
ദില്ലി: ഇന്ത്യയിൽ ആഗോള ക്ലിനിക്കൽ പരീക്ഷണങ്ങൾ അഞ്ചിരട്ടി വർധിപ്പിക്കാൻ സാധിക്കുമെന്ന് റിപ്പോർട്ട്. നൂതന ചികിത്സാരീതീകൾ വികസിപ്പിക്കുന്നതിന് ബയോഫാർമ കമ്പനികൾക്ക് രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങളും പ്രയോജനപ്പെടുത്തുന്നതിനുള്ള സുപ്രധാന അവസരങ്ങളുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി. ഇന്ന് ബോസ്റ്റണിൽ നടന്ന 17-ാമത് വാർഷിക ബയോഫാർമ & ഹെൽത്ത് കെയർ സമ്മിറ്റ് 2023 ന്റെ വെർച്വൽ എഡിഷനിൽ പുറത്തിറക്കിയ 'ഇന്ത്യയിലെ ക്ലിനിക്കൽ ട്രയൽ അവസരങ്ങൾ' എന്ന ബാനറില്‍ യുഎസ്എ ഇന്ത്യ ചേംബർ ഓഫ് കൊമേഴ്‌സിന്റെയും പിഡബ്ല്യുസി ഇന്ത്യയുടെയും സംയുക്ത റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചത്.
ഇന്ത്യയിലെ ക്ലിനിക്കൽ ട്രയൽ പ്രവർത്തനങ്ങളിലെ ന്യൂനത പരിഹരിക്കുന്നതിനും ക്ലിനിക്കൽ ഗവേഷണത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കാൻ സഹായിക്കുകയും ചെയ്യുന്നതാണ് പ്രധാനമെന്ന് യുഎസ്എഐസി ബയോഫാർമയുടെ ആർ ആൻഡ് ഡി പ്രസിഡന്റ് ആൻഡ്രൂ പ്ലംപ് പറഞ്ഞു.
2014 മുതൽ ഇന്ത്യയിൽ ക്ലിനിക്കൽ ട്രയൽ വർധിച്ചുകൊണ്ടിരിക്കുകയാണെന്നും ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് വളക്കൂറുള്ള മണ്ണായി ഇന്ത്യ മാറുകയാണെന്നും ബയോഫാർമ കമ്പനികൾക്ക് മികച്ച അവസരമാണ് തുറന്നിരിക്കുന്നതെന്നും PwC, പാർട്ണറും ഗ്ലോബൽ ഹെൽത്ത് ഇൻഡസ്ട്രീസ് ലീഡറുമായ സുജയ് ഷെട്ടി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam