വരുമാനം കുറയുന്നത് നിങ്ങളെ ഇങ്ങനെയും ബാധിക്കും; പുതിയ പഠനം

Published : Oct 09, 2019, 10:49 AM IST
വരുമാനം കുറയുന്നത് നിങ്ങളെ ഇങ്ങനെയും ബാധിക്കും; പുതിയ പഠനം

Synopsis

വരുമാനം അല്ലെങ്കില്‍ മാസശമ്പളം കുറയുന്നത് നിങ്ങളുടെ പോക്കറ്റിനെ മാത്രമല്ല മറിച്ച് നിങ്ങളുടെ മനസ്സിനെയും ബാധിക്കും. 

വരുമാനം അല്ലെങ്കില്‍ മാസശമ്പളം കുറയുന്നത് നിങ്ങളുടെ പോക്കറ്റിനെ മാത്രമല്ല മറിച്ച് നിങ്ങളുടെ മനസ്സിനെയും ബാധിക്കും. യുവാക്കളില്‍ വാര്‍ഷിക വരുമാനം 25 ശതമാനത്തോളം കുറഞ്ഞത് അവരുടെ  തലച്ചോറിന്‍റെ ആരോഗ്യത്തെ ബാധിക്കാമെന്നാണ് പുതിയ ഒരു പഠനം പറയുന്നത്. 

കൊളംബിയ മെയില്‍മാന്‍ സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്താണ് പഠനം നടത്തിയത്. 23നും 35നും വയസ്സിന് ഇടയില്‍ പ്രായമുളള 3287 പേരിലാണ് പഠനം നടത്തിയത്. ആദ്യം ഉണ്ടായതിനെക്കാള്‍ വരുമാനം പെട്ടെന്ന് കുറഞ്ഞവരെയും വരുമാനം കുറയാത്തവരെയും മൂന്ന്  ഗ്രൂപ്പുകളിലായി തിരിച്ചാണ് പഠനം നടത്തിയത്. 1780 പേര്‍ വരുമാനത്തില്‍ ഇടിവ് ഇല്ലാത്തവരായിരുന്നു. എന്നാല്‍ 1108 പേര്‍ക്ക് 25 ശതമാനത്തോളം ഇടിവുണ്ടായി. 399 പേര്‍ക്ക്   രണ്ടില്‍ കൂടുതല്‍ തവണ മാസവേതനത്തില്‍ ഇടിവുണ്ടായവരാണ്. ഇങ്ങനെ മൂന്ന് ഗ്രൂപ്പുകളായി തിരിച്ചാണ് പഠനം നടത്തിയത്. 

ഇത്തരത്തില്‍ രണ്ടില്‍ കൂടുതല്‍ തവണ വരുമാനം കുറഞ്ഞവരില്‍   തലച്ചോറിന്‍റെ ആരോഗ്യത്തിന് പ്രശ്നമുണ്ടെന്നും  മനസ്സിനെ മുറിവേറ്റിട്ടുണ്ടെന്നുമാണ് പഠനം പറഞ്ഞുവെയ്ക്കുന്നത്. ജേണല്‍ ന്യൂറോളജിയില്‍ പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

രാവിലെ വെറും വയറ്റിൽ വെളുത്തുള്ളി കഴിക്കുന്ന ശീലമുണ്ടോ?
10 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ചായയും കാപ്പിയും കൊടുക്കരുത്, കാരണങ്ങൾ ഇതാണ്