴും ഇക്കാരണം കൊണ്ടാകണം എന്നില്ല ഗൗരവമുള്ള മറ്റ് പ്രയാസങ്ങള്‍ ഇല്ലെന്ന് എപ്പോഴും ഉറപ്പുവരുത്തേണ്ടതുണ്ട്.

വിളര്‍ച്ചയും...

വൈറ്റമിൻ ബി 12 കുറയുന്നത് വിളര്‍ച്ച (അനീമിയ)യിലേക്കും ആളുകളെ നയിക്കാം. ഇതുമൂലം എപ്പോഴും ക്ഷീണം അനുഭവപ്പെടാനും സാധ്യതയുണ്ട്. അതുപോലെ തന്നെ മാനസികാരോഗ്യവും കാര്യമായ രീതിയില്‍ ബാധിക്കപ്പെടാം.

Also Read:- ഇടയ്ക്കിടെ ഓക്കാനവും വയറുവേദനയും ഒപ്പം വിശപ്പില്ലായ്മയും; തീര്‍ച്ചയായും പരിശോധിക്കുക...

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ശൈത്യകാലത്തെ നിർജ്ജലീകരണം തടയാൻ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
അടിക്കടിയുള്ള വയറുവേദന അവഗണിക്കരുത്; ഈ 6 രോഗങ്ങളുടെ മുന്നറിയിപ്പാകാം