ബ്ലഡ് ക്യാൻസറിന്‍റെ ഈ പ്രധാനപ്പെട്ട ലക്ഷണങ്ങളെ തിരിച്ചറിയാതെ പോകരുതേ...

Published : Jan 05, 2024, 05:37 PM IST
ബ്ലഡ് ക്യാൻസറിന്‍റെ ഈ പ്രധാനപ്പെട്ട ലക്ഷണങ്ങളെ തിരിച്ചറിയാതെ പോകരുതേ...

Synopsis

ലുക്കീമിയ, ലിംഫോമ, മൈലോമ എന്നിങ്ങനെ പല തരത്തില്‍ രക്താര്‍ബുദങ്ങളുണ്ട്‌. ബ്ലഡ്‌ കാന്‍സര്‍ പലപ്പോഴും ആദ്യം തിരിച്ചറിയാന്‍ സാധിക്കിലെങ്കിലും പലപ്പോഴും ശരീരം തന്നെ ചില ലക്ഷണങ്ങള്‍ കാണിക്കാറുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം...

രക്തത്തേയും മജ്ജയേയും ലിംഫാറ്റിക് സിസ്റ്റത്തേയുമെല്ലാം ബാധിക്കുന്ന ഒരു അര്‍ബുദമാണ്‌ രക്താര്‍ബുദം അഥവാ ബ്ലഡ് ക്യാൻസർ. ലുക്കീമിയ, ലിംഫോമ, മൈലോമ എന്നിങ്ങനെ പല തരത്തില്‍ രക്താര്‍ബുദങ്ങളുണ്ട്‌. ബ്ലഡ്‌ കാന്‍സര്‍ പലപ്പോഴും ആദ്യം തിരിച്ചറിയാന്‍ സാധിക്കിലെങ്കിലും പലപ്പോഴും ശരീരം തന്നെ ചില ലക്ഷണങ്ങള്‍ കാണിക്കാറുണ്ട്.  അവ എന്തൊക്കെയാണെന്ന് നോക്കാം... 

ഒന്ന്... 

ഇടയ്‌ക്കിടെ ഉണ്ടാകുന്ന ചുമയും നെഞ്ചുവേദനയും ശ്വാസതടസ്സം അനുഭവപ്പെടുന്നതും ബ്ലഡ് ക്യാൻസറിന്റെ  ലക്ഷണമായി ഉണ്ടാകാറുണ്ട്. 

രണ്ട്... 

രക്താർബുദം രോഗപ്രതിരോധ സംവിധാനത്തെ ദുർബലപ്പെടുത്തുന്നതു മൂലം പെട്ടെന്ന് അണുബാധകൾ പിടിപ്പെടാന്‍ കാരണമാകും. 

മൂന്ന്...

ചെറിയ മുറിവുകളിൽ നിന്ന് നീണ്ട രക്തസ്രാവം അനുഭവപ്പെടുന്നതും ചിലപ്പോള്‍ ബ്ലഡ് ക്യാൻസറിന്റെ ലക്ഷണമാകാം. 

നാല്... 

മൂക്ക്, വായ, മലദ്വാരം, മൂത്രദ്വാരം എന്നിവിടങ്ങളില്‍ നിന്നുള്ള അസ്വഭാവിക ബ്ലീഡിങ് എന്നിവയും സൂക്ഷിക്കേണ്ടതാണ്. 

അഞ്ച്... 

പനി, തലവേദന, ചര്‍മ്മത്തിലും വായിലും മറ്റുമുണ്ടാകുന്ന തടിപ്പുകളും പാടുകളും വ്രണങ്ങളും ശ്രദ്ധിക്കേണ്ടതാണ്. അതുപോലെ ചര്‍മ്മത്തിലെ ചൊറിച്ചിലും നിസാരമായി കാണേണ്ട. 

ആറ്...

എപ്പോഴും തളര്‍ച്ചയും തലകറക്കവും അനുഭവപ്പെടുന്നെങ്കില്‍ നിസാരമായി കാണേണ്ട. പല രോഗങ്ങളുടെയും ലക്ഷണം ആണെങ്കിലും രക്താര്‍ബുദം ഉള്ളവരില്‍ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് ക്രമാതീതമായി കുറഞ്ഞിരിക്കും. ഇത് വിളര്‍ച്ചയ്ക്കും ക്ഷീണത്തിനും കാരണമാകും. 

ഏഴ്... 

അകാരണമായി ശരീരഭാരം കുറയുന്നതാണ് മറ്റൊരു ലക്ഷണം. ഭക്ഷണക്രമത്തിലോ വ്യായാമത്തിലോ യാതൊരു മാറ്റവുമില്ലാതെ പെട്ടെന്ന് ശരീരഭാരം കുറയുന്നത് രക്താർബുദത്തിന്റെ ഒരു സൂചനയാകാം. 

എട്ട്...

എല്ലുകളിലോ സന്ധികളിലോ സ്ഥിരമായി ഉണ്ടാകുന്ന വേദനയും അവഗണിക്കരുത്. തുടർച്ചയായി ഇത്തരം അസ്വസ്ഥതകൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ ഒരു ഡോക്ടറെ സമീപിക്കേണ്ടത് പ്രധാനമാണ്.

ഒമ്പത്... 

രാത്രിയില്‍ അമിതമായി വിയര്‍ക്കുന്നതും നിസാരമായി കാണേണ്ട. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Also read: മഗ്നീഷ്യത്തിന്‍റെ കുറവ്; ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്...

youtubevideo


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

വെറുമൊരു ഭക്ഷണമല്ല, ഒരു വികാരമാണ്! ഇന്ന് ദേശീയ ചീസ് ലവർ ഡേ, ചില കൗതുകങ്ങൾ ഇതാ...
ആരോഗ്യവും സൗന്ദര്യവും നിലനിർത്താം: ലോകപ്രശസ്തമായ 9 ഡയറ്റ് പ്ലാനുകളെക്കുറിച്ച് അറിയേണ്ടതെല്ലാം