International Nurses Day 2022 : ഭൂമിയിലെ മാലാഖമാർക്കായി ഒരു ദിനം; ഇന്ന് ലോക നഴ്സസ് ദിനം

Web Desk   | Asianet News
Published : May 12, 2022, 09:31 AM ISTUpdated : May 12, 2022, 09:33 AM IST
International Nurses Day 2022 :  ഭൂമിയിലെ മാലാഖമാർക്കായി ഒരു ദിനം; ഇന്ന് ലോക നഴ്സസ് ദിനം

Synopsis

നഴ്സുമാർ സമൂഹത്തിന് നൽകുന്ന വിലയേറിയ സേവനം ഓർമപ്പെടുത്താനും അംഗീകരിക്കാനും വേണ്ടിയാണ് ഈ ദിനം ആചരിക്കുന്നത്.ആധുനിക നഴ്‌സിങ്ങിന്റെ സ്ഥാപകയായ ഫ്ലോറൻസ് നൈറ്റിംഗേലിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ഈ ദിനം അന്താരാഷ്ട്ര നഴ്‌സസ് ദിനമായി ആചരിക്കുന്നത്. 

ഇന്ന് മെയ് 12. ലോക നഴ്സസ് ദിനം (international nurses day). ലോകമെമ്പാടുമുള്ള നഴ്‌സുമാർ ഇത്രയധികം വെല്ലുവിളി നേരിട്ട ഒരു കാലം ഇതിനു മുമ്പ് ഉണ്ടായിട്ടില്ലെന്ന് തന്നെ പറയാം. ആധുനിക നഴ്‌സിങ്ങിന്റെ ശിൽപി എന്നറിയപ്പെടുന്ന ഫ്‌ളോറൻസ് നൈറ്റിംഗേലിന്റെ ജന്മദിനമായ മെയ് 12 തീയതി അന്താരാഷ്ട്ര നഴ്‌സസ് ദിനമായി ആഘോഷിച്ച് വരുന്നു.

1974 മുതലാണ് ഇന്റർനാഷണൽ കൗൺസിൽ ഓഫ് നഴ്‌സസ് (ICN) നഴ്‌സസ് ദിനമായി ആചരിക്കാൻ തുടങ്ങിയത്.  'നഴ്സുമാർ: നയിക്കുന്ന ശബ്ദം -നഴ്സിങ്ങിനെ വളർത്തുക, അവകാശങ്ങളെ മാനിക്കുക' എന്നതാണ് അന്താരാഷ്ട്ര ഈ വർഷത്തെ പ്രമേയം.  നഴ്സുമാർ സമൂഹത്തിന് നൽകുന്ന വിലയേറിയ സേവനം ഓർമപ്പെടുത്താനും അംഗീകരിക്കാനും വേണ്ടിയാണ് ഈ ദിനം ആചരിക്കുന്നത്. 

ആധുനിക നഴ്‌സിങ്ങിന്റെ സ്ഥാപകയായ ഫ്ലോറൻസ് നൈറ്റിംഗേലിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ഈ ദിനം അന്താരാഷ്ട്ര നഴ്‌സസ് ദിനമായി ആചരിക്കുന്നത്. ആരോഗ്യമുള്ള സമൂഹത്തിൽ നഴ്‌സുമാർ നിർണായക പരിചരണം നൽകുന്നവരാണ്. 

ലോകം കൊവിഡ് 19 എന്ന മാരകരോഗത്തിൻറെ പിടിയിലമർന്ന് കടന്നു പോകുന്ന ഈ സമയത്ത് ഭൂമിയിലെ മാലാഖമാർ മനുഷ്യ ജീവനുകൾ രക്ഷിച്ചെടുക്കാനായി കർമ്മനിരതരാണ്. രോഗികൾക്കൊപ്പം നിന്ന് തളരാതെ പോരാടുകയാണ് അവർ. ഈ മഹാമാരിയെ ചെറുത്തുതോൽപ്പിക്കുക എന്ന ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ നഴ്‌സുമാർക്കും ആശംസകൾ അർപ്പിക്കുന്നു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഫാറ്റി ലിവര്‍ രോഗികള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
സൂക്ഷിച്ചാൽ ദു:ഖിക്കണ്ട; ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരണത്തിന് കാരണം ഈ 7 'നിശബ്ദ കൊലയാളി' രോഗങ്ങൾ