Immunity Boosting Foods : പ്രതിരോധശേഷി കൂട്ടാൻ കുട്ടികൾക്ക് നൽകാം ഈ ഭക്ഷണങ്ങൾ

By Web TeamFirst Published Dec 9, 2021, 10:23 AM IST
Highlights

കുട്ടികളിൽ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ആരോഗ്യം നിലനിർത്താനും സഹായിക്കുന്ന ഒന്നിലധികം ഭക്ഷണങ്ങളുണ്ട്. കുട്ടികളുടെ ഇമ്യൂണിറ്റി അഥവാ രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഗുണകരമായ ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിയാം.

എല്ലാ രക്ഷിതാക്കളും നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് കുട്ടികളുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളെ കുറിച്ച്. ജലദോഷം, ചുമ, പനി തുടങ്ങിയ രോഗങ്ങൾക്കാണ് കുട്ടികൾ ഏറ്റവും കൂടുതൽ ഇരയാകുന്നത്. 

കുട്ടികളിൽ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ആരോഗ്യം നിലനിർത്താനും സഹായിക്കുന്ന ഒന്നിലധികം ഭക്ഷണങ്ങളുണ്ട്. കുട്ടികളുടെ ഇമ്യൂണിറ്റി അഥവാ രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഗുണകരമായ ഭക്ഷണങ്ങൾ ഏതൊക്കെയാണെന്നതിനെ കുറിച്ചാണ് താഴേ പറയുന്നത്...

ഒന്ന്...

കുട്ടികളുടെ വളർച്ചയ്ക്ക് അനിവാര്യമായ പ്രോട്ടീനുകൾ തൈരിൽ അടങ്ങിയിട്ടുണ്ട്. ഒരു വയസ് മുതൽ കുട്ടികൾക്ക് തൈര് നൽകാവുന്നതാണ്. പതിവായി തൈര് കഴിക്കുന്നത് നല്ല ബാക്ടീരിയകളാൽ നിറയ്ക്കുന്നു. അവരുടെ ആരോഗ്യം ശക്തവും ദഹനപ്രക്രിയകളും സുഗമമായി നിലനിർത്തുന്നു.

 

 

രണ്ട്...

മധുരക്കിഴങ്ങ് പോഷക സമ്പുഷ്ടവും ഏറ്റവും രുചികരവുമാണ്. മധുരക്കിഴങ്ങിൽ ബീറ്റാ കരോട്ടിനും വിറ്റാമിൻ സിയും മറ്റ് ആവശ്യകതകളും അടങ്ങിയിരിക്കുന്നു. വിറ്റാമിൻ എ, സി എന്നിവ കൂടാതെ, മധുരക്കിഴങ്ങിൽ പൊട്ടാസ്യവും നാരുകളും ധാരാളം അടങ്ങിയിട്ടുണ്ട്. പ്രതിരോധശേഷി കൂട്ടാൻ മാത്രമല്ല മലബന്ധ പ്രശ്നം അകറ്റാനും സഹായിക്കും.

 മൂന്ന്...

കുട്ടികളുടെ കാഴ്ചശക്തിയ്ക്കും, കണ്ണുകളുടെ വികസനത്തിനും കാരറ്റ് സഹായിക്കുന്നു. നിങ്ങളുടെ കുഞ്ഞിന്റെ വളർച്ചയ്ക്കും വികാസത്തിനും ഇത് ഫലപ്രദമാണ്. കാരറ്റിലടങ്ങിയിട്ടുള്ള ബീറ്റാ കരോട്ടിൻ കുട്ടികളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ​ഏറെ നല്ലതാണ്.

നാല്...
 
ദൈനംദിന പോഷണത്തിന് ആവശ്യമായ മൈക്രോ ന്യൂട്രിയന്റുകളും വിറ്റാമിനുകളും നട്‌സും ഡ്രൈ ഫ്രൂട്ട്‌സുളിലും അടങ്ങിയിട്ടുണ്ട്.  കശുവണ്ടി, ഉണക്കമുന്തിരി, അത്തിപ്പഴം, ബദാം, ഈന്തപ്പഴം, പിസ്ത, വാൾനട്ട്, നിലക്കടല എന്നിവ കുട്ടികളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്തും.

 

 

അഞ്ച്...

പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ് ശർക്കര. ചുമ, ജലദോഷം, മറ്റ് അണുബാധകൾ എന്നിവയിൽ നിന്ന് ശരീരത്തെ പ്രതിരോധിക്കാൻ ഇതിന് കഴിയും. ഭക്ഷണത്തിന് ശേഷം ഒരു കഷ്ണം ശർക്കര കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്തുന്നു.

ആറ്...

കിവി, പേരയ്ക്ക, ഓറഞ്ച് തുടങ്ങിയ പഴങ്ങൾ കുട്ടികൾക്കുള്ള ഏറ്റവും മികച്ച പഴങ്ങളാണ്. ഇവയിൽ വിറ്റാമിൻ സി നിറഞ്ഞിരിക്കുന്നു. ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു.

വിറ്റാമിന്‍ ഡിയുടെ അഭാവം ഹൃദയത്തിന്‍റെ ആരോഗ്യത്തെ ബാധിക്കുമോ? പഠനം പറയുന്നത്...

click me!