
അർബുദ മരണനിരക്കില്‍ ഇന്ത്യയില്‍ ഏറ്റവുമധികം മുന്നില്‍ നില്‍ക്കുന്നത് തൊണ്ടയിലെ ക്യാന്‍സറാണ്. പ്രത്യേകിച്ച് ഇന്ന് പുരുഷന്മാരില്‍ ഇതു വ്യാപകമായി കണ്ടു വരുന്നുണ്ട്. പെട്ടെന്ന് തിരിച്ചറിയാതെ പോകുന്ന ഒന്നാണ് തൊണ്ടയിലെ ക്യാന്‍സറെന്ന് ദില്ലിയിലെ അപ്പോളോ ഹോസ്പിറ്റലിലെ ഡോ. രമേശ് സരിണ്‍ പറഞ്ഞു.
മദ്യപാനവും പുകവലിയും ലഹരി വസ്തുക്കളുടെ ഉപയോഗവുമാണ് തൊണ്ടയിലെ അർബുദത്തിന് പ്രധാന കാരണം. തൊണ്ടയില്‍ ക്യാന്‍സറിന്‍റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ഒന്ന്...
ഭക്ഷണം ഇറക്കാന്‍ പ്രയാസം തോന്നുന്നത് ചിലപ്പോള്‍ ഈ രോഗത്തിന്‍റെ ലക്ഷണമാകാമെന്ന് ഡോക്ടര്‍ പറയുന്നു. ഇങ്ങനെ എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാല്‍ ഉടന്‍ ഡോക്ടറെ കാണുക.
രണ്ട്...
ഒരാഴ്ചയില്‍ കൂടുതലുള്ള ചുമ നിസ്സാരമാക്കരുത്. അതേസമയം, സാധാരണ ചുമ വന്നാല്‍ ഇതോര്‍ത്ത് പേടിക്കേണ്ട. ഒരാഴ്ച നിര്‍ത്താതെയുള്ള ചുമ വന്നാല്‍ ഒരു ഡോക്ടറെ കാണുക.
മൂന്ന്...
തൊണ്ടയിലെ ക്യാന്‍സര്‍ ചിലപ്പോള്‍ ചെവിയിലേക്കുള്ള രക്തക്കുഴലുകളെ സമ്മര്‍ദത്തില്ലാക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ നാലോ അഞ്ചോ ദിവസം നീണ്ടു നില്‍ക്കുന്ന ചെവി വേദന സൂക്ഷിക്കുക.
നാല്...
തണുപ്പ് കാലമായാല്‍ തൊണ്ടയില്‍ ഇന്‍ഫെക്ഷന്‍ സാധാരണമാണ്. എന്നാല്‍ മരുന്നുകള്‍ കഴിച്ച ശേഷവും കുറഞ്ഞില്ലെങ്കില്‍ ഉടന്‍ ഡോക്ടറെ കാണുക.
അഞ്ച്...
15-20 ദിവസങ്ങള്‍ കഴിഞ്ഞിട്ടും വായിലെ മുറിവുകള്‍ ഉണങ്ങുന്നില്ലെങ്കില്‍ ശ്രദ്ധിക്കുക.
ആറ്...
പെട്ടെന്നുള്ള ശബ്ദമാറ്റം ശ്രദ്ധിക്കേണ്ടതാണ്. ശബ്ദത്തിലെ ചെറിയ മാറ്റങ്ങള്‍ പോലും നിസ്സാരമായി കാണരുത് എന്നും ഡോക്ടര്‍ പറയുന്നു.
മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ ഉള്ളവര്‍ രോഗം പിടിപെട്ടതായി കണക്കാക്കേണ്ടതില്ല. എന്നാല്‍ ഈ ലക്ഷണങ്ങളുള്ളവര്‍ വൈദ്യസഹായം തേടുകയും ആവശ്യമായ പരിശോധനകള്‍ നടത്താനും തയ്യാറാകണം. തുടക്കത്തിലേ കണ്ടെത്തിയാല്‍ ക്യാന്‍സര്‍ പൂര്‍ണമായും ചികില്‍സിച്ച് ഭേദമാക്കാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam