ടെെപ്പ് 1 പ്രമേഹരോ​ഗികളുടെ ശ്രദ്ധയ്ക്ക്; ​ഗ്ലൂക്കോസിന്റെ അളവ് ക്രമീകരിക്കുന്ന ഉപകരണം

Web Desk   | Asianet News
Published : Apr 20, 2021, 06:32 PM ISTUpdated : Apr 20, 2021, 06:54 PM IST
ടെെപ്പ് 1 പ്രമേഹരോ​ഗികളുടെ ശ്രദ്ധയ്ക്ക്; ​ഗ്ലൂക്കോസിന്റെ അളവ് ക്രമീകരിക്കുന്ന ഉപകരണം

Synopsis

പ്രശസ്ത ബില്യാർഡ്സ് താരം ഗീത് സേഠിയുടെ മകളാണ് ജാസ് സേഠി. തിരുവനന്തപുരത്തെ ഡോ. ജ്യോതിദേവ് കേശവദേവിന്റെ നേതൃത്വത്തിൽ Dr.Partha Kar(United Kingdom), Dr.BanshiSaboo(Ahmedabad) എന്നിവരാണ് ഈ ​ഗവേഷണത്തിന് പിന്നിൽ.

ടെെപ്പ് 1 പ്രമേഹരോ​ഗികൾക്ക് ഇതാ ഒരു സന്തോഷവാർത്ത. ഗ്ലൂക്കോസ് നില താഴ്ന്നുപോകാതെ നിലനിര്‍ത്താന്‍ സഹായിക്കുന്ന ഒരു ഉപകരണമാണ് പ്രമേഹബാധിതകർക്ക് വലിയ പ്രതീക്ഷയായി മാറിയിരിക്കുന്നത്.

പ്രമേഹരോഗിയും പ്രമേഹരോഗികളുടെ കൂട്ടായ്മയായ ‘ഡയബെസ്റ്റീസി’ന്റെ സ്ഥാപക ഡയറക്ടറുമായ പ്രശസ്ത നർത്തകി ജാസ് സേഠിയിലാണ് ഇന്ത്യയിലെ ആദ്യ ‘ഡിഐവൈ’(DIY) കൃത്രിമ പാൻക്രിയാസ് വിജയകരമായി മാറിയത്. പ്രശസ്ത ബില്യാർഡ്സ് താരം ഗീത് സേഠിയുടെ മകളാണ് ജാസ് സേഠി.

തിരുവനന്തപുരത്തെ ഡോ. ജ്യോതിദേവ് കേശവദേവിന്റെ നേതൃത്വത്തിൽ Dr.Partha Kar(United Kingdom), Dr.BanshiSaboo (Ahmedabad) എന്നിവാണ് ഊ ​ഗവേഷണത്തിന് പിന്നിൽ. പഞ്ചസാര കുറഞ്ഞു പോകുന്ന സ്ഥിതി ഒഴിവാക്കികൊണ്ട് 95 ശതമാനം സമയം പഞ്ചസാരയുടെ അളവ് സ്വീകാര്യമായ അളവിൽ നിലനിർത്തിയാണ് ഇത് സാധ്യമാക്കിയത്. ഇതൊരു വിപ്ലകരമായ മാറ്റമാണെന്ന് ഡോ. ജ്യോതിദേവ് പറഞ്ഞു. 

 

 

പരീക്ഷണത്തിന്റെ വിജയകഥ ഡയബെറ്റിസ് ആൻഡ് മെറ്റബോളിക് സിൻഡ്രം: ക്ലിനിക്കൽ റിസർച്ച് ആൻഡ് റിവ്യൂ മെഡിക്കൽ ജേർണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇൻസുലിൻ കണ്ടുപിടിച്ച് 100 വർഷം കഴിഞ്ഞിട്ടും പഞ്ചസാരയിൽ അപകടകരമായ വ്യത്യാനങ്ങൾ കൂടാതെ സധൈര്യം ചികിത്സിക്കുക പലപ്പോഴും ദുർഘടമാണ്.

10 ശതമാനം ടൈപ്പ് 2 പ്രമേഹരോഗികളിലും 100 ശതമാനം ടൈപ്പ് 1 പ്രമേഹരോഗികളിലും ഇൻസുലിൻ പമ്പും Continuous Glucose Monitoring (CGM) ഉപാധികളും ഉപയോഗപ്പെടുത്തിയാണ് കൃത്യമായ അളവിൽ പഞ്ചസാര നിലനിർത്തുവാൻ കഴിയുക. ഇവിടെയും വിജയം 50 മുതൽ 60 ശതമാനം വരെ മാത്രമാണെന്ന് ഡോ.ജ്യോതി ദേവ് പറഞ്ഞു.

രോഗികളുടെയും അവരുടെ അച്ഛനമ്മമാരുടെയും കൂട്ടായ്മയായ 'ഡിഐവൈ' (ഡൂ ഇറ്റ് യോർസെൽഫ് )ആണു കൃത്രിമ പാൻക്രിയാസ് മുന്നേറ്റത്തിന് പിന്നില്ലെന്നും ഡോ. ജ്യോതിദേവ് പറഞ്ഞു.

ഈ പുതിയ ഉപകരണം ഉപയോഗിച്ചുതുടങ്ങിയതോടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ സംഭിവച്ചതെന്ന് ജാസ് സേഠി പറഞ്ഞു.  ഈ ഉപകരണം ഉപയോ​ഗിച്ച ശേഷം ജീവിതം പൂർണ്ണമായും മാറിയെന്ന് ജാസ് പറഞ്ഞു. ഇത് ഉപയോ​ഗിക്കുന്നതിന് മുമ്പ് ഗ്ലൂക്കോസ് നിലയില്‍ ഏറ്റക്കുറച്ചിലുകള്‍ പതിവായിരുന്നു. ധാരാളം ബുദ്ധിമുട്ടുകൾ അനുഭവിച്ചു. എന്നാൽ ഇത് ക്യത്യമായി ഉപയോ​ഗിച്ച ശേഷം ഗ്ലൂക്കോസ് കുറഞ്ഞുപോകുന്ന അവസ്ഥ നിയന്ത്രിക്കാന്‍ സാധിച്ചുവെന്ന് ജാസ് പറയുന്നു.

പ്രമേഹം ഉണ്ടെന്ന കാര്യം ശരിക്കും മറന്ന് പോയിട്ടുണ്ട്. ഈ ഉപകരണം ഉപയോ​ഗിക്കാൻ തുടങ്ങിയിട്ട് ഒന്നര വര്‍ഷമായെന്നും ജാസ് സേഠി പറഞ്ഞു.

 

 

ടൈപ്പ് 1 പ്രമേഹ വ്യക്തിയെന്ന നിലയിൽ വ്യായാമം ചെയ്യുമ്പോഴോ അല്ലെങ്കിൽ നൃത്തം ചെയ്യുമ്പോഴോ ശരീരം കാർബോഹൈഡ്രേറ്റിന്റെ സംഭരണ ​​രൂപത്തെ തകർക്കുന്നു. ഗ്ലൈക്കോജൻ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വർദ്ധിക്കുന്നു. ഉയർന്ന രക്തത്തിലെ പഞ്ചസാരയെ പ്രതിരോധിക്കാൻ ടി 1 ഡി ബോഡി ഇൻസുലിൻ വർദ്ധിപ്പിക്കാൻ ആവശ്യപ്പെടും.

നൃത്തം ചെയ്യുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് താഴ്ന്ന നിലയിലായിരുന്നു. പിന്നീട് ഇൻസുലിൻ താൽക്കാലികമായി നിർത്തിക്കുകയും ഈ ഉപകരണം ഉപയോ​ഗിക്കുകയും ചെയ്തു. പഞ്ചസാര കുറഞ്ഞു പോകുന്ന സ്ഥിതി ഇപ്പോഴില്ലെന്നും ജാസ് സേഠി പറഞ്ഞു. 

കേരളത്തിൽ 22 ശതമാനം പേർക്ക് പ്രമേഹ​മുണ്ട്. പ്രമേഹം ബാധിക്കുന്നതിന് പിന്നിൽ ധാരാളം കാരണങ്ങളുണ്ട്. മാനസിക സമ്മർദ്ദം, ഉറക്കക്കുറവ്, വ്യായാമമില്ലായ്മ, എന്നിവ പ്രമേഹം ബാധിക്കുന്നതിന് പിന്നിലെ പ്രധാന കാരണങ്ങളാണ്. ഈ കൊവി‍ഡ് കാലത്ത് വർക്ക് ഫ്രം ഹോം സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. കമ്പ്യൂട്ടറിന് മുന്നിൽ ഒറ്റയടിയ്ക്ക് ഇരിക്കാതെ ഇടയ്ക്കിടെ വ്യായാമം ചെയ്യാൻ സമയം കണ്ടെത്തുക. പാരമ്പര്യം പ്രമേഹത്തിന് പ്രധാന കാരണമാണെങ്കിലും ഇവയെല്ലാം ശ്രദ്ധിച്ചാൽ പ്രമേഹത്തെ തടയാനാകുമെന്ന് ഡോ. ജ്യോതി ദേവ് പറഞ്ഞു. 

PREV
click me!

Recommended Stories

ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കണോ? എങ്കിൽ ഈ ആറ് കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കണം
കുത്തിവെയ്പ്പെടുത്താൽ ഭാരം കുറയുമെന്ന് പരസ്യം; ഭാരം കുറയ്ക്കാൻ മൂന്ന് കുത്തിവെയ്പ്പെടുത്ത സ്ത്രീ രക്തം ഛർദ്ദിച്ചു