International Yoga Day 2024 : ആരോഗ്യമുള്ള ശരീരം , ആരോഗ്യമുള്ള മനസ് ; ഇന്ന് അന്താരാഷ്ട്ര യോഗ ദിനം

Published : Jun 21, 2024, 11:21 AM ISTUpdated : Jun 21, 2024, 02:34 PM IST
International Yoga Day 2024  :  ആരോഗ്യമുള്ള ശരീരം , ആരോഗ്യമുള്ള മനസ് ; ഇന്ന് അന്താരാഷ്ട്ര യോഗ ദിനം

Synopsis

ശരീരത്തെ വിവിധ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനു പുറമേ, മാനസികാരോഗ്യം നിലനിർത്തുന്നതിനുള്ള ഒരു പ്രധാന ഘടകമായി രോഗപ്രതിരോധ സംവിധാനവും കണക്കാക്കപ്പെടുന്നു. ശക്തമായ പ്രതിരോധ സംവിധാനം പലപ്പോഴും വിശ്രമവും സമ്മർദ്ദം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. 

എല്ലാ വർഷവും ജൂൺ 21 ന് അന്താരാഷ്‌ട്ര യോഗാ ദിനം ആഘോഷിക്കുന്നു. യോഗയുടെ പ്രധാന്യത്തെ കുറിച്ചും അവബോധം ഉണ്ടാക്കുന്നതിനാണ് ഈ ദിനം ആചരിക്കുന്നത്. "സ്ത്രീ ശാക്തീകരണത്തിന് യോഗ" എന്നതാണ് ഈ വർഷത്തെ അന്താരാഷ്ട്ര യോഗ ദിനത്തിൻ്റെ പ്രമേയം. സ്ത്രീകളുടെ ശാരീരികവും മാനസികവുമായ ക്ഷേമം മെച്ചപ്പെടുത്തുന്നതിൽ യോ​ഗയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. 

2014ൽ പ്രധാനമന്ത്രി നരേന്ദ്രമോദി യുഎൻ ജനറൽ അസംബ്ലിയിൽ അന്താരാഷ്ട്ര യോഗാ ദിനം എന്ന ആശയം മുന്നോട്ടുവച്ചതിനെ തുടർന്ന് അന്താരാഷ്ട്ര യോഗ ദിനം ആരംഭിക്കുന്നത്. നമ്മുടെ പുരാതന പാരമ്പര്യത്തിൽ നിന്നുള്ള അമൂല്യമായ സമ്മാനമാണ് യോഗ. മനസ്സിൻ്റെയും ശരീരത്തിൻ്റെയും ചിന്തയുടെയും പ്രവർത്തനത്തിൻ്റെയും ഐക്യമാണ് യോഗ എന്ന് പൊതു അസംബ്ലിയുടെ 69-ാമത് ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

യോഗയെക്കുറിച്ച് ആഗോള അവബോധം വളർത്തുക എന്നതാണ് യോ​ഗ ദിനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വശം.  
അന്താരാഷ്ട്ര യോഗ ദിനം ആഗോള ഐക്യത്തിൻ്റെയും സാംസ്കാരിക വിനിമയത്തിൻ്റെയും ബോധം വളർത്തുന്നു. എല്ലാ പശ്ചാത്തലങ്ങളിൽ നിന്നും ദേശീയതകളിൽ നിന്നുമുള്ള ആളുകൾ യോഗ ആഘോഷിക്കാൻ ഒത്തുചേരുന്നു.

രോഗപ്രതിരോധ സംവിധാനം കൂടുതൽ ശക്തമാക്കാൻ യോ​ഗയ്ക്ക് വലിയ പങ്കുണ്ടെന്ന് പഠനങ്ങൾ പറയുന്നു. പിഎൻഎഎസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ‍ശരീരത്തെ വിവിധ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനു പുറമേ, മാനസികാരോഗ്യം നിലനിർത്തുന്നതിനുള്ള ഒരു പ്രധാന ഘടകമായി രോഗപ്രതിരോധ സംവിധാനവും കണക്കാക്കപ്പെടുന്നു. ശക്തമായ പ്രതിരോധ സംവിധാനം പലപ്പോഴും വിശ്രമവും സമ്മർദ്ദം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. 

പ്രാതലിൽ‍ ഉൾപ്പെടുത്തേണ്ട അഞ്ച് ഹെൽത്തി ഫുഡുകളിതാ...

 

 

PREV
click me!

Recommended Stories

Health Tips: വിറ്റാമിന്‍ 'എ'യുടെ കുറവ്; ശരീരം കാണിക്കുന്ന ലക്ഷണങ്ങളെ തിരിച്ചറിയാം
കുട്ടികളിൽ വിറ്റാമിൻ ബി 12ന്‍റെ കുറവ്; തിരിച്ചറിയേണ്ട ലക്ഷണങ്ങള്‍