
കൊവിഡ് ബാധിച്ച ആദ്യ രണ്ട് ആഴ്ചകളില്‍ ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത മൂന്നിരട്ടിയാണെന്ന് പഠനം. ലാൻസെറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇങ്ങനെ പറയുന്നത്. രണ്ട് തരത്തില്‍ പഠനം നടത്തിയെങ്കിലും ഇരു പഠനങ്ങളുടെയും ഫലം കൊവിഡ് മൂലം ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനത്തിൽ പറയുന്നു.
'കൊവിഡിന് ശേഷമുള്ള ആദ്യ രണ്ടാഴ്ചകളിൽ അക്യൂട്ട് മയോകാര്‍ഡിനല്‍ ഇന്‍ഫ്രാക്ഷനും സ്ട്രോക്കും ഉണ്ടാകാനുള്ള സാധ്യത മൂന്നിരട്ടിയാണെന്ന് ഞങ്ങൾ കണ്ടെത്തി...' - സ്വീഡനിലെ ഉമിയ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ ഓസ്വാൾഡോ ഫൊൻസെക്ക റോഡ്രിഗസ് പറഞ്ഞു.
കൊവിഡ് 19 നെതിരെ പ്രതിരോധ കുത്തിവയ്പ്പ് നൽകേണ്ടത് എത്ര പ്രധാനമാണെന്ന് ഞങ്ങളുടെ ഫലങ്ങൾ കാണിക്കുന്നു. പ്രത്യേകിച്ച് ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് സാധ്യത കൂടുതലുള്ള പ്രായമായവർ...- ഓസ്വാൾഡോ പറഞ്ഞു.
കൊവിഡ് കേസുകൾ കൂടുന്നു; വുഹാനിലെ മുഴുവന്‍ ജനങ്ങളെയും പരിശോധിക്കാനൊരുങ്ങി ചൈന
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam