തേങ്ങാപ്പാല്‍ മുടിയ്ക്ക് മാത്രമല്ല ചർമ്മത്തിനും മികച്ചത്...

Web Desk   | Asianet News
Published : Jun 01, 2020, 11:10 PM ISTUpdated : Jun 01, 2020, 11:13 PM IST
തേങ്ങാപ്പാല്‍ മുടിയ്ക്ക് മാത്രമല്ല ചർമ്മത്തിനും മികച്ചത്...

Synopsis

 മുടി തഴച്ച് വളരാനും ചർമ്മപ്രശ്നങ്ങൾക്കുമെല്ലാം നല്ലൊരു പ്രതിവിധിയാണ് തേങ്ങാപ്പാൽ. തേങ്ങാപ്പാലിൽ വിറ്റാമിൻ സി, ഇ, അയൺ, സോഡിയം, കാത്സ്യം, മ​ഗ്നീഷ്യം എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു. 

ഭക്ഷണത്തിൽ നമ്മൾ എല്ലാവരും തേങ്ങാപ്പാൽ ഉപയോ​ഗിക്കാറുണ്ട്. തേങ്ങാപ്പാൽ ഭക്ഷണത്തിന് മാത്രമല്ല സൗന്ദര്യസംരക്ഷണത്തിനും വളരെ നല്ലതാണ്. മുടി തഴച്ച് വളരാനും ചർമ്മപ്രശ്നങ്ങൾക്കുമെല്ലാം നല്ലൊരു പ്രതിവിധിയാണ് തേങ്ങാപ്പാൽ. തേങ്ങാപ്പാലിൽ വിറ്റാമിൻ സി, ഇ, അയൺ, സോഡിയം, കാത്സ്യം, മ​ഗ്നീഷ്യം എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു. തേങ്ങാപ്പാലിന്റെ ചില ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം...

മുടിയെ ബലമുള്ളതാക്കുന്നു...

മുടിയുടെ ആരോ​ഗ്യത്തിന് വളരെ മികച്ചതാണ് തേങ്ങാപ്പാൽ. ആഴ്ചയിൽ രണ്ട് തവണ തേങ്ങാപ്പാൽ ഉപയോ​ഗിച്ച് തല കഴുകുന്നത് മുടി മൃദുലമാകാൻ സഹായിക്കും. മുടിയുടെ അറ്റം പിളരുന്നത് തടയാനും ശിരോചർമത്തിലെ ചൊറിച്ചിൽ, അസ്വസ്ഥത ഇവ ഒഴിവാക്കാനും തേങ്ങാപ്പാൽ സഹായിക്കും.

 ചുളിവുകൾ അകറ്റാം…

ചർമ്മത്തിന് മ‍ൃദുലത നൽകാനും ചുളിവുകൾ അകറ്റാനും തേങ്ങാപ്പാൽ സഹായിക്കും. അരക്കപ്പ് തേങ്ങാപ്പാലിൽ ഒരു സ്പൂൺ തേൻ ചേർക്കുക. ഇത് ചർമ്മത്തിലും കഴുത്തിലും പുരട്ടി പതിനഞ്ച് മിനിറ്റിന് ശേഷം കഴുകി വൃത്തിയാക്കുക.

 മുഖത്തെ കറുപ്പകറ്റാം...

വെയിലേറ്റ് മുഖത്തുണ്ടാകുന്ന കരുവാളിപ്പ് അകറ്റാൻ മൂന്ന് സ്പൂൺ തേങ്ങാപ്പാലിൽ രണ്ട് ചെറിയ സ്പൂൺ നാരങ്ങാ നീര് ചേർത്ത് മുഖത്ത് പുരട്ടുക. അരമണിക്കൂർ കഴിഞ്ഞ് കഴുകി കളയുക. കരവാളിപ്പ് അകലാനും ചർമ്മം സുന്ദരമാകാനും ഈ കൂട്ട് സഹായിക്കും.

സൗന്ദര്യം സംരക്ഷിക്കാൻ ഉരുളക്കിഴങ്ങ് മതി; ഈ രീതിയിൽ ഉപയോ​ഗിക്കാം...


 

PREV
click me!

Recommended Stories

മുഖകാന്തി കൂട്ടാൻ കറ്റാർവാഴ ; ഈ രീതിയി‍ൽ ഉപയോ​ഗിക്കൂ
മലബന്ധം അകറ്റുന്നതിന് കഴിക്കേണ്ട പത്ത് ഭക്ഷണങ്ങൾ