
ബെംഗളൂരു: കൊവിഡ് രോഗികള്‍ക്ക് ആന്റിവൈറല്‍ മരുന്നായ റെംഡെസിവിര്‍ നല്‍കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. രോഗികള്‍ക്ക് അഞ്ച് ഡോസ് മരുന്ന് നല്‍കാനാണ് അനുമതി നല്‍കിയത്. കൊവിഡ് രോഗികള്‍ക്ക് റെംഡിസിവിര്‍ ക്ലിനിക്കല്‍ പരീക്ഷണത്തില്‍ ഫലം കാണുന്നുവെന്ന് ബോധ്യമായതിനെ തുടര്‍ന്നാണ് മരുന്നിന് അനുമതി നല്‍കിയത്. എന്നാല്‍, വാക്‌സിനായോ കൊവിഡ് രോഗത്തിന് പൂര്‍ണമായ മരുന്നായോ അനുമതി നല്‍കിയിട്ടില്ല.
അടിയന്തര ഘട്ടത്തില്‍ കൊവിഡ് രോഗികള്‍ക്ക് റെംഡിസിവര്‍ നല്‍കാന്‍ യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് വിഭാഗം അനുമതി നല്‍കിയിരുന്നു. ചില രാജ്യങ്ങള്‍ നിബന്ധനകളോടെ മരുന്ന് ഉപയോഗത്തിന് അനുമതി നല്‍കിയിട്ടുണ്ട്. ജൂണ്‍ ഒന്നുമുതല്‍ അത്യാഹിത ഘട്ടത്തില്‍ റെംഡിസിവിര്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയെന്ന് ഇന്ത്യ ഡ്രഗ് കണ്‍ട്രോളര്‍ ഓഫ് ജനറല്‍ അറിയിച്ചു.
റെംഡിസിവര്‍ രോഗികളില്‍ ഫലം കാണുന്നുവെന്ന് യുഎസ് മരുന്ന് നിര്‍മാതാക്കള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് ഇന്ത്യയുടെ നടപടി. കൊവിഡ് രോഗം തീവ്രമായ പ്രായപൂര്‍ത്തിയായവരിലും കുട്ടികളിലുമാണ് മരുന്ന് ഉപയോഗിക്കാന്‍ അനുമതി. അനുവദനീയമായ 10 ദിവസത്തിന് ശേഷം മരുന്ന് തുടരണമോയെന്ന് അധികൃതര്‍ക്ക് തീരുമാനിക്കാം. എന്നാല്‍ മരുന്ന് നിര്‍മാതാക്കളായ ഗിലീഡ് വാര്‍ത്തയോട് പ്രതികരിച്ചില്ലെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. റെംഡിസിവില്‍ കൊവിഡിന് ഫലപ്രദമാകുമെന്ന നിഗമനത്തില്‍ ബ്രിട്ടനില്‍ ക്ലിനിക്കല്‍ ടെസ്റ്റ് നടത്തിയിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam